Kerala

ആര്‍ടി ഓഫീസില്‍ ബസുടമകള്‍ തമ്മിലടിച്ചു; വിരല്‍ കടിച്ചെടുത്തു, പൊലീസില്‍ പരാതി 

സമയക്രമം പുനര്‍നിര്‍ണയിക്കുന്നതിനായി ആര്‍ടി  ഓഫിസില്‍ വിളിച്ചു ചേര്‍ത്ത ചര്‍ച്ചയ്ക്ക് ശേഷമാണ് സംഭവം

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: ആറ്റിങ്ങലില്‍ ആര്‍ടി ഓഫീസില്‍ ബസുടമകള്‍ തമ്മിലടിച്ചു. സംഘര്‍ഷത്തില്‍ ഒരാളുടെ വിരല്‍ കടിച്ചെടുത്തു. സ്വകാര്യ ബസുകളുടെ സമയക്രമം പുനര്‍നിര്‍ണയിക്കുന്നതിനായി ആര്‍ടി  ഓഫിസില്‍ വിളിച്ചു ചേര്‍ത്ത ചര്‍ച്ചയ്ക്ക് ശേഷമാണ് സംഭവം.

എസ്ആര്‍ ബസുടമ വര്‍ക്കല മേല്‍വെട്ടൂര്‍ കൊച്ചുവിള വീട്ടില്‍ രതീഷിന്റെ(45) വിരലാണ് പകുതിയോളം നഷ്ടമായത്. രതീഷിനെ ചിറയിന്‍കീഴ് ആശുപത്രിയിലും തുടര്‍ന്ന് മെഡിക്കല്‍ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. വിരലിന്റെ മുറിഞ്ഞുപോയ ഭാഗം കണ്ടെത്താനായില്ലെന്ന് കൂടെയുണ്ടായിരുന്നവര്‍ പറഞ്ഞു.

കടക്കാവൂര്‍- വര്‍ക്കല- മടത്തറ റൂട്ടിലോടുന്ന ബസുകളുടെ സമയക്രമം സംബന്ധിച്ച് കോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ ആര്‍ടിഒ ബസുടമകളുടെ യോഗം വിളിച്ചുചേര്‍ത്തിരുന്നു. ചര്‍ച്ചയ്ക്ക് പിന്നാലെയാണ് ബസുടമകള്‍ തമ്മിലടിച്ചത്.കടക്കാവൂര്‍- മടത്തറ റൂട്ടിലോടുന്ന മറ്റൊരു ബസിന്റെ ഉടമയും ജീവനക്കാരുമാണ് ആക്രമിച്ചതെന്ന് രതീഷിനൊപ്പമുണ്ടായിരുന്നവര്‍ പറഞ്ഞു. ഓഫിസിനുള്ളില്‍ സംഘര്‍ഷം നടത്തിയതായി കാട്ടി പൊലീസില്‍ പരാതി നല്‍കിയതായി ആര്‍ടിഒ ജി സാജന്‍ പറഞ്ഞു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കൊച്ചി മെട്രോയുടെ പേര് മാറ്റരുത്, 'കേരളം മെട്രോ' എന്ന പുനര്‍നാമകരണം വിചിത്രം; മുഖ്യമന്ത്രിക്ക് കത്തയച്ച് ഹൈബി ഈഡന്‍

തിരുവനന്തപുരം ശ്രീചിത്ര പുവര്‍ ഹോമില്‍നിന്ന് രണ്ട് പെണ്‍കുട്ടികള്‍ ഇറങ്ങിപ്പോയി; സിസിടിവി കേന്ദ്രീകരിച്ച് അന്വേഷണം

ജോളിയുമായി സാമ്യം; 'അണലി'ക്ക് വിലക്ക്

'പാചക വാതകത്തിന് ഇത്രയും വിലക്കുറവ് മറ്റൊരു രാജ്യത്തുമില്ല'; വിലക്കയറ്റത്തില്‍ സുരേഷ് ഗോപി

യുക്രൈയ്‌നില്‍ കൊല്ലപ്പെട്ട അഖില്‍ ജോയലിന്റെ ഭൗതികശരീരം 24 ന് നാട്ടിലെത്തിക്കും