Kerala

ആരോഗ്യ സര്‍വകലാശാല തെരഞ്ഞെടുപ്പില്‍ മുഴുവന്‍ സീറ്റിലും എസ്എഫ്‌ഐക്ക് വിജയം

തുടര്‍ച്ചയായി ഏഴാം തവണയാണ് എസ്എഫ്‌ഐ മുഴുവന്‍ സീറ്റിലും വിജയിക്കുന്നത്

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: ആരോഗ്യ സര്‍വകലാശാല വിദ്യാര്‍ത്ഥി യൂണിയന്‍, സെനറ്റ് ,സ്റ്റുഡന്‍സ് കൗണ്‍സില്‍ എന്നീ സമിതിയിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ എസ്എഫ്‌ഐക്ക് തകര്‍പ്പന്‍ വിജയം. തുടര്‍ച്ചയായി ഏഴാം തവണയാണ് എസ്എഫ്‌ഐ മുഴുവന്‍ സീറ്റിലും വിജയിക്കുന്നത്. ചെയര്‍മാനായി മഞ്ചേരി മെഡിക്കല്‍ കോളേജിലെ അഹിജിത്ത് വിജയനും,  ജനറല്‍ സെക്രട്ടറിയായി കണ്ണൂര്‍ ഗവണ്‍മെന്റ് ആയുര്‍വേദ കോളേജിലെ കെ സന്തോഷും, വൈസ് ചെയര്‍മാനായി തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ അഷിന്‍ ആനന്ദ് , വൈസ് ചെയര്‍പേഴ്‌സണായി ഒല്ലൂര്‍  വൈദ്യരത്‌നം ആയുര്‍വേദ കോളേജിലെ അന്നയും ജോയിന്‍ സെക്രട്ടറിയായി കോട്ടയം സിപാസിലെ  അജിത് ടി കെയും തെരഞ്ഞെടുക്കപ്പെട്ടു.

മറ്റ് എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങള്‍:

അഭിജിത് സന്തോഷ് (ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജ് കോട്ടയം) ശ്രാവണ്‍ സജീവ് ഗവണ്‍മെന്റ് (മെഡിക്കല്‍ കോളേജ് കൊല്ലം) വിമല്‍  ജോസ്( ഗവണ്‍മെന്റ് ഡെന്റല്‍ കോളേജ് തിരുവനന്തപുരം) ശ്രീലക്ഷ്മി ദിലീപ്( കണ്ണൂര്‍ മെഡിക്കല്‍ കോളേജ്) മുഹമ്മദ് യാസീന്‍ (കോട്ടക്കല്‍ ആയുര്‍വേദ കോളേജ് )പ്രബിന്‍ കെപി (സെഞ്ചുറി ഡെന്റല്‍  കോളേജ് കാസര്‍ഗോഡ്) സംഗീത (നെഹ്‌റു കോളേജ് ഓഫ് ഫാര്‍മസി തൃശ്ശൂര്‍ )ഷെഹ്‌റ  അലി അഷ്‌റഫ് (ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജ് തിരുവനന്തപുരം )ആതിര ടി (ഗവണ്‍മെന്റ് നഴ്‌സിംഗ് കോളേജ് ആലപ്പുഴ) സുപര്യ സുഭാഷ് (വൈദ്യരത്‌നം ആയുര്‍വേദ കോളേജ് തൃശ്ശൂര്‍)  ആദര്‍ശ് എ വി (ഗവണ്‍മെന്റ് ഫാര്‍മസി കോളേജ് കണ്ണൂര്‍) അഭിജിത്ത് എ ആര്‍( ശ്രീ വിദ്യാധിരാജ ഹോമിയോ കോളേജ് തിരുവനന്തപുരം).

