Kerala

ഇത് തിരിച്ചുവരവിന്റെ തുടക്കം മാത്രം ; മോദി മുക്തഭാരതമാണ് ഇനി വരാന്‍ പോകുന്നതെന്ന് രമേശ് ചെന്നിത്തല

ദേശീയ തലത്തില്‍ കോണ്‍ഗ്രസിന്റെ തിരിച്ചുവരവിന്റെ തുടക്കമാണ് തെരഞ്ഞെടുപ്പ് ഫലം സൂചിപ്പിക്കുന്നതെന്ന്  ഉമ്മന്‍ചാണ്ടി

Author : സമകാലിക മലയാളം ഡെസ്ക്


തിരുവനന്തപുരം : അഞ്ചു നിയമസഭകളിലേക്ക് നടന്ന തെരഞ്ഞെടുപ്പിന്റെ ഫലം വര്‍ഗീയശക്തികള്‍ക്കുള്ള താക്കീതാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പ്രതികരിച്ചു. കോണ്‍ഗ്രസ് തിരിച്ചുവരവിന്റെ പാതയിലാണ്. മോദി മുക്തഭാരതമാണ് ഇനി വരാന്‍ പോകുന്നതെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. 

അതേസമയം ദേശീയ തലത്തില്‍ കോണ്‍ഗ്രസിന്റെ തിരിച്ചുവരവിന്റെ തുടക്കമാണ് തെരഞ്ഞെടുപ്പ് ഫലം സൂചിപ്പിക്കുന്നതെന്ന് മുന്‍മുഖ്യമന്ത്രിയും എഐസിസി ജനറല്‍ സെക്രട്ടറിയുമായ ഉമ്മന്‍ചാണ്ടി പ്രതികരിച്ചു. മോദിക്കെതിരെ പ്രതിപക്ഷ ഐക്യനിര ശക്തിപ്പെടുന്നതിന്റെ ലക്ഷണമാണിത്. ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ബിജെപിയെ അധികാര്തതില്‍ നിന്നും തുടച്ചുനീക്കുകയാണ് ലക്ഷ്യമെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു. 

അഞ്ച് സംസ്ഥാനങ്ങളില്‍ ബിജെപി ഭരിച്ചിരുന്ന രാജസ്ഥാനിലും ഛത്തീസ് ഗഡിലും കോണ്‍ഗ്രസ് അധികാരം പിടിച്ചു. മധ്യപ്രദേശിലും കോണ്‍ഗ്രസിനാണ് നേരിയ മുന്‍തൂക്കം. അതേസമയം മിസോറാമില്‍ കോണ്‍ഗ്രസ് അധികാരത്തില്‍ നിന്നും പുറത്തായി.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കടിച്ചുതൂങ്ങി നില്‍ക്കാന്‍ ആഗ്രഹമില്ല'; അമ്മ അഡ്‌ഹോക് കമ്മിറ്റിയില്‍ നിന്ന് രാജിവെച്ച് രമേഷ് പിഷാരടി

നെല്ലിയാമ്പതി ചുരത്തില്‍ രാത്രികാല ഗതാഗതത്തിനും വിനോദസഞ്ചാരത്തിനും കര്‍ശന നിയന്ത്രണം

ജാമ്യത്തിൽ ഇറങ്ങി 10 വർഷത്തോളം മുങ്ങി നടന്നു; പീഡനം, കഞ്ചാവ് കേസുകൾ; 2 പ്രതികൾ പിടിയിൽ

എന്തുകൊണ്ട്‌ പോസ്റ്ററില്‍ ആദ്യം പാര്‍വതിയുടെ പേര്? കാരണം വ്യക്തമാക്കി പൃഥ്വിരാജ്

മറഡോണ വാഴുന്ന, അർജന്റീനയുടെ ഫുട്ബോൾ ആകാശത്ത് 'ലാ സ്കലോനെറ്റ' എഴുതിയ സുവർണ ചരിത്രം!