Kerala

ആരോഗ്യസ്ഥിതി മെച്ചപ്പെട്ടു, ആവശ്യമെങ്കില്‍ ഇന്ന് തന്നെ ഹാജരാകാമെന്ന് നാദിര്‍ഷാ

നാല് മണിക്ക് ശേഷം അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരാകാന്‍ തയ്യാറാണെന്ന് നാദിര്‍ഷാ 

Author : സമകാലിക മലയാളം ഡെസ്ക്

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിലെ ഗൂഢാലോചനയുമായി ബന്ധപ്പെട്ട ചോദ്യം ചെയ്യലിന് വേണമെങ്കില്‍ ഇന്ന് തന്നെ ഹാജരാകാമെന്ന് നാദിര്‍ഷാ. നാല് മണിക്ക് ശേഷം അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരാകാന്‍ തയ്യാറാണെന്നാണ് നാദിര്‍ഷാ വ്യക്തമാക്കിയിരിക്കുന്നത്. 

എന്നാല്‍ നാദിര്‍ഷായുടെ ആരോഗ്യസ്ഥിതിയുമായി ബന്ധപ്പെട്ട മെഡിക്കല്‍ റിപ്പോര്‍ട്ട് പരിഗണിച്ചതിന് ശേഷം മാത്രമെ ചോദ്യം ചെയ്യുന്ന കാര്യം അന്വേഷണ സംഘം തീരുമാനിക്കുകയുള്ളു. ആരോഗ്യസ്ഥിതി ഇപ്പോള്‍ മെച്ചപ്പെട്ടെന്നാണ് നാദിര്‍ഷാ അന്വേഷണ സംഘത്തെ അറിയിച്ചിരിക്കുന്നത്. 

ഇന്ന് രാവിലെ പത്ത് മണിക്ക് ആലുവ പൊലീസ് ക്ലബിലേക്ക് ചോദ്യം ചെയ്യലിന് ഹാജരാകുന്നതിനായി നാദിര്‍ഷാ എത്തിയെങ്കിലും ശാരീരിക അസ്വാസ്ഥ്യതകള്‍ അനുഭവപ്പെട്ടെന്ന് പറഞ്ഞതോടെ പൊലീസ് ചോദ്യം ചെയ്യല്‍ മാറ്റി വയ്ക്കുകയായിരുന്നു. ആലുവ പൊലീസ് ക്ലബിലേക്ക് ഡോക്ടറെ വിളിച്ചു വരുത്തി അന്വേഷണ സംഘം നാദിര്‍ഷായുടെ ആരോഗ്യ നില പരിശോധിച്ചിരുന്നു. 

ഡോക്ടറുടെ പരിശോധനയില്‍ നാദിര്‍ഷായുടെ രക്തസമ്മര്‍ദ്ദം കൂടിയതായും രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറഞ്ഞതായും വ്യക്തമായി. ഇതോടെ ഇന്ന് നാദിര്‍ഷായെ ചോദ്യം ചെയ്യേണ്ടതില്ലെന്ന് അന്വേഷണ സംഘം തീരുമാനിക്കുകയായിരുന്നു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'തെളിവുകള്‍ പ്രധാനപ്പെട്ടതെങ്കില്‍ ഇങ്ങനെ പുറത്തുവിടുമോ? ഇന്നത്തെ ദിവസം എന്തിന് തെരഞ്ഞെടുത്തു?; വീണയ്‌ക്കെതിരായ ആരോപണം ശുദ്ധ അസംബന്ധം'

'ട്വന്റി-20 സിനിമ ഞാന്‍ കണ്ടിട്ടില്ല, കാണുകയുമില്ല; ആ വിഷമം ഇന്നുമുണ്ട്'; കാരണം തുറന്നു പറഞ്ഞ് നന്ദു

ഓടിക്കൊണ്ടിരിക്കെ പ്രിയദർശിനി ബസിന്റെ ടയർ പൊട്ടിത്തെറിച്ച് പ്ലാറ്റ്‌ഫോം തകർന്നു: യാത്രക്കാരിയുടെ കാൽ കുടുങ്ങി; എല്ലിന് പൊട്ടൽ

മീൻ പിടിക്കുന്ന വിഡിയോകളിലൂടെ വൈറൽ; യൂട്യൂബർ തംബുരു മരിച്ച നിലയിൽ

തൃശൂരിലെ സർക്കാർ സ്ഥാപനങ്ങളിൽ അവസരം; വനിതാ സെക്യൂരിറ്റി മുതൽ നഴ്‌സ് വരെ ഒഴിവുകൾ, അഭിമുഖത്തിലൂടെ നിയമനം !