ആരോഗ്യ സര്‍വകലാശാല സെനറ്റിലേക്ക് തെരഞ്ഞെടുക്കപ്പെട്ടവര്‍:

അഭിജിത് സന്തോഷ് (കോട്ടയം മെഡിക്കല്‍ കോളേജ്) സായൂജ് എസ് (പടിയാര്‍ ഹോമിയോ കോളേജ് എറണാകുളം) ജിന്‍ഷ എ കെ( ഇ എം എസ് കോളേജ് ഓഫ് നേഴ്‌സിങ് മലപ്പുറം )ആര്‍ച്ച( എസ് എം ഇ കോട്ടയം) സംഗീത (നെഹ്‌റു കോളേജ് ഓഫ് ഫാര്‍മസി തൃശ്ശൂര്‍) അന്ന (വൈദ്യരത്‌നം ആയുര്‍വേദ കോളേജ് തൃശ്ശൂര്‍) പ്രബിന്‍ കെപി (സെഞ്ചുറി ഡെന്റല്‍  കോളേജ് കാസര്‍ഗോഡ്) സ്‌നേഹ സന്തോഷ് (എന്‍ എസ് കോളേജ് ഓഫ് നേഴ്‌സിങ് കൊല്ലം )അമല്‍ കെ ജോസ് (ഗവണ്‍മെന്റ് ഫാര്‍മസി കോളേജ് തിരുവനന്തപുരം) ഷഹറ  ആലി അഷ്‌റഫ് (ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജ് തിരുവനന്തപുരം).

ആരോഗ്യ സര്‍വകലാശാല സ്റ്റുഡന്‍സ് കൗണ്‍സിലിലേക്ക് തെരഞ്ഞെടുക്കപ്പെട്ടവര്‍:

അഭിജിത്ത് സന്തോഷ് (കോട്ടയം മെഡിക്കല്‍ കോളേജ്) സംഗീത (നെഹ്‌റു കോളേജ് ഓഫ് ഫാര്‍മസി )ബേസില്‍ ബഷീര്‍( ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജ് ആലപ്പുഴ) ജോഷിന്‍  ജോസ്( മെഡിക്കല്‍ ട്രസ്റ്റ് എറണാകുളം) ആദര്‍ശ് എംവി  (ഗവണ്‍മെന്റ് ഫാര്‍മസി കോളേജ് കണ്ണൂര്‍) ജിന്‍ഷ( ഇ എം എസ് കോളേജ് ഓഫ് നേഴ്‌സിങ് മലപ്പുറം)  രഞ്ജിത്ത് (സിമറ്റ് കോളേജ് ഓഫ് നഴ്‌സിംഗ് കാസര്‍ഗോഡ്).

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Fact Check|പിഎം ശ്രീ പദ്ധതിയിൽ നിന്ന് കേരളത്തിന് ഏകപക്ഷീയമായി പിന്മാറാനാകുമോ? കേന്ദ്രത്തിന് കത്ത് നൽകിയെന്ന വാദത്തിന് പിന്നിലെ യാഥാർത്ഥ്യം എന്ത്?

സൈബര്‍ കുറ്റവാളികള്‍ പരാദങ്ങളെപ്പോലെ;പ്രതിക്ക് ജാമ്യം നിഷേധിച്ച് ചീഫ് ജസ്റ്റിസ് സൂര്യകാന്ത്

വെറും 62 ഇന്നിങ്‌സ്; ശുഭ്മാന്‍ ഗില്ലിന് റെക്കോര്‍ഡ്

'തൊണ്ടയ്ക്ക് ഭാരമുള്ളതു പോലെ, സഹിക്കാൻ പറ്റാത്ത വേദന'; ആരോ​ഗ്യാവസ്ഥയെക്കുറിച്ച് സോനു നി​ഗം

ഇടുക്കിയിൽ സർക്കാർ എഞ്ചിനീയറിംഗ് കോളേജിലും തൊടുപുഴ ജില്ലാ ആശുപത്രിയിലും തൊഴിൽ അവസരം; അഭിമുഖം ജൂൺ 19 മുതൽ

SCROLL FOR NEXT