Kerala

ആന്‍ലിയയുടേത് ആത്മഹത്യ; കൊലപാതകമെന്ന് സംശയിക്കാവുന്ന തെളിവുകള്‍ ലഭിച്ചില്ല

ആന്‍ലിയയുടെ ഭര്‍ത്താവ് ജസ്റ്റിന്റെ മൊബൈല്‍ ഫോണ്‍ പരിശോധിച്ചതില്‍ നിന്ന് ആത്മഹത്യ പ്രേരണ സ്ഥിരീകരിക്കാവുന്ന എസ്എംഎസ് സന്ദേശങ്ങള്‍ അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ട്

സമകാലിക മലയാളം ഡെസ്ക്

തൃശൂര്‍; ആന്‍ലിയയുടെ മരണം ആത്മഹത്യയാണെന്ന നിഗമനത്തില്‍ ക്രൈംബ്രാഞ്ച്. ഇതുവരെ ലഭിച്ച തെളിവുകള്‍ വിരല്‍ചൂണ്ടുന്നത് ആത്മഹത്യയിലേക്കാണെന്നാണ് പൊലീസിന്റെ ഭാഷ്യം. കൊലപാതക സാധ്യത സംശയിക്കാവുന്ന തെളിവുകളൊന്നും ലഭിച്ചിട്ടില്ല. എന്നാല്‍ ആന്‍ലിയയുടെ ഭര്‍ത്താവ് ജസ്റ്റിന്റെ മൊബൈല്‍ ഫോണ്‍ പരിശോധിച്ചതില്‍ നിന്ന് ആത്മഹത്യ പ്രേരണ സ്ഥിരീകരിക്കാവുന്ന എസ്എംഎസ് സന്ദേശങ്ങള്‍ അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ട്. ആന്‍ലിയയുടെ ഡയറിക്കുറിപ്പുകളും പൊലീസ് പരിശോധിക്കുന്നുണ്ട്. 

കഴിഞ്ഞ ഓഗസ്റ്റ് 28ന് രാത്രിയാണ് ആലുവക്കടുത്ത് പെരിയാറില്‍ നദിയില്‍ നിന്നും ആന്‍ലിയ എന്ന ഇരുപത്തിയഞ്ചുകാരിയുടെ മൃതദേഹം കണ്ടെത്തിയത്. ഭര്‍ത്താവുമായി നിരന്തരം പ്രശ്‌നമുണ്ടായിരുന്നതായും ഭര്‍തൃവീട്ടില്‍ ക്രൂരമായ പീഡനങ്ങള്‍ ഏറ്റുവാങ്ങിയിരുന്നു എന്നും തന്റെ ഡയറിയില്‍ ആന്‍ലിയ കുറിച്ചിരുന്നു. കാണാതാവുന്നതിന് മുന്‍പ് ആന്‍ലിയ സഹോദരന് അയച്ച സന്ദേശത്തിലും ഭര്‍ത്താവിനെക്കുറിച്ചും ഭര്‍തൃമാതാവിനെക്കുറിച്ചും പറയുന്നുണ്ട്.

സംഭവ ദിവസം ബെംഗലുരുവിലേക്ക് പരീക്ഷക്ക് പോകാന്‍ ജസ്റ്റിനാണ് ആന്‍ലിയയെ തൃശൂര്‍ റെയില്‍വേ സ്‌റ്റേഷനില്‍ കൊണ്ടു വിട്ടതെന്ന് വ്യക്തമായിട്ടുണ്ട്. യാത്രക്കിടെ ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടായെന്നും അതാണ് പെട്ടെന്നുള്ള ആത്മഹത്യക്ക് കാരണമെന്നുമായിരുന്നു പൊലീസിന്റെ കണ്ടെത്തല്‍. എന്നാല്‍ യുവതിയുടെ മാതാപിതാക്കള്‍ മുഖ്യമന്ത്രിക്ക് പരാതി നല്‍കിയതോടെയാണ് അന്വേഷണം െ്രെകംബ്രാഞ്ചിന് വിട്ടത്. െ്രെകംബ്രാഞ്ച് അന്വേഷണം ആരംഭിച്ചതിനു പിന്നാലെയാണ് ഭര്‍ത്താവ് ജസ്റ്റിന്‍ കഴിഞ്ഞ ദിവസം തൃശൂര്‍ ചാവക്കാട് കോടതിയില്‍ കീഴടങ്ങിയിരുന്നു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഒടുവില്‍ വഴങ്ങി ഹൈക്കമാന്‍ഡ്, ഇടപെട്ട് ചെന്നിത്തലയും ആന്റണിയും; കെ സുധാകരന്‍ കണ്ണൂരില്‍ മത്സരിച്ചേക്കും

കറിയിൽ ഉപ്പ് കൂടിപ്പോയോ! ടെൻഷൻ വേണ്ട, വീട്ടിൽ ​ഗോതമ്പുപൊടിയുണ്ടോ?

'ഞങ്ങള്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരെ അങ്ങ് സങ്കടപ്പെടുത്തരുത്'; കെ സുധാകരനോട് രാഹുല്‍ മാങ്കൂട്ടത്തില്‍

എച്ച്ഡിഎഫ്സി ബാങ്ക് ചെയര്‍മാന്‍ അതാനു ചക്രവര്‍ത്തി രാജിവെച്ചു; ബാങ്ക് ഓഹരിയില്‍ ഇടിവ്

വെള്ളാപ്പള്ളി നടേശന് വീണ്ടും തിരിച്ചടി, ജനറല്‍ സെക്രട്ടറി സ്ഥാനത്തു നിന്നും നീക്കിയത് തുടരും; സ്റ്റേ ഇല്ല

SCROLL FOR NEXT