തൃശൂർ : ലോക്സഭ തെരഞ്ഞെടുപ്പിൽ ചാലക്കുടി മണ്ഡലത്തിൽ നിന്നും വീണ്ടും ജനവിധി തേടുന്ന ഇടതു സ്ഥാനാർത്ഥി ഇന്നസെന്റ് ആദ്യ തെരഞ്ഞെടുപ്പിന്റെ ഓർമ്മകൾ മറന്നിട്ടില്ല. 1979-ൽ ഇരിങ്ങാലക്കുട മുനിസിപ്പാലിറ്റിയിലെ 12-ാം വാർഡിലാണ് ഇന്നസന്റ് ആദ്യമായി മൽസരിച്ചത്. അന്ന് പരാജയപ്പെടുത്തിയ കോൺഗ്രസ് സ്ഥാനാർഥി പോൾ ആലുക്കയെ കണ്ട് അനുഗ്രഹം വാങ്ങാൻ ഇന്നസെന്റ് സമയം കണ്ടെത്തി.
ദുഃഖ വെള്ളിയാഴ്ചയായ ഇന്നലെയായിരുന്നു ആ അപൂർവ ഒത്തുചേരൽ. പോളേട്ടൻ എന്നു ഇന്നസന്റ് വിളിക്കുന്ന പോൾ ആലുക്കയുടെ ഇരിങ്ങാലക്കുടയിലുള്ള വസതിയിൽ ഏറെ നേരം ചെലവഴിച്ച ഇന്നസന്റ്, പോളേട്ടന്റെ അനുഗ്രഹവും തേടിയാണ് ഇറങ്ങിയത്.
ഇന്നു നടക്കുന്ന മെഗാ റോഡ്‌ഷോയുടെ ഒരുക്കത്തിന്റെ ആലോചനകളിലായിരുന്നു പിന്നീട് സ്ഥാനാർത്ഥി. ലോക്‌സഭാ മണ്ഡലം മുഴുവൻ ഒറ്റപ്പകൽ കൊണ്ട് പിന്നിടുന്ന വമ്പൻ റോഡ്‌ഷോയാണ് ഇന്നസന്റ് ഇന്നു നടത്തുക. പ്രമുഖ നേതാക്കൾക്കുമൊപ്പം ചലച്ചിത്ര, സാംസ്‌കാരിക മേഖലകളിൽ നിന്നുള്ള പ്രമുഖരും പങ്കെടുക്കും. രാവിലെ കയ്പമംഗലം നിയമസഭാ മണ്ഡലത്തിലെ ചെന്ത്രാപ്പിന്നിയിൽ സംവിധായകൻ കമലാണ് മെഗാ റോഡ് ഷോ ഫ്ലാഗ് ഒാഫ് ചെയ്യുക. ഇരുചക്രവാഹന റാലികൾ, പ്ലക്കാർഡുകളേന്തി വരവേൽക്കുന്നവർ, കരിമരുന്നുപ്രയോഗം, വനിതകളുടെ അഭിവാദന മാർച്ച്, ഫ്ലാഷ് മോബുകൾ എന്നിവയുമുണ്ടാകും.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates