Kerala

ആലുവ മാര്‍ക്കറ്റിലെ കാനയില്‍ അജ്ഞാതന്റെ പഴകിയ മൃതദേഹം

കയ്യിലേയും കാലിലേയുമെല്ലാം തൊലിയടര്‍ന്ന നിലയിലാണ്.

സമകാലിക മലയാളം ഡെസ്ക്

ആലുവ: തിരക്കേറിയ ആലുവ മാര്‍ക്കറ്റിന് മുന്‍വശത്തെ കാനയില്‍ അജ്ഞാതന്റെ അഴുകിയ നിലയിലുള്ള മൃതദേഹം കണ്ടെത്തി. കയ്യിലേയും കാലിലേയുമെല്ലാം തൊലിയടര്‍ന്ന നിലയിലാണ്. ഏതുസമയത്തും തിരക്കുള്ള സമയത്ത് പഴകിയ ജഡം കണ്ടെത്തിയത് ദുരൂഹതയുണര്‍ത്തുന്നുണ്ട്. ഏകദേശം 50 വയസോളം പ്രായം തോന്നിക്കുന്നതാണ് മൃതദേഹം. കറുത്ത നിറമാണ്. മെറൂണ്‍ നിറമുള്ള ഷര്‍ട്ടും മുണ്ടുമാണ് വേഷം.

മാര്‍ക്കറ്റിന് മുന്‍വശം ദേശീയപാതയുടെ സമാന്തര റോഡിനോട് ചേര്‍ന്നുള്ള കാനയില്‍ മേല്‍പ്പാലത്തിനടിയിലെ വഴിവാണിഭക്കാരിലൊരാളാണ് മൃതദേഹം കണ്ടത്. മേല്‍പ്പാലത്തിനടിയില്‍ കിടന്നുറങ്ങുമ്പോള്‍ കാനയിലേക്ക് വീണതാകാമെന്നും പറയുന്നു. എന്നാല്‍ മുട്ടോളം മാത്രം വെള്ളമുള്ള കാനയില്‍ അഴുകിയ മൃതദേഹം കണ്ടത് ഒട്ടേറെ സംശയത്തിന് കാരണമായിട്ടുണ്ട്. 

രാത്രി കിടന്നുറങ്ങിയപ്പോള്‍ വീണതാണെങ്കില്‍ മൃതദേഹം അഴുകുന്നതിന് മുമ്പേ കാണേണ്ടതാണെന്നാണ് നാട്ടുകാര്‍ പറയുന്നത്. മൃതദേഹം വെള്ളത്തിന് മുകളില്‍ കമിഴ്ന്ന് കിടക്കുന്ന നിലയിലായിരുന്നു. ആലുവ പൊലീസ് എത്തി മൃതദേഹം ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. ഇതര സംസ്ഥാനക്കാരനായിരിക്കാമെന്നാണ് പൊലീസ് പറയുന്നത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Union Budget 2026 Live Updates: രാജ്യത്ത് ഏഴ് ഹൈ സ്പീഡ് റെയില്‍ കോറിഡോറുകള്‍ സ്ഥാപിക്കും, കേരളമില്ല

ആ ബൗൾ 'ചക്കിങ് ' ആണ്, പാകിസ്ഥാൻ താരത്തിനെതിരെ പരസ്യമായി പ്രതികരിച്ച് കാമറൂൺ ഗ്രീൻ (വിഡിയോ )

ഇറാന്‍ ക്രൂഡിന് പകരം ഇന്ത്യ വെനസ്വേലയില്‍നിന്ന് എണ്ണ വാങ്ങും: ട്രംപ്; വിമര്‍ശിച്ച് കോണ്‍ഗ്രസ്

ബദാമിനേക്കാൾ കൂടുതൽ മഗ്നീഷ്യം ഈ ഭക്ഷണങ്ങളിലോ?

വാവര്‍ മുസ്ലീമല്ല, പന്തളം രാജകുമാരന് അയ്യപ്പനുമായി ബന്ധമൊന്നുമില്ല: എം ജി ശശിഭൂഷന്‍

SCROLL FOR NEXT