Kerala

ആറ്റിങ്ങലില്‍ കെഎസ്ആർടിസി സൂപ്പർഫാസ്റ്റും കാറും കൂട്ടിയിടിച്ചു; രണ്ടുപേർ മരിച്ചു 

ഒരാൾക്ക് ​ഗുരുതരമായി പരിക്കേറ്റു

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: ദേശീയപാതയിൽ ആറ്റിങ്ങൽ പൂവൻപാറയിൽ കെഎസ്ആർടിസി സൂപ്പർ ഫാസ്റ്റും കാറും കൂട്ടിയിടിച്ച് രണ്ടുപേർ മരിച്ചു. കാറിലുണ്ടായിരുന്ന രണ്ടുപേരാണ് മരിച്ചത്. ഒരാൾക്ക് ​ഗുരുതരമായി പരിക്കേറ്റു. 

തിരുവനന്തപുരത്തുനിന്ന്‌ കൊല്ലത്തേക്കു പോയ സൂപ്പർ ഫാസ്റ്റ് ബസും എതിർദിശയിൽ വന്ന കാറുമാണ് കൂട്ടിയിടിച്ചത്. ഇന്നലെ രാത്രി പത്തു മണിയോടെയാണ് അപകടമുണ്ടായത്. ആറ്റിങ്ങൽ സ്വദേശികളായ ഷമീർ(34) , സതീഷ്(46) എന്നിവരാണ് മരിച്ചത്. ഇവർക്കൊപ്പമുണ്ടായിരുന്ന നൗഷാദി(34)നെ ഗുരുതരമായ പരിക്കുകളോടെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 

അപകടസ്ഥലത്തെത്തിയ പൊലീസുകാരും അഗ്നിരക്ഷാസേനയും നാട്ടുകാരും ചേർന്ന് കാർ വെട്ടിപ്പൊളിച്ചാണ്  ഇവരെ പുറത്തെടുത്തത്. മൃതദേഹങ്ങൾ ചിറയിൻകീഴ് താലൂക്കാശുപത്രി മോർച്ചറിയിലേക്കു മാറ്റി.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പെയ്‌തൊഴിയാതെ പേമാരി; ഒന്‍പത് ജില്ലകളില്‍ റെഡ് അലര്‍ട്ട്; അഞ്ച് നദികളില്‍ ഓറഞ്ച് അലര്‍ട്ട്

'മോഹന്‍ലാലിന്റെ മകനായി രഞ്ജി പണിക്കര്‍?', കഷ്ടം തന്നെയെന്ന് പോസ്റ്റ്; മറുപടി നല്‍കി ആരാധകര്‍

കോഴിക്കോട് മലയോര മേഖലയില്‍ പെരുമഴ; മണ്ണിടിച്ചില്‍; താമരശേരി ചുരത്തില്‍ ഗതാഗത നിയന്ത്രണം

ആന്ധ്രയില്‍ പുതിയ എയര്‍പോര്‍ട്ട്; 5,000 കോടി ചെലവിട്ട ഭോഗപുരം വിമാനത്താവളം പ്രധാനമന്ത്രി നാടിന് സമര്‍പ്പിച്ചു

പന്തിന്റെ പരിശീലനം ധോനിക്കൊപ്പം!