Kerala

ആനക്കൊമ്പ് പരമ്പരാഗതമായി കിട്ടിയതെന്ന് മോഹന്‍ലാല്‍ ; പിന്തുണയുമായി വനംവകുപ്പ്

വനംവകുപ്പിന്റെ അനുമതിയില്ലാതെ  മോഹൻലാൽ ആനക്കൊമ്പ് വീട്ടില്‍ സൂക്ഷിച്ചുവെന്നാണ് കേസ്

Author : സമകാലിക മലയാളം ഡെസ്ക്

കൊച്ചി : ആനക്കൊമ്പ് കേസില്‍ നടന്‍ മോഹന്‍ലാലിനെ പിന്തുണച്ച് വനംവകുപ്പ്. ആനക്കൊമ്പ് പരമ്പരാഗതമായി കൈമാറി കിട്ടിയതാണെന്ന മോഹന്‍ലാലിന്റെ വാദം ശരിയാണെന്ന് ഫോറസ്റ്റ് ചീഫ് പ്രിന്‍സിപ്പല്‍ കണ്‍സര്‍വേറ്റര്‍. നിയമപരമല്ലാത്ത വഴികളിലൂടെയാണ് ആനക്കൊമ്പ് കൈക്കലാക്കിയതെന്ന വാദം ശരിയല്ലെന്നും വനംവകുപ്പ് വ്യക്തമാക്കി.

ന​​ട​​ൻ മോ​​​ഹ​​​ൻ​​​ലാ​​​ൽ അ​​​ന​​​ധി​​​കൃ​​​ത​​​മാ​​​യി ആനക്കൊമ്പുകൾ  കൈ​​​വ​​​ശം വ​​​ച്ച കേ​​​സി​​​ൽ അ​​​ന്വേ​​​ഷ​​​ണം ഊ​​​ർ​​​ജി​​​ത​​​മാ​​​ക്ക​​​ണ​​​മെ​​​ന്നാ​​​വ​​​ശ്യ​​​പ്പെ​​​ട്ട് ന​​​ൽ​​​കി​​​യ ഹ​​​ർ​​​ജി​​​യി​​​ൽ ഹൈ​​​ക്കോ​​​ട​​​തി വ​​​നം​​​വ​​​കു​​​പ്പി​​​ന്‍റെ റിപ്പോർട്ട് തേ​​​ടിയിരുന്നു. ഇതിലാണ് വനംവകുപ്പ് വിശദീകരണം നൽകിയത്. വനംവകുപ്പിന്റെ അനുമതിയില്ലാതെ  മോഹൻലാൽ ആനക്കൊമ്പ് വീട്ടില്‍ സൂക്ഷിച്ചുവെന്നാണ് കേസ്.

ആനക്കൊമ്പുകൾ കൈ​​​വ​​​ശം വ​​​ച്ച​​​തി​​​നു കേ​​​സ് ര​​​ജി​​​സ്റ്റ​​​ർ ചെ​​​യ്ത​​​ശേ​​​ഷം കാ​​​ല​​​ങ്ങ​​​ൾ ക​​​ഴി​​​ഞ്ഞ് നാ​​​ല് ആനക്കൊമ്പുകളുടെയും  ഉ​​​ട​​​മ​​​സ്ഥാ​​​വ​​​കാ​​​ശ സ​​​ർ​​​ട്ടി​​​ഫി​​​ക്ക​​​റ്റ് മോ​​​ഹ​​​ൻ​​​ലാ​​​ലി​​നു ന​​​ൽ​​​കി​​​ക്കൊ​​​ണ്ടു​​​ള്ള പ്രി​​​ൻ​​​സി​​​പ്പ​​​ൽ ചീ​​​ഫ് ക​​​ണ്‍​സ​​​ർ​​​വേ​​​റ്റ​​​റു​​​ടെ ഉ​​​ത്ത​​​ര​​​വ് റ​​​ദ്ദാ​​​ക്ക​​​ണ​​​മെ​​​ന്ന് ആവശ്യപ്പെട്ടായിരുന്നു ഹ​​​ർ​​​ജി​​​. എ​​​റ​​​ണാ​​​കു​​​ളം ഉ​​​ദ്യോ​​​ഗ​​​മ​​​ണ്ഡ​​​ൽ സ്വ​​​ദേ​​​ശി എ.​​​എ. പൗ​​​ലോ​​​സാ​​​ണ് ഹ​​​ർ​​​ജി ന​​ൽ​​​കി​​​യ​​​ത്. 

