Kerala

'ഇത് ഞാനിങ്ങെടുക്കുവാ'; തൃശൂരിലെ ഒരു ​ഗ്രാമം സ‌ുരേഷ് ​ഗോപി അങ്ങെടുത്തു; ഒട്ടേറെ പദ്ധതികൾ (വീഡിയോ)

ഇപ്പോഴിതാ പറഞ്ഞ വാക്ക് പാലിച്ചിരിക്കുകയാണ് സുരേഷ് ഗോപി. തൃശൂരിലെ ഒരു ഗ്രാമം ദത്തെടുത്തിരിക്കുകയാണ് താരം

സമകാലിക മലയാളം ഡെസ്ക്

തൃശൂർ: ലോക്സഭാ തെരഞ്ഞെടുപ്പ് സമയത്ത് ഏറ്റവും ഹിറ്റായ ഡയലോ​ഗ് എതാണെന്ന് ചോദിച്ചാൽ അത് സുരേഷ് ​ഗോപി എംപിയുടേതാണെന്ന് എല്ലാവരും പറയും. തൃശൂരിൽ ബിജെപി സ്ഥാനാർത്ഥിയായി മത്സരിച്ച അ​ദ്ദേഹം പ്രചാരണ പ്രസം​ഗത്തിനിടെ പറഞ്ഞ ‘ഈ തൃശൂർ എനിക്ക് വേണം, ഈ തൃശൂർ നിങ്ങൾ എനിക്ക് തരണം, ഈ തൃശൂർ ‍ഞാനിങ്ങ് എടുക്കുവാ’ എന്ന ഈ ഡയലോ​ഗാണ് ഹിറ്റായി മാറിയത്. 

ഇപ്പോഴിതാ പറഞ്ഞ വാക്ക് പാലിച്ചിരിക്കുകയാണ് സുരേഷ് ഗോപി. തൃശൂരിലെ ഒരു ഗ്രാമം ദത്തെടുത്തിരിക്കുകയാണ് താരം. അദ്ദേഹത്തിന്റെ ആരാധക കൂട്ടായ്മയുടെ ഫെയ്സ്ബുക്ക് പേജിലാണ് ഇക്കാര്യം വ്യക്തമാക്കുന്ന വിഡിയോ പങ്കുവച്ചിരിക്കുന്നത്. തൃശൂരിലെ അവിണിശ്ശേരി പഞ്ചായത്താണ് സുരേഷ് ഗോപി ദത്തെടുത്തിരിക്കുന്നതെന്നാണ് ലഭിക്കുന്ന സൂചനകൾ. വീഡിയോയിൽ അദ്ദേഹം ഒരു ഗ്രാമം എന്നുമാത്രമേ പറയുന്നുള്ളൂ. ഗ്രാമത്തിന്റെ പേര് കണ്ടുപിടിക്കാൻ അദ്ദേഹം കാണികളോട് പറയുന്നതും വീഡിയോയിലുണ്ട്. 

ഒട്ടേറെ പദ്ധതികൾ ഗ്രാമത്തിൽ നടപ്പിലാക്കാൻ ഉദ്ദേശിക്കുന്നുണ്ടെന്നും അതിൽ ഏറ്റവും പ്രധാനപ്പെട്ടത് നാശത്തിലേക്ക് പോയിക്കൊണ്ടിരിക്കുന്ന ഒരു കുളത്തെ തിരികെ കൊണ്ടുവരുന്നതാണെന്നും അദ്ദേഹം വ്യക്തമാക്കുന്നു. മികച്ച ഒരു ഫുഡ് കോംപ്ലക്സിന് വേണ്ടി എംപി ഫണ്ടിൽ നിന്ന് ഒരു കോടി രൂപ നൽകുമെന്നും അദ്ദേഹം പറയുന്നു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കേരളത്തിന്റെ നികുതി വിഹിതം കൂടി; അധികമായി ലഭിക്കുക 10,000 കോടി, കണക്ക് ഇങ്ങനെ

'ഹൈക്കു' ചിത്രീകരണം തുടങ്ങി; ഒടിടി റൈറ്റ്സ് സ്വന്തമാക്കി നെറ്റ്ഫ്ലിക്സ്

രഞ്ജി ട്രോഫി: ഗോവയെ ഒൻപത് വിക്കറ്റിന് തോൽപ്പിച്ച് കേരളം, അങ്കിത് ശർമ കളിയിലെ താരം

'വേട്ടയാടുന്ന വൈകാരികമായ അനുഭവം'; 'വലതുവശത്തെ കള്ള'നെക്കുറിച്ച് ഹനീഫ് അദേനി

'തന്നത് എന്തുകൊണ്ട് നടപ്പിലാക്കിയില്ല, കിട്ടുന്നില്ല, കിട്ടുന്നില്ല എന്നല്ല പറയേണ്ടത്': രാജീവ് ചന്ദ്രശേഖര്‍

SCROLL FOR NEXT