Kerala

'ആരും നല്ല പിള്ള ചമയണ്ട, ആയിരം സഖാക്കന്മാരെ കൊന്നവരാണ് കോണ്‍ഗ്രസുകാര്‍'; പെരിയ ഇരട്ടക്കൊലപാതകം തെരഞ്ഞെടുപ്പിനെ ബാധിക്കില്ലെന്ന് എംഎം മണി

രാഷ്ട്രീയ കൊലപാതകം സിപിഎമ്മിന്റെ കുലത്തൊഴില്‍ എന്നൊന്നും പറയേണ്ടെന്നും മണി കൂട്ടിച്ചേര്‍ത്തു

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം; കാസര്‍കോട് പെരിയയില്‍ രണ്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ വെട്ടിക്കൊലപ്പെടുത്തിയ സംഭവം പാര്‍ട്ടിയെ ബാധിക്കില്ലെന്ന് മന്ത്രി എംഎം മണി. വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കൊലപാതകം വിഷയമാകില്ലെന്നാണ് മന്ത്രി പറയുന്നത്. കോണ്‍ഗ്രസ് നല്ല പിള്ള ചമയണ്ടെന്നും ആയിരം സഖാക്കന്മാരെ കൊന്നവരാണ് കോണ്‍ഗ്രസുകാരെന്നും മന്ത്രി തുറന്നടിച്ചു. രാഷ്ട്രീയ കൊലപാതകം സിപിഎമ്മിന്റെ കുലത്തൊഴില്‍ എന്നൊന്നും പറയേണ്ടെന്നും മണി കൂട്ടിച്ചേര്‍ത്തു. 

കാസര്‍കോട് ഇരട്ടക്കൊലപാതകത്തിന് ശേഷം സിപിഎമ്മിന്റെ അക്രമരാഷ്ട്രീയത്തിനെതിരേ രൂക്ഷ വിമര്‍ശനമാണ് ഉയരുന്നത്. സിപിഎം ലോക്കല്‍ കമ്മിറ്റി അംഗം ഉള്‍പ്പടെയുള്ളവരാണ് കൊലപാതകത്തില്‍ അറസ്റ്റിലായത്. കൊലപാതകങ്ങളില്‍ പാര്‍ട്ടിക്ക് ബന്ധമുണ്ടെന്നാണ് ആക്ഷേപം. ദിവസങ്ങള്‍ക്ക് മുന്‍പാണ് കൃപേഷ്, ശരത്ത് എന്നീ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ വഴിയില്‍ തടഞ്ഞ് ഒരു സംഘം വെട്ടിക്കൊലപ്പെടുത്തിയത്. സിപിഎമ്മിനെതിരേ രൂക്ഷ വിമര്‍ശനമാണ് ഉയരുന്നത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പെയ്‌തൊഴിയാതെ പേമാരി; ഒന്‍പത് ജില്ലകളില്‍ റെഡ് അലര്‍ട്ട്; അഞ്ച് നദികളില്‍ ഓറഞ്ച് അലര്‍ട്ട്

കോഴിക്കോട് മലയോര മേഖലയില്‍ പെരുമഴ; മണ്ണിടിച്ചില്‍; താമരശേരി ചുരത്തില്‍ ഗതാഗത നിയന്ത്രണം

ആന്ധ്രയില്‍ പുതിയ എയര്‍പോര്‍ട്ട്; 5,000 കോടി ചെലവിട്ട ഭോഗപുരം വിമാനത്താവളം പ്രധാനമന്ത്രി നാടിന് സമര്‍പ്പിച്ചു

പന്തിന്റെ പരിശീലനം ധോനിക്കൊപ്പം!

കാസര്‍കോട് തൃക്കരിപ്പൂരില്‍ വീട്ടമ്മ കിണറ്റില്‍ വീണ് മരിച്ചു