2012ൽ ​​മോ​​​ഹ​​​ൻ​​​ലാ​​​ലി​​​ന്‍റെ വ​​​സ​​​തി​​​യി​​​ൽ ആ​​​ദാ​​​യ​​​നി​​​കു​​​തി വ​​​കു​​​പ്പ് ന​​​ട​​​ത്തി​​​യ പ​​​രി​​​ശോ​​​ധ​​​ന​​​യി​​​ലാ​​ണ് ആനക്കൊമ്പുകൾ ക​​​ണ്ടെ​​​ത്തി​​​യ​​​ത്. തു​​ട​​ർ​​ന്ന് വ​​​നംവ​​​കു​​​പ്പ് കേ​​​സെ​​​ടു​​​ത്ത് അന്വേഷണം ആരംഭിച്ചിരുന്നു. ഇതിനിടെ, ഫ​​​ല​​​പ്ര​​​ദ​​​മാ​​​യി അ​​​ന്വേ​​​ഷ​​​ണം ന​​​ട​​​ത്താ​​​തെ ആ​​​ന​​​ക്കൊമ്പുകളുടെ ഉ​​​ട​​​മ​​​സ്ഥാ​​​വ​​​കാ​​​ശം 2016 ജ​​​നു​​​വ​​​രി16​​ന് ​മോ​​​ഹ​​​ൻ​​​ലാ​​​ലി​​​ന് ന​​​ൽ​​​കിയത് ആക്ഷേപത്തിന് ഇടയാക്കിയിരുന്നു. മു​​​ൻ​​​കൂ​​​ർ അ​​​നു​​​മ​​​തി​​​യി​​​ല്ലാ​​​തെ ആനക്കൊമ്പുകൾ കൈ​​​വ​​​ശം വ​​യ്ക്കാ​​​നാ​​​വി​​​ല്ലെ​​​ന്നി​​​രി​​​ക്കെ വ​​​നംവ​​​കു​​​പ്പി​​​ന്‍റെ ന​​​ട​​​പ​​​ടി നി​​​യ​​​മ വി​​​രു​​​ദ്ധ​​​മാ​​​ണെ​​​ന്നും ഹ​​​ർ​​​ജി​​​യി​​​ൽ പ​​​റ​​​യു​​​ന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കേരളം പിഎം ശ്രീയില്‍ പങ്കാളി, പിന്മാറാന്‍ കത്തു നല്‍കിയിട്ടില്ല, തുടരാന്‍ നിര്‍ബന്ധിതമെന്ന് മുഖ്യമന്ത്രി

'സര്‍ക്കാരിന്റെ ആദ്യ 100 ദിന കര്‍മ്മപരിപാടി ജൂലൈ 1 മുതല്‍; എല്ലാ വകുപ്പിലും ഇന്റഗ്രേറ്റഡ് ഫിനാന്‍ഷ്യല്‍ അ ഡ്വൈസറെ നിയമിക്കും, പൊതുസംഭരണ മാന്വല്‍ പരിഷ്‌കരിക്കും'

ഹോര്‍മുസ് തുറന്നാലും എല്‍പിജി പ്രതിസന്ധി ഉടന്‍ അവസാനിക്കില്ല; മുന്നറിയിപ്പുമായി സര്‍ക്കാര്‍

തേഡ് അമ്പയറുടെ 'സമ്മാന'വും തുണച്ചില്ല; 4,6,4, തകര്‍ത്ത് അടിക്കുന്നതിനിടെ സൂര്യവംശി വീണു

'സുന്നി ആയതുകൊണ്ട് കള്ളക്കേസില്‍ കുടുക്കിയതാണ്'; 9 വയസുകാരനെ പീഡിപ്പിച്ച മദ്രസ അധ്യാപകന്റെ വാദം തള്ളി ഹൈക്കോടതി, ശിക്ഷ ശരിവെച്ചു

SCROLL FOR NEXT