Kerala

ആഡംബരക്കാറില്‍ പൊലീസിന്റെ കുതിര തൊഴിച്ചു; മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി, അന്വേഷണത്തിന് നിര്‍ദേശം

ആഢബരക്കാര്‍ പൊലീസിന്റെ അശ്വാരൂഢ സേനയിലെ കുതിര തൊഴിച്ച് നശിപ്പിച്ചെന്ന് മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം:  ആഡംബരക്കാര്‍ പൊലീസിന്റെ അശ്വാരൂഢ സേനയിലെ കുതിര തൊഴിച്ച് നശിപ്പിച്ചെന്ന് മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി. 
റോന്തുചുറ്റാനിറങ്ങിയ കുതിരയുടെ അപ്രതീക്ഷിത ചവിട്ടില്‍ പുതുപുത്തന്‍ ആഡംബരക്കാര്‍ നശിച്ചെന്ന് കാട്ടിയാണ് കവടിയാര്‍ പാലസ് ഗാര്‍ഡന്‍ ഐവി വില്ലയില്‍ ടിനു ഐവി ജേക്കബ് പരാതി നല്‍കിയിരിക്കുന്നത്. 

വഴുതക്കാട് ജങ്ഷനില്‍ കുറച്ച് ദിവസം മുന്‍പ് പുലര്‍ച്ചെയായിരുന്നു സംഭവം. കാറിനു സമാന്തരമായി ഓടിയ കുതിര തിരിഞ്ഞുവന്ന് കാറില്‍ ശക്തിയായി തൊഴിക്കുകയായിരുന്നു. ടിനുവിന്റെ പിതാവാണ് വാഹനം ഓടിച്ചിരുന്നത്. കുതിരയുടെ ചവിട്ടില്‍ പുതിയ കാറിന്റെ ബോഡി ചളുങ്ങി. കുതിരപ്പൊലീസ് നിര്‍ത്താതെ പോയി. അന്നു തന്നെ ടിനു മുഖ്യമന്ത്രിക്കും ഡിജിപിക്കും കാറിന്റെ ചിത്രം സഹിതം പരാതി നല്‍കി. സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ മുഖ്യമന്ത്രിയുടെ ഓഫിസ് നിര്‍ദേശിച്ചിട്ടുണ്ട്.  

'നഷ്ടപരിഹാരം ആവശ്യമില്ല, ഇനി ഒരാള്‍ക്കും ഇങ്ങനെ സംഭവിക്കരുത്. ബൈക്ക് യാത്രക്കാരോ കാല്‍നടയാത്രക്കാരോ ആയിരുന്നെങ്കില്‍ എന്താകുമായിരുന്നു അവസ്ഥ?'- ടിനു ചോദിക്കുന്നു.

കാറിന്റെ ബോഡിയില്‍ നാലടി ഉയരത്തിലാണു കുതിര ചവിട്ടിയത്. നടന്നുപോകുന്നവരെയാണു ചവിട്ടിയതെങ്കില്‍ ആളപായം പോലും ഉണ്ടായേക്കാമെന്നും പരാതിക്കാര്‍ ചൂണ്ടിക്കാട്ടുന്നു. പരാതി പരിശോധിച്ചു നടപടിയെടുക്കുമെന്ന നിലപാടിലാണ് പൊലീസ്
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് കേസില്‍ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റില്‍

തിരുനാമകീര്‍ത്തനം പാടുവാനല്ലെങ്കില്‍...; ഫാ. മൈക്കിള്‍ പനച്ചിക്കല്‍ അന്തരിച്ചു

'എന്നോളം പഴക്കമുള്ള അമ്മയുടെ സാരിയിൽ'; ചിത്രം പങ്കുവച്ച് സംവൃത

'ഞാനേ ഒരു ഉമ്മ തന്നോട്ടേ...' മമ്മൂട്ടിയോട് എംജി ശ്രീകുമാർ, 'പിച്ചകപ്പൂങ്കാവുകൾക്കുമപ്പുറം' പാടി ലെജൻഡ്സ്, വൈറലായി വിഡിയോ

ഓഡിയോളജി,സ്പീച്ച് ലാംഗ്വേജ് പാതോളജി കോഴ്‌സുകൾക്ക് അപേക്ഷിക്കാം

SCROLL FOR NEXT