Kerala

''ഇതുപോലുള്ള ഖലന്മാരെ മുക്കാലിയില്‍ കെട്ടി അടിക്കാന്‍ വ്യവസ്ഥയില്ലാത്തതാണ് നാടിന്റെ നിര്‍ഭാഗ്യം''

'കമഴ്ന്നു വീണാല്‍ കാല്‍ക്കോടി എന്നായിരുന്നു സര്‍വീസിലുളള കാലത്ത് സൂരജിന്റെ പ്രത്യയശാസ്ത്രം'

സമകാലിക മലയാളം ഡെസ്ക്

കൊച്ചി : പാലാരിവട്ടം മേല്‍പ്പാലം അഴിമതിയില്‍ അറസ്റ്റിലായ പൊതുമരാമത്ത് വകുപ്പ് മുന്‍ സെക്രട്ടറി ടി ഒ സൂരജിനെതിരെ രൂക്ഷവിമര്‍ശനവുമായി അഡ്വക്കേറ്റ് എ ജയശങ്കര്‍ രംഗത്തെത്തി. കമഴ്ന്നു വീണാല്‍ കാല്‍ക്കോടി എന്നായിരുന്നു സര്‍വീസിലുളള കാലത്ത് സൂരജിന്റെ പ്രത്യയശാസ്ത്രം. മരാമത്ത് സെക്രട്ടറി ആയിരുന്നപ്പോള്‍ ഓരോ കരാറിനും മൂന്ന് ശതമാനം ആയിരുന്നു കമ്മീഷനെന്നും ജയശങ്കര്‍ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ ആരോപിച്ചു. 

ഫെയ്‌സ്ബുക്ക് പോസ്റ്റിന്‍രെ പൂര്‍ണരൂപം :

ഒരു ധീരകൃത്യം.

പാലാരിവട്ടത്ത് പഞ്ചവടിപ്പാലം പണിത കേസില്‍ മുന്‍ മരാമത്ത് സെക്രട്ടറി ടിഒ സൂരജിനെയും മറ്റു മൂന്നുപേരെയും പോലീസ് അറസ്റ്റ് ചെയ്തു. പണിയ്ക്കു മേല്‍നോട്ടം വഹിച്ച എഞ്ചിനീയര്‍മാരെയും വൈകാതെ പിടികൂടുമെന്നാണ് പ്രതീക്ഷ.

കാട്ടുകളളനും യശ:ശരീരനായ സത്യമംഗലം വീരപ്പന്റെ അമ്മാച്ചന്റെ മകനുമാണ് സൂരജ്. കമഴ്ന്നു വീണാല്‍ കാല്‍ക്കോടി എന്നായിരുന്നു സര്‍വീസിലുളള കാലത്ത് ടിയാന്റെ പ്രത്യയശാസ്ത്രം. മരാമത്ത് സെക്രട്ടറി ആയിരുന്നപ്പോള്‍ ഓരോ കരാറിനും മൂന്ന് ശതമാനം ആയിരുന്നു കമ്മീഷന്‍.

ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിയും രമേശ് ചെന്നിത്തല ആഭ്യന്തരമന്ത്രിയും ആയിരുന്ന കാലത്ത് വിജിലന്‍സ് ഇയാളുടെ വീട് റെയ്ഡ് നടത്തി, വരവില്‍ കൂടുതല്‍ സ്വത്ത് സമ്പാദിച്ചതിനു കേസും രജിസ്റ്റര്‍ ചെയ്തു. പക്ഷേ പിന്നീട് നടപടി ഉണ്ടായില്ല. സമീപകാലത്ത് ഉദ്യോഗ കാലാവധി പൂര്‍ത്തിയാക്കി സര്‍വീസില്‍ നിന്ന് വിരമിച്ചു.

ഇതുപോലുള്ള ഖലന്മാരെ മുക്കാലിയില്‍ കെട്ടി അടിക്കാന്‍ വ്യവസ്ഥയില്ലാത്തതാണ് നാടിന്റെ നിര്‍ഭാഗ്യം.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ബിഡിജെഎസിന്റെ സീറ്റുകളില്‍ സവര്‍ണര്‍ വോട്ട് ചെയ്തില്ല, മുന്നണി മാറ്റം ആലോചിക്കുന്നു; മൂന്നാം പിണറായി സര്‍ക്കാര്‍ വരും'

'അമ്മയാകാന്‍ ഏറെ ആഗ്രഹിച്ചു, ഇപ്പോഴും സങ്കടപ്പെട്ട് കരയും'; ജുവല്‍ മേരി

ഒരു ദിവസം കയ്യിൽ ഉണ്ടോ? എങ്കിൽ ഈ രാജ്യം കണ്ടുതീർക്കാം

പോറ്റിയെ കേറ്റിയേ ഹിന്ദു വികാരം വ്രണപ്പെടുത്തിയിട്ടില്ലെന്ന് ഹിന്ദു ഐക്യവേദി; 'ബിജെപിയും പ്രചാരണത്തിന് ഉപയോഗിച്ചു'

1.60 ലക്ഷം രൂപ; സൈനികര്‍ക്ക് ക്രിസ്മസ് ബോണസ് പ്രഖ്യാപിച്ച് ട്രംപ്

SCROLL FOR NEXT