Kerala

ആംബുലൻസുകൾ കൂട്ടിയിടിച്ചു; തെറിച്ചു വീണത് പത്ത് വയസുകാരന്റെ ദേഹത്ത്; ദാരുണാന്ത്യം

ആംബുലൻസുകൾ കൂട്ടിയിടിച്ചു; തെറിച്ചു വീണത് പത്ത് വയസുകാരന്റെ ദേഹത്ത്; ദാരുണാന്ത്യം

Author : സമകാലിക മലയാളം ഡെസ്ക്

കോട്ടയം​: പുതുപ്പള്ളിക്ക് സമീപം കാടമുറിയിൽ ആംബുലൻസുകൾ കൂട്ടിയിടിച്ച് പത്ത് വയസുകാരൻ മരിച്ചു. വാകത്താനത്തിനും പുതുപ്പള്ളിയ്ക്കും ഇടയിൽ വെച്ച് അമിത വേഗതയിലെത്തിയ രണ്ട് ആംബുലൻസുകൾ കൂട്ടിയിടിക്കുകയായിരുന്നു. 

ഇടിയുടെ ആഘാതത്തിൽ ആംബുലൻസുകളിൽ ഒന്ന് സാധനങ്ങൾ വാങ്ങുന്നതിനായി കടയിലേക്ക് നടന്നു വരികയായിരുന്ന കുട്ടിയെ ഇടിക്കുകയായിരുന്നു. തുടർന്ന് സമീപത്തുള്ള കടയുടെ മുമ്പിലെ പോസ്റ്റിലിടിച്ചാണ് ആംബുലൻസ് നിന്നത്. ആംബുലൻസിൽ രോഗികൾ ആരും ഉണ്ടായിരുന്നില്ല. 

ഗുരുതര പരിക്കുകളോടെ കുട്ടിയെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രി എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അപകടത്തിൽ മറ്റാർക്കും പരിക്കില്ല.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഓരോ കുഞ്ഞിനും 1.28 ലക്ഷം രൂപയുടെ ബാധ്യത, ആകെ 13.18 ലക്ഷം കോടി കടം'; ധവളപത്രവുമായി വിജയ്‌ സർക്കാർ

മൂന്ന് മാസം കൂടുമ്പോള്‍ കൈയില്‍ കിട്ടുക 60,150 രൂപ; അറിയാം ഈ സുരക്ഷിത പെന്‍ഷന്‍ പദ്ധതി

മുഖ്യമന്ത്രിയുടേത് വ്യക്തിപരമായ അഭിപ്രായമാകാം, പിന്നിൽ ഫാറൂഖ് കോളജിന്റെ ഗൂഢാലോചന; മുനമ്പം വിഷയത്തിൽ കെ എസ് ഹംസ

ആളൊഴിഞ്ഞ പ്രദേശത്ത് കാത്തുനിന്നു, വീടിന് പുറത്തിറങ്ങിയപ്പോള്‍ പെണ്‍കുട്ടിയെ കുത്തി; പ്രണയപ്പകയില്‍ പ്രതി പിടിയില്‍

പാലക്കാട് കരിമ്പുഴയിൽ ഡെങ്കിപ്പനി പടരുന്നു; നാല് ദിവസത്തിനിടെ രണ്ട് മരണം

SCROLL FOR NEXT