Kerala

ആരോ​ഗ്യപ്രശ്നങ്ങളില്ല, ബിഷപ്പിനെ ഡിസ്ചാർജ് ചെയ്തു; ഉച്ചയ്ക്കു മുമ്പു മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കും 

ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍നിന്നു ഡിസ്ചാര്‍ജ് ചെയ്തു

Author : സമകാലിക മലയാളം ഡെസ്ക്

കോട്ടയം: കന്യാസ്ത്രീയുടെ പീഡന പരാതിയില്‍ അറസ്റ്റിലായ ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍നിന്നു ഡിസ്ചാര്‍ജ് ചെയ്തു. കൊച്ചിയില്‍നിന്നു കൊണ്ടുവരുമ്പോള്‍ നെഞ്ചു വേദന അനുഭവപ്പെട്ടതിനെ തുടര്‍ന്നാണു ഇന്നലെ രാത്രി ബിഷപ്പിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. വിദഗ്ധ പരിശോധനയ്ക്കു വിധേയമാക്കിയ ബിഷപ്പിനെ തീവ്രപരിചരണവിഭാ​ഗത്തിൽ പ്രവേശിപ്പിക്കുകയായിരുന്നു. ഇന്നു രാവിലെ ആറുമണിക്ക്  ഹൃദയാഘാത സാധ്യത പരിശോധിക്കുന്ന ട്രോപ് ഐ ടെസ്റ്റ് വീണ്ടും നടത്തിയതിന് ശേഷമാണ് ബിഷപ്പിന്റെ ആരോ​​ഗ്യപ്രശ്നങ്ങളില്ലെന്ന് ഡോക്ടർമാർ അറിയിച്ചത്. 

ആശുപത്രിയിൽ നിന്ന് കോട്ടയം പൊലീസ് ക്ലബിലേക്കു കൊണ്ടു പോകുന്ന ബിഷപ്പിനെ ഇന്ന് ഉച്ചയ്ക്കു മുമ്പു പാലാ ജുഡിഷ്യല്‍ ഫസ്റ്റ് ക്‌ളാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കും. ബിഷപ്പിനെ മൂന്ന് ദിവസം കസ്റ്റഡിയിൽ വേണമെന്ന് ആവശ്യപ്പെടുമെന്നാണ് സൂചന. ഇന്ന് രാത്രി എട്ടുമണിവരെ മജിസ്ട്രേറ്റ‌ിനുമുന്നിൽ ഹാജരാക്കാൻ സമയമുണ്ടെങ്കിലും രാവിലെ 11മണിയോടെ ഹാജരാക്കുമെന്നാണ് ഇപ്പോൾ ലഭിക്കുന്ന വിവിരം.

ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായ സാഹചര്യത്തില്‍ കസ്റ്റഡിയില്‍ വിടരുതെന്നു വാദിച്ച് ബിഷപ് ഇന്നു കോടതിയില്‍ ജാമ്യാപേക്ഷ സമര്‍പ്പിക്കും. അന്വേഷണസംഘം ആവശ്യപ്പെട്ടപ്പോഴൊക്കെ ഹാജരായിട്ടുണ്ടെന്നും ചോദ്യം ചെയ്യലുമായി സഹകരിച്ചിട്ടുണ്ടെന്നതും ജാമ്യാപേക്ഷയിൽ ഉന്നയിക്കുെം. ജലന്ധറിൽ വച്ചും പിന്നീട് കഴിഞ്ഞ മൂന്ന് ദിവസം തുടർച്ചയായും ചോദ്യം ചെയ്ത സാഹചര്യത്തിൽ കൂടുതൽ ചോദ്യം ചെയ്യലിന്റെ ആവശ്യമില്ലെന്നും കോടതിയിൽ വാദിക്കും.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് അതിശക്ത മഴ; പത്തനംതിട്ടയിലും ഇടുക്കിയിലും കോട്ടയത്തും ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; കണ്‍ട്രോള്‍ റും തുറന്നു

വയനാട്ടിലേക്ക് യാത്ര അരുത്, വിനോദസഞ്ചാരികള്‍ സുരക്ഷിത ഇടങ്ങളില്‍ തുടരണം, മുന്നറിയിപ്പ്

'ഇത് കൊച്ചിൻ ഹനീഫിക്കയുടെ കാർ ആണ്, തടയണമെങ്കിൽ തടയാം'; സെറ്റിൽ പ്രശ്നമുണ്ടാക്കാൻ വന്ന യൂണിയൻകാരോട് ദിലീപ് പറഞ്ഞു

'എനിക്ക് 15 വയസ്സേയുള്ളൂ, ക്ഷമിക്കണം...'; അധിക്ഷേപ പരാമര്‍ശത്തില്‍ മാപ്പപേക്ഷിച്ച്‌ പെണ്‍കുട്ടി

കൊച്ചി മെട്രോയില്‍ പ്രതിദിനം 1.01 ലക്ഷം യാത്രക്കാര്‍; നഷ്ടം കുറഞ്ഞു; പ്രവര്‍ത്തന ലാഭം കൂടി