Kerala

ആസ്റ്ററിലേക്ക് കൊണ്ടുവരും വഴി ശ്രീജിത്തിന്റെ  മൂക്കിനിടിച്ചു , പുറത്തുപറയരുതെന്ന് ഭീഷണിപ്പെടുത്തി ; പൊലീസിനെതിരെ ശ്രീജിത്തിന്റെ സഹോദരന്‍

അവശനിലയിലായ ശ്രീജിത്തിനെ  ആസ്റ്ററിലേക്ക് കൊണ്ടുപോകുന്ന വഴിയും പോലീസ് ഉദ്യോ​ഗസ്ഥർ മര്‍ദിച്ചു

സമകാലിക മലയാളം ഡെസ്ക്

കൊച്ചി : ആസ്റ്റര്‍ മെഡ്‌സിറ്റിയിലേക്ക് കൊണ്ടുപോകും വഴി പോലീസ് ഉദ്യോ​ഗസ്ഥർ അവശനിലയിലായ ശ്രീജിത്തിനെ മുഖത്ത് മർദിച്ചതായി ശ്രീജിത്തിന്റെ മൂത്ത സഹോദരന്‍ രഞ്ജിത്ത്. കസ്റ്റഡിയിലെടുക്കുമ്പോള്‍ ഉണ്ടായിരുന്ന പോലീസുകാരല്ല ആശുപത്രിയിലേക്ക് കൊണ്ടുപോയത്.   ആസ്റ്ററിലേക്ക് കൊണ്ടുപോകുന്ന വഴിയും ശ്രീജിത്തിനെ പോലീസ് മര്‍ദിച്ചു. ശ്രീജിത്തിന്റെ മൂക്കിന് പൊലീസ് ഇടിക്കുകയായിരുന്നു. ഇക്കാര്യം ആശുപത്രിയില്‍ പറയരുതെന്ന് ഭീഷണിപ്പെടുത്തിയെന്നും രഞ്ജിത്ത് അറിയിച്ചു. 

ആശുപത്രിയിലേക്ക് കൊണ്ടുവരും വഴിയും പൊലീസ് മർദിച്ച കാര്യം ശ്രീജിത്ത് ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്ടറോടും വെളിപ്പെടുത്തിയിട്ടുണ്ട്. ആസ്റ്ററിലേക്ക് കൊണ്ടുവന്ന വിവരം അറിഞ്ഞെത്തിയ തന്നോടും ശ്രീജിത്താണ് ഇക്കാര്യം പറഞ്ഞതെന്ന് രഞ്ജിത്ത് വ്യക്തമാക്കി. 

ശ്രീജിത്തിന് എത്രയും വേഗം വിദഗ്ധചികിത്സ നല്‍കണമെന്ന് കളമശ്ശേരി മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍മാരാണ് നിര്‍ദേശിച്ചത്. ഇതേത്തുടർന്ന്   തന്നെ ആസ്റ്റര്‍ മെഡ്‌സിറ്റിയിലേക്ക് മാറ്റാന്‍ ശ്രീജിത്തും ആവശ്യപ്പെട്ടു. അവിടെ ഭാര്യ ജോലിചെയ്യുന്നുണ്ടെന്ന് പറഞ്ഞപ്പോള്‍ ശ്രീജിത്തിനെ  പോലീസുകാര്‍ ആക്ഷേപിച്ചുവെന്നും രഞ്ജിത്ത് പറഞ്ഞു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Union Budget 2026 Live Updates: രാജ്യത്ത് ഏഴ് ഹൈ സ്പീഡ് റെയില്‍ കോറിഡോറുകള്‍ സ്ഥാപിക്കും, കേരളമില്ല

ശരീരഭാരം കുറയ്ക്കണോ? ഈ ‘സൂപ്പർ പാനീയം’ കുടിക്കാം

ആ ബൗൾ 'ചക്കിങ് ' ആണ്, പാകിസ്ഥാൻ താരത്തിനെതിരെ പരസ്യമായി പ്രതികരിച്ച് കാമറൂൺ ഗ്രീൻ (വിഡിയോ )

ഇറാന്‍ ക്രൂഡിന് പകരം ഇന്ത്യ വെനസ്വേലയില്‍നിന്ന് എണ്ണ വാങ്ങും: ട്രംപ്; വിമര്‍ശിച്ച് കോണ്‍ഗ്രസ്

ബദാമിനേക്കാൾ കൂടുതൽ മഗ്നീഷ്യം ഈ ഭക്ഷണങ്ങളിലോ?

SCROLL FOR NEXT