Kerala

അക്രമത്തെ കുറിച്ച് ഒരു അറിവും ഉണ്ടായിരുന്നില്ലെന്ന് കാവ്യ; ചോദ്യം ചെയ്യലില്‍ കാര്യമായ വിവരം ലഭിക്കാതെ പോലീസ്

ചോദ്യം ചെയ്യലില്‍ കേസിലെ മുഖ്യ പ്രതി പള്‍സര്‍ സുനിയെ അറിയമോ എന്ന ചോദ്യത്തിനുമടക്കം പോലീസിന്റെ പല ചോദ്യങ്ങള്‍ക്കും കാവ്യ വ്യക്തമായ ഉത്തരം നല്‍കിയിട്ടില്ല.

Author : സമകാലിക മലയാളം ഡെസ്ക്

കൊച്ചി: നടി അക്രമിക്കപ്പെട്ടതുമായി ബന്ധപ്പെട്ട് തനിക്കൊന്നും അറിയില്ലെന്ന് കാവ്യ. കേസുമായി ബന്ധപ്പെട്ട് ആലുവയിലുള്ള ദിലീപിന്റെ തറാവാട്ടു വസതിയില്‍ വെച്ച് എഡിജിപി ബി സന്ധ്യ നടത്തിയ ചോദ്യം ചെയ്യലിലിലാണ് തനിക്കൊന്നും അറിയില്ലെന്ന് കാവ്യ പറഞ്ഞത്. അതേസമയം, ദിലീപ് ഈ കേസില്‍ നിരപരാധിയാണെന്നും ചെയ്യാത്ത കുറ്റത്തിനാണ് ജയിലില്‍ കിടക്കുന്നതെന്നും പറഞ്ഞതായാണ് റിപ്പോര്‍ട്ടുകള്‍.

നടി അക്രമിക്കപ്പെട്ട ശേഷം ദിലീപിന്റെ പെരുമാറ്റങ്ങളെ കുറിച്ചാണ് പോലീസ് മുഖ്യമായും ചോദ്യം ചെയ്തത്. പള്‍സര്‍ സുനി നടിയെ തട്ടിക്കൊണ്ടു പോയ ദിവസം ദിലീപിന്റെ പെരുമാറ്റത്തില്‍ എന്തെങ്കില്‍ വ്യത്യാസമുണ്ടായിരുന്നോ എന്ന ചോദ്യത്തിനു കാവ്യ വ്യക്തമായ മറുപടി നല്‍കിയില്ല. ചോദ്യം ചെയ്യലില്‍ കേസിലെ മുഖ്യ പ്രതി പള്‍സര്‍ സുനിയെ അറിയമോ എന്ന ചോദ്യത്തിനുമടക്കം പോലീസിന്റെ പല ചോദ്യങ്ങള്‍ക്കും കാവ്യ വ്യക്തമായ ഉത്തരം നല്‍കിയിട്ടില്ല. കൃത്യമായ ഉത്തരം ലഭിക്കാത്തതിനാല്‍ ഇവര്‍ക്ക് ഈ കേസുമായുള്ള ബന്ധം തെളിയിക്കാന്‍ പോലീസിനു വ്യക്തമായ സൂചന ലഭിച്ചിട്ടില്ല.

നടിയെ അക്രമിച്ച ശേഷം പള്‍സര്‍  സുനി കാവ്യയുടെ ഉടമസ്ഥതയില്‍ കാക്കനാടുള്ള ലക്ഷ്യ എന്ന വസ്ത്രവ്യാപാര സ്ഥാപനത്തില്‍ എത്തിയിരുന്നെന്ന് സുനി പോലീസിനു മൊഴി നല്‍കിയിരുന്നു. നടിയെ കാറില്‍ വെച്ച് ആക്രമിക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങളടങ്ങിയ മെമ്മറി കാര്‍ഡ് ലക്ഷ്യയില്‍ ഏല്‍പ്പിച്ചിട്ടുണ്ടെന്നാണ് പോലീസിനു  സൂചന ലഭിച്ചിരുന്നത്. പിന്നീട്, ലക്ഷ്യയിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധനയ്‌ക്കെടുത്ത പോലീസ് ഇവ വിശദ പരിശോധനയ്ക്കകയ്ക്കുകയാരുന്നു. അതേസമയം, ഈ ദൃശ്യങ്ങളില്‍ സുനി വന്ന ദിവസം കാണാനില്ലെന്ന സൂചനയുമുണ്ട്. 

കേസുമായി ബന്ധപ്പെട്ട് പള്‍സര്‍ സുനി നല്‍കിയ മൊഴികള്‍ സത്യമാണോ അല്ലേ എന്ന് ഉറപ്പാക്കാന്‍ ഈ ദൃശ്യങ്ങളിലൂടെ പോലീസിനു സാധിക്കും. രണ്ടു തവണ ലക്ഷ്യയില്‍ വന്നിട്ടുണ്ടെന്നാണ് പോലീസിനു സുനി നല്‍കുന്ന മൊഴി. 

അതേസമയം, കാവ്യയുടെ ഡ്രൈവര്‍ തമ്മനം സ്വദേശി വിനുവിനെയും പോലീസ് ചോദ്യം ചെയ്തിട്ടുണ്ട്. കാവ്യയെ വീണ്ടും ചോദ്യം ചെയ്യുമെന്നാണ് സൂചന. കേസില്‍ കൂടുതല്‍ അറസ്റ്റുകള്‍ക്ക് സാധ്യത തെളിഞ്ഞിരിക്കെ ദിലീപുമായി അടുപ്പമുള്ളവരെ കൂടുതല്‍ ചോദ്യം ചെയ്യുമെന്നാണ് പോലീസ് നല്‍കുന്ന സൂചനകള്‍.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സഞ്ജു- അഭിഷേക് 6.2 ഓവറില്‍ 88 റണ്‍സ്!!! പരമ്പര തൂക്കി ഇന്ത്യ!

Today's Rashi Phalam September 16 | വിദേശ യാത്രാ തടസ്സങ്ങൾ മാറും, ദാമ്പത്യജീവിതത്തിൽ സന്തോഷം

റിങ്കു സിങ്- പ്രിയ സരോജ് എംപി വിവാഹം ഡിസംബര്‍ 4ന് ലഖ്‌നൗവില്‍

മോദി-പുടിന്‍-ഷി ജിന്‍പിങ് ചിത്രത്തിലെ വൈറല്‍ മലയാളി, ആരാണ് സിദ്ധാര്‍ത്ഥ് ബാബു?

കോപ്പിയടി വിവാദം; ചിന്താ ജെറോമിന്റെ പിഎച്ച്ഡി പരിശോധിക്കാൻ പ്രത്യേക സമിതി