Kerala

ആറ് തരം സുരക്ഷാസംവിധാനവുമായി പുതിയ ഡ്രൈവിംഗ് ലൈസന്‍സുകള്‍; സാരഥി മോഡല്‍ ലൈസന്‍സുകള്‍ കേരളത്തില്‍ അടുത്തയാഴ്ച മുതല്‍ 

ക്യൂ ആര്‍ കോഡ്, സര്‍ക്കാര്‍ ഹോളോഗ്രാം, മൈക്രോലൈന്‍, മൈക്രോ ടെക്സ്റ്റ്, യുവി എംബ്ലം, ഗൈല്ലോച്ച പാറ്റേണ്‍ തുടങ്ങിയ ആറു സുരക്ഷാ സംവിധാനങ്ങളാണ് പുതിയ കാര്‍ഡില്‍ ഉണ്ടാവുക.

Author : സമകാലിക മലയാളം ഡെസ്ക്

ഇന്ത്യമുഴുവന്‍ ഏകീകൃത ലൈസന്‍സ് അവതരിപ്പിക്കാനുള്ള  കേന്ദ്രസര്‍ക്കാര്‍ പദ്ധതിയായ സാരഥി കേരളത്തിലും സജീവമാകുന്നു. കേരളത്തില്‍ അടുത്തയാഴ്ച മുതല്‍ സാരഥി മോഡലിലുള്ള ഡ്രൈവിംഗ്‌ ലൈസന്‍സുകള്‍ ലഭ്യമായിത്തുടങ്ങും. തിരുവനന്തപുരം ജില്ലയിലെ കുടപ്പനക്കുന്ന്, കൊല്ലത്തെ കരുനാഗപ്പള്ളി ,ആലപ്പുഴ എന്നീ  ആര്‍ടി ഓഫീസ് പരിധിയിലായിരിക്കും പുതിയ ഡ്രൈവിംഗ്‌ ലൈസന്‍സ് ആദ്യം ലഭിക്കുക. ഇതിനുശേഷം മറ്റ് ആര്‍ടി ഓഫീസുകളിലും പുതിയ രീതുയിലുള്ള ലൈസന്‍സുകള്‍ ലഭ്യമായിതുടങ്ങും. 

പുതിയ ഡ്രൈവിംഗ്‌ ലൈസന്‍സില്‍ പ്രധാനമായും ആറ് മാറ്റങ്ങളാണ് വരുത്തിയിട്ടുള്ളത്. ക്യൂ ആര്‍ കോഡ്, സര്‍ക്കാര്‍ ഹോളോഗ്രാം, മൈക്രോലൈന്‍, മൈക്രോ ടെക്സ്റ്റ്, യുവി എംബ്ലം, ഗൈല്ലോച്ച പാറ്റേണ്‍ തുടങ്ങിയ ആറു സുരക്ഷാ സംവിധാനങ്ങളാണ് പുതിയ കാര്‍ഡില്‍ ഉണ്ടാവുക. ഇതോടൊപ്പം ലൈസന്‍സ് നേടുന്ന വ്യക്തിയെകുറിച്ചുള്ള വിവരങ്ങളും കര്‍ഡില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടാകും. 

സംസ്ഥാനസര്‍ക്കാറിന്റെ മുദ്ര, ഹോളോഗ്രാം, വ്യക്തിയുടെ ചിത്രം, രക്തഗ്രൂപ്പ് എന്നിവ കാര്‍ഡിന്റെ മുന്‍ഭാഗത്ത് കാണാവുന്ന തരത്തിലാണ് പുതിയ ലൈസന്‍സ് ഡിസൈന്‍ ചെയ്തിരിക്കുന്നത്.  ലൈസന്‍സ് നമ്പര്‍, മോട്ടോര്‍ വാഹനവകുപ്പിന്റെ മുദ്ര എന്നിവയും കാര്‍ഡില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. കാര്‍ഡിന്റെ പിന്‍വശത്തായി ക്യു ആര്‍ കോഡും ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇത് സ്‌കാന്‍ ചെയ്താല്‍ ലൈസന്‍സ് ഉടമയെ സംബന്ധിച്ച എല്ലാ വിവരങ്ങളും ലഭ്യമാകും. മഞ്ഞ, പച്ച, വയലറ്റ് നിറങ്ങള്‍ കൂടിച്ചേര്‍ന്നതാണ്  പുതിയ കാര്‍ഡ്.  കാര്‍ഡിന്റെ ഡിസൈന്‍ പൈലറ്റ് പ്രൊജക്ടായി ചെയ്തിരിക്കുന്നത് കോഴിക്കോട് ഊരാളുങ്കല്‍ ലേബര്‍ സൊസൈറ്റിയാണ്

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സിപിഎമ്മിൽ അസാധാരണ നടപടി: സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന് പാർട്ടി ശാസന

സിപിഎമ്മിൽ സമഗ്ര അഴിച്ചുപണി: പി. ജയരാജനും എംബി രാജേഷും വി ശിവൻകുട്ടിയും സംസ്ഥാന സെക്രട്ടേറിയറ്റിൽ; തോമസ് ഐസക്കിനെയും ടിപി രാമകൃഷ്ണനെയും ഒഴിവാക്കി

'804 റേറ്റിങ് പോയിന്റുകൾ'! ആദ്യ ഇന്ത്യൻ താരം, ചരിത്ര നേട്ടത്തിൽ സ്പിന്നർ ശ്രീ ചരണി

ഒരു കോടിയുടെ ഭാഗ്യശാലി ആര്?; സ്ത്രീ ശക്തി ലോട്ടറി ഫലം പ്രഖ്യാപിച്ചു|Sthree Sakthi SS 537 lottery result

ICAR-CMFRI: യങ് പ്രൊഫഷണൽ തസ്തിക, മറൈൻ സയൻസ് ബിരുദക്കാർക്ക് അവസരം !