തിരുവനന്തപുരം: കാരുണ്യ ആരോഗ്യ ഇന്ഷുറന്സ് പദ്ധതിയുടെ രജിസ്ട്രേഷന് ഇന്ന് ആരംഭിക്കും. സാധാരണക്കാരും തൊഴിലാളികളും ഉള്പ്പെടെ ഒന്നരക്കോടി ജനങ്ങള്ക്കാണ് ഇത് പ്രയോജനപ്പെടുക. പദ്ധതിയില് അംഗങ്ങളായ ആശുപത്രികളിലാണു രജിസ്ട്രേഷന്.
റേഷന്-ആധാര് കാര്ഡുകള്, നിലവിലെ ഇന്ഷുറന്സിന്റെ കാര്ഡ് എന്നിവയാണു ഹാജരാക്കേണ്ടത്. വര്ഷം 5 ലക്ഷം രൂപയുടെ പരിരക്ഷ ലഭിക്കും. അംഗമാകുന്ന കുടുംബങ്ങളിലെ ഓരോ അംഗത്തിനും കാര്ഡ് നല്കും. കുടുംബത്തിലെ ഒരാള് ഹാജരായാല് മതി. കിടത്തിച്ചികിത്സ വേണ്ടവരുടെ രജിസ്ട്രേഷനാണ് ആദ്യഘട്ടത്തില് നടക്കുക. പിന്നീടു മറ്റുള്ളവരുടെ റജിസ്ട്രേഷന് നടക്കും
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates