Kerala

ഇത് ആഡംബരവിവാഹമല്ല, മകള്‍ ധരിച്ചത് 75 പവന്‍ മാത്രം; വിശദീകരണവുമായി ഗീത ഗോപി എംഎല്‍എ

ആഡംബര വിവാഹ വിവാദത്തില്‍ ഗീതാഗോപി എംഎല്‍എ സിപിഐ ജില്ലാ നേതൃത്വത്തിന് വിശദീകരണം നല്‍കി.

Author : സമകാലിക മലയാളം ഡെസ്ക്

തൃശൂര്‍:  ആഡംബര വിവാഹ വിവാദത്തില്‍ ഗീതാഗോപി എംഎല്‍എ സിപിഐ ജില്ലാ നേതൃത്വത്തിന് വിശദീകരണം നല്‍കി. മകളുടേത് ആഡംബര വിവാഹമല്ലെന്ന് അവര്‍ വ്യക്തമാക്കി. തന്റെ മകള്‍ ധരിച്ചിരുന്നത് 75 പവന്‍ സ്വര്‍ണ്ണം മാത്രമാണെന്നും അതില്‍ 50 പവന്‍ താനും ഭര്‍ത്താവും നല്‍കിയതും ബാക്കി 25 പവന്‍ ബന്ധുക്കള്‍ നല്‍കിയതുമാണെന്ന് എംഎല്‍എ വിശദീകരിച്ചു.

ഗീതാ ഗോപി എംഎല്‍എയോട് വിശദീകരണം തേടുമെന്ന് സിപിഐ എംപി സിഎന്‍ ജയദേവന്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. മികച്ച ഭൂരിപക്ഷത്തിലാണ് ഗീതാ ഗോപി എംഎല്‍എയായി തിരഞ്ഞെടുക്കപ്പെട്ടത്. ഒരു പട്ടികജാതി വിഭാഗത്തില്‍പ്പെട്ട സ്ത്രീ ഉയര്‍ന്നു വരുമ്പോഴുണ്ടാകുന്ന കുശുമ്പും കുന്നായ്മയും സ്വാഭാവികമാണെന്നും ഗീതയെ പിന്തുണച്ച് സിഎന്‍ ജയദേവന്‍ പറഞ്ഞു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കോഴിക്കോട് സ്‌ട്രോങ് റൂം വിവാദം; ചട്ടലംഘനമില്ല, വരണാധികാരികളുടെ ഭാഗത്തുനിന്ന് വീഴ്ച ഉണ്ടായിട്ടില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍

ജയിക്കാന്‍ വെറും 6 റണ്‍സ്; എറിഞ്ഞത് 6 യോര്‍ക്കറുകള്‍! ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ച് ഇതാ മറ്റൊരു 'ഷാ' (വിഡിയോ)

മാമ്പറയ്ക്കൽ ആമിർ അലി ഓണത്തിനെത്തും; പൃഥ്വിരാജ്- വൈശാഖ് ചിത്രം 'ഖലീഫ' റിലീസ് തീയതി പുറത്ത്

മാധവ് സുരേഷിനൊപ്പം സൈജുവും ഷൈനും; 'അങ്കം അട്ടഹാസം' തിയറ്ററുകളിലേക്ക്

ചൂട് കുറയ്ക്കാൻ ഈ ആഹാരങ്ങൾ ഒഴിവാക്കാം

SCROLL FOR NEXT