Kerala

ഇതാദ്യം; വൃദ്ധസദനത്തിലെ ഈ കേക്ക് മുറിക്കലിന് ജീവിതത്തിന്റെ തിരുമധുരം; മറ്റന്നാള്‍ കല്യാണം

28ന് വിവാഹിതരാകാന്‍ ഒരുങ്ങുന്ന 67 വയസുകാരന്‍ കൊച്ചനിയനും 67 വയസുകാരി ലക്ഷ്മി അമ്മാളും ചേര്‍ന്ന് കേക്ക് മുറിച്ച് സര്‍ക്കാര്‍ വൃദ്ധമന്ദിരത്തിലെ ക്രിസ്മസ് ആഘോഷം കേമമാക്കി

Author : സമകാലിക മലയാളം ഡെസ്ക്

തൃശൂര്‍: നവദമ്പതികളാകാന്‍ ഒരുങ്ങുന്ന കൊച്ചനിയന്‍ മേനോനും ലക്ഷ്മി അമ്മാളിനും ക്രിസ്മസ് നല്‍കിയതു ജീവിതമധുരം. 28ന് വിവാഹിതരാകാന്‍ ഒരുങ്ങുന്ന 67 വയസുകാരന്‍ കൊച്ചനിയനും 67 വയസുകാരി ലക്ഷ്മി അമ്മാളും ചേര്‍ന്ന് കേക്ക് മുറിച്ച് സര്‍ക്കാര്‍ വൃദ്ധമന്ദിരത്തിലെ ക്രിസ്മസ് ആഘോഷം കേമമാക്കി.

ക്രിസ്മസ് ആഘോഷത്തിനു സാക്ഷിയാകാന്‍ സാമൂഹിക ക്ഷേമവകുപ്പ് ഉദ്യോഗസ്ഥരും ജനപ്രതിനിധികളും എത്തിയിരുന്നു. അന്തേവാസികളുടെ കലാപരിപാടികളും അരങ്ങേറി. വൃദ്ധമന്ദിരം മാനേജ്‌മെന്റ് കമ്മിറ്റി ചെയര്‍മാന്‍ ജോണ്‍ ഡാനിയല്‍ പരിപാടികള്‍ ഉദ്ഘാടനം ചെയ്തു. ഡിവിഷന്‍ കൗണ്‍സിലര്‍ വി.കെ. സുരേഷ് കുമാര്‍ അധ്യക്ഷത വഹിച്ചു. സൂപ്രണ്ട് വി.ജി. ജയകുമാര്‍, ജ്യോതി സന്തോഷ് എന്നിവര്‍ പ്രസംഗിച്ചു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് കേസില്‍ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റില്‍

'ഞാനേ ഒരു ഉമ്മ തന്നോട്ടേ...' മമ്മൂട്ടിയോട് എംജി ശ്രീകുമാർ, 'പിച്ചകപ്പൂങ്കാവുകൾക്കുമപ്പുറം' പാടി ലെജൻഡ്സ്, വൈറലായി വിഡിയോ

ഓഡിയോളജി,സ്പീച്ച് ലാംഗ്വേജ് പാതോളജി കോഴ്‌സുകൾക്ക് അപേക്ഷിക്കാം

'ഒടിയൻ' ഒരു ഐതിഹ്യം മാത്രമല്ല, എന്റെ ഏറെ നാളായുള്ള ആഗ്രഹം'; പൃഥ്വിരാജ് പറയുന്നു

ഫോട്ടോ പോലെ ഇനി ടെക്സ്റ്റും ഉടന്‍ അപ്രത്യക്ഷമാക്കാം; പുതിയ ഫീച്ചറുമായി വാട്‌സ്ആപ്പ്

SCROLL FOR NEXT