Kerala

ആല്‍മരത്തിലൂടെ വനിതാ ജയിലിലേക്ക് ഊര്‍ന്നിറങ്ങി; താന്‍ ഇവിടെ എത്തിയത് എന്തിനാണെന്നാണ് പൊലീസിനോട് ഇയാളുടെ ചോദ്യം 

താനെന്തിനാണ് ഇവിടെ വന്നതെന്നാണ് ഇയാള്‍ ചോദ്യം ചെയ്യുമ്പോള്‍ പൊലീസിനോട് ചോദിക്കുന്നത്

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: ആല്‍മരത്തിലൂടെ വനിതാ ജയിലിലേക്ക് ഊര്‍ന്നിറങ്ങിയ യുവാവിനെ പൊലീസ് പിടികൂടി. അട്ടക്കുളങ്ങര കെഎസ്ആര്‍ടിസി ഗാരേജ് പരിസരത്തെ ആല്‍മരത്തിലൂടെ വനിതാ ജയില്‍ കോമ്പൗണ്ടിലേക്ക് ഊര്‍ന്നിറങ്ങുകയായിരുന്നു. 

വെള്ളിയാഴ്ച പുലര്‍ച്ചെ 5.45നായിരുന്നു സംഭവം. മുടവന്‍മുകള്‍ സ്വദേശിയായ രാജീവിനെയാണ് ഊര്‍ന്നിറങ്ങാനുള്ള ശ്രമത്തിനിടയില്‍ പിടികൂടിയത്. ആല്‍മരത്തിലൂടെ ഊര്‍ന്നിറങ്ങവെ ഇയാളുടെ ദേഹത്ത് മുറിവുകള്‍ പറ്റിയിട്ടുണ്ട്. ഇയാള്‍ വനിതാ ജയില്‍ വളപ്പില്‍ കടന്നയുടന്‍ വനിതാ വാര്‍ഡന്മാര്‍ പിടികൂടി. 

തുടര്‍ന്ന് വനിതാ ജയിലില്‍ നിന്നും വിവരമറിയിച്ചതിന് തുടര്‍ന്ന് ഫോര്‍ട്ട് പൊലീസ് കസ്റ്റഡിയിലെടുത്ത് ഇയാളെ കസ്റ്റഡിയിലെടുത്തു. താനെന്തിനാണ് ഇവിടെ വന്നതെന്നാണ് ഇയാള്‍ ചോദ്യം ചെയ്യുമ്പോള്‍ പൊലീസിനോട് ചോദിക്കുന്നത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പത്രിക സമര്‍പ്പിക്കാനൊരുങ്ങി കെ സുധാകരനും അടൂര്‍ പ്രകാശും; വാശിക്കു മുന്നില്‍ ഹൈക്കമാന്‍ഡ് വഴങ്ങുന്നു?

'സുരക്ഷിതനാണോ നിങ്ങള്‍? ട്രംപ് അയച്ചതാണ് എന്നെ'; ജീവനോടെയുണ്ടെന്ന് നെതന്യാഹു- വിഡിയോ

അടുപ്പ് കത്തിക്കാതെ തന്നെ തയ്യാറാക്കാം ഈ ജെൻസി 'ബ്രേക്ക്ഫാസ്റ്റ്'

'അവർക്ക് ഇതിലൊന്നും ഒരു നാണക്കേടും‌ തോന്നുന്നില്ല, ബോളിവുഡ് എല്ലാ പരിധികളും ലംഘിച്ചു'; 'കെഡി'യിലെ ​ഗാനത്തിനെതിരെ കങ്കണ

'ചെകുത്താന്റെ കാഷ്ഠം', ഇറാന്റെ മണ്ണിൽ നിന്ന് ഇന്ത്യൻ അടുക്കളയിലേക്ക്, 'കായം' വന്ന വഴി

SCROLL FOR NEXT