Kerala

ആര്‍എസ്എസ് പ്രവര്‍ത്തകനെ കൊലപ്പെടുത്തിയത് കുറ്റം സിപിഎമ്മിന്റെ തലയിലിടാനെന്ന് എസ്ഡിപിഐ നേതാവ്

എബിവിപി നേതാവ് ശ്യാമപ്രസാദിനെ കൊലപ്പെടുത്താനായി തെരഞ്ഞടുത്തത് കുറ്റം സിപിഎമ്മിന്റെ തലയിലിടാനാണെന്ന് എസ്ഡിപിഐ പ്രവര്‍ത്തകന്റെ വെളിപ്പെടുത്തല്‍

Author : സമകാലിക മലയാളം ഡെസ്ക്

കണ്ണൂര്‍: എബിവിപി നേതാവ് ശ്യാമപ്രസാദിനെ കൊലപ്പെടുത്താനായി തെരഞ്ഞടുത്തത് കുറ്റം സിപിഎമ്മിന്റെ തലയിലിടാനാണെന്ന് എസ്ഡിപിഐ പ്രവര്‍ത്തകന്റെ വെളിപ്പെടുത്തല്‍. ശ്യാംപ്രസാദിന്റെ കൊലപാതകത്തിന് പിന്നില്‍ രാഷ്ട്രീയ വൈരാഗ്യമാണെന്ന് ജില്ലാ പൊലീസ് മേധാവി ജി ശിവ വിക്രം പറഞ്ഞു. പ്രതികള്‍ നാലുപേരും എസ്ഡിപിഐ പ്രവര്‍ത്തകരാണ്. ശ്യാംപ്രസാദിനെ കൊലപ്പെടുത്തിയത് തങ്ങളാണെന്ന് പിടിയിലായ നാലുപേരും സമ്മതിച്ചു. സിപിഐഎം പ്രവര്‍ത്തകന്‍ ചിറ്റാരിപ്പറമ്പിലെ ഓണിയന്‍ പ്രേമനെ കൊലപ്പെടുത്തിയ കേസിലെ രണ്ടാംപ്രതിയാണ് ശ്യാംപ്രസാദ്.

അതിനാലാണ് ദിവസങ്ങള്‍ കാത്തിരുന്ന് ഇയാളെത്തന്നെ പിടികൂടിയതെന്ന് ഒന്നാംപ്രതി മുഹമ്മദ് ഷഹീം പൊലീസ് ചോദ്യംചെയ്യലില്‍ പറഞ്ഞു. എസ്ഡിപിഐ പ്രവര്‍ത്തകന്‍ അയൂബിനെ ആര്‍എസ്എസ് വെട്ടിക്കൊല്ലാന്‍ ശ്രമിച്ചതിലുള്ള പ്രതികാരമായാണ് കൃത്യം നടത്തിയതെന്നാണ് ഇവര്‍ മൊഴി നല്‍കിയത്. ഈ മാസം 11നാണ് അയൂബിനെ വെട്ടിയത്. ഇപ്പോഴും കോഴിക്കോട്ടെ സ്വകാര്യാശുപത്രിയിലാണ് ഇയാള്‍. കൊലയ്ക്കുപയോഗിച്ച ആയുധങ്ങളും സഞ്ചരിച്ച വാഹനവുമുള്‍പ്പെടെ പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്. ജില്ലയില്‍ സുരക്ഷയ്ക്കായി രണ്ടു കമ്പനി  സായുധസേനയെ വിന്യസിപ്പിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഉരലിന്റെ താളവും പട്ടുതട്ടത്തിന്റെ ശോഭയും; ഗൃഹാതുരതയുണർത്തി 'അരികുത്ത് കല്യാണം' വീണ്ടും: സോഷ്യൽ മീഡിയയിൽ വൈറലായി പഴയ മാപ്പിള പാരമ്പര്യം

സുവേന്ദു അധികാരി ഒഴിഞ്ഞ നന്ദിഗ്രാമിൽ സഹതാപതരംഗം ലക്ഷ്യമിട്ട് ബിജെപി; മുഖ്യമന്ത്രിയുടെ കൊല്ലപ്പെട്ട മുൻ സഹായിയുടെ അമ്മ സ്ഥാനാർത്ഥി

കറുത്ത പൊന്നിന് പൊന്നുംവില; കിലോയ്ക്ക് 700 കടന്നു, പത്തുവര്‍ഷത്തിനിടയിലെ റെക്കോര്‍ഡ് മുന്നേറ്റം

ISRO-യിൽ കുക്ക് മുതൽ ഫയർമാൻ വരെ 22 ഒഴിവുകൾ; പത്താം ക്ലാസ് യോഗ്യത, തമിഴ്‌നാട്ടിൽ അവസരം !

സെൻസർ പൂർത്തിയാക്കി 'ഇറ്റ്സ് എ മെഡിക്കൽ മിറക്കിൾ'; സംഗീത് പ്രതാപ്-ഷറഫുദ്ദീൻ ചിത്രം തിയേറ്ററുകളിലേക്ക്