Kerala

'ഇതുകൊണ്ടൊന്നും കത്തോലിക്കാസഭ തളരില്ല, ഫ്രാങ്കോ പുണ്യാളനെ ചെന്നായ്ക്കള്‍ക്ക് വിട്ടുകൊടുക്കുകയും ഇല്ല' 

പരിശുദ്ധ പിതാവിനെ സഹായിക്കാന്‍ എന്ന വ്യാജേന അറസ്റ്റ് നീട്ടിക്കൊണ്ടു പോയി സഭയെ മൊത്തം നാറ്റിച്ച സര്‍ക്കാരിനും ഗൂഢമായി ആനന്ദിക്കാം

Author : സമകാലിക മലയാളം ഡെസ്ക്

കൊച്ചി :  കന്യാസ്ത്രീയുടെ ലൈംഗിക പീഡന പരാതിയില്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റ് ചെയ്തു എന്ന വാര്‍ത്തകളോട് പ്രതികരിച്ച് അഡ്വ ജയശങ്കര്‍. മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ തീരുമാനം ഉണ്ടാകും വരെ കാത്തിരിക്കാന്‍ പോലീസ് കൂട്ടാക്കിയില്ല; പരിശുദ്ധ ഫ്രാങ്കോ പുണ്യാളനെ അറസ്റ്റ് ചെയ്തു. ഹൈക്കോടതി ജങ്ഷനില്‍ സത്യഗ്രഹം നടത്തിയ കന്യാസ്ത്രീകള്‍ക്കും അവര്‍ക്കു പിന്തുണ നല്‍കിയ കുലംകുത്തികളായ ചില വൈദികര്‍ക്കും കത്തോലിക്കാ തിരുസഭയെ അപഹസിക്കാനും അപകീര്‍ത്തിപ്പെടുത്താനും ഒരുമ്പിട്ട അല്പബുദ്ധികള്‍ക്കും സന്തോഷിക്കാം. ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ ജയശങ്കര്‍ അഭിപ്രായപ്പെട്ടു. 

പരിശുദ്ധ പിതാവിനെ സഹായിക്കാന്‍ എന്ന വ്യാജേന അറസ്റ്റ് നീട്ടിക്കൊണ്ടു പോയി സഭയെ മൊത്തം നാറ്റിച്ച സര്‍ക്കാരിനും ഗൂഢമായി ആനന്ദിക്കാം. പക്ഷേ ഇതുകൊണ്ടൊന്നും കത്തോലിക്കാ സഭ തളരുകയില്ല, ഫ്രാങ്കോ പുണ്യാളനെ ചെന്നായ്ക്കള്‍ക്കു വിട്ടുകൊടുക്കുകയും ഇല്ല. സത്യത്തിനും നീതിക്കും വേണ്ടി പതറാതെ പോരാടും. സഭയെ ട്രോളി ജയശങ്കര്‍ എഫ്ബി പോസ്റ്റില്‍ പറഞ്ഞു. 

ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം


മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ തീരുമാനം ഉണ്ടാകും വരെ കാത്തിരിക്കാന്‍ പോലീസ് കൂട്ടാക്കിയില്ല; പരിശുദ്ധ ഫ്രാങ്കോ പുണ്യാളനെ അറസ്റ്റ് ചെയ്തു.

ഹൈക്കോടതി ജങ്ഷനില്‍ സത്യഗ്രഹം നടത്തിയ കന്യാസ്ത്രീകള്‍ക്കും അവര്‍ക്കു പിന്തുണ നല്‍കിയ കുലംകുത്തികളായ ചില വൈദികര്‍ക്കും കത്തോലിക്കാ തിരുസഭയെ അപഹസിക്കാനും അപകീര്‍ത്തിപ്പെടുത്താനും ഒരുമ്പിട്ട അല്പബുദ്ധികള്‍ക്കും സന്തോഷിക്കാം.

പരിശുദ്ധ പിതാവിനെ സഹായിക്കാന്‍ എന്ന വ്യാജേന അറസ്റ്റ് നീട്ടിക്കൊണ്ടു പോയി സഭയെ മൊത്തം നാറ്റിച്ച സര്‍ക്കാരിനും ഗൂഢമായി ആനന്ദിക്കാം.

പക്ഷേ ഇതുകൊണ്ടൊന്നും കത്തോലിക്കാ സഭ തളരുകയില്ല, ഫ്രാങ്കോ പുണ്യാളനെ ചെന്നായ്ക്കള്‍ക്കു വിട്ടുകൊടുക്കുകയും ഇല്ല. സത്യത്തിനും നീതിക്കും വേണ്ടി പതറാതെ പോരാടും.

സത്യമായും നിങ്ങള്‍ എന്നില്‍ വിശ്വസിക്കുന്നു എങ്കില്‍ നിങ്ങള്‍ സത്യം എന്തെന്ന് അറിയും, സത്യം നിങ്ങളെ സ്വതന്ത്രമാക്കും. (യോഹന്നാന്‍ 8:32)
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷം, മരണസംഖ്യ ഉയരുന്നു, നദികളും കരകവിയുന്നു; അതീവ ജാഗ്രതാ നിര്‍ദേശം

ആളുകള്‍ കന്നുകാലികളെ റോഡില്‍ ഉപേക്ഷിക്കുന്നു, അവയെ ഭക്ഷണമാക്കിയാല്‍ വികാരം വ്രണപ്പെടുന്നു: സുപ്രീംകോടതി

'തട്ടമിട്ട ഒരു പെണ്‍കുട്ടി പോലും ആ വൃത്തികെട്ട പ്രകടനം നടത്തിയില്ല, നമ്മുടെ പെണ്‍മക്കളോ?' -കങ്കണ റണാവത്

ബോക്‌സിങില്‍ ഇന്ത്യക്ക് ഇരട്ട സ്വര്‍ണം; തിളങ്ങി പ്രീതിയും ജയ്‌സ്മിനും

ഡിഗ്രി കഴിഞ്ഞവർക്ക് ബാങ്ക് ജോലി! 11,403 ഒഴിവുകൾ, കേരളത്തിലും അവസരം; അവസാന തീയതി ഓഗസ്റ്റ് 21