Kerala

'ഇത് മുന്‍കൂട്ടി തയാറാക്കിയ തിരക്കഥ, ഭൂരിപക്ഷ വിഭാഗം കോണ്‍ഗ്രസില്‍ നിന്ന് അകലും'; രാജ്യസഭാ സീറ്റ് കേരളാ കോണ്‍ഗ്രസിന് നല്‍കിയതിനെതിരേ അജയ് തറയില്‍

40  സീറ്റിന് വേണ്ടി 100 സീറ്റ് കാണാതെ പോകരുത്

Author : സമകാലിക മലയാളം ഡെസ്ക്

രാജ്യസഭാ സീറ്റ് കേരളാകോണ്‍ഗ്രസിന് നല്‍കിയതില്‍ കോണ്‍ഗ്രസിനുള്ളില്‍ കലാപം. നിരവധി നേതാക്കളും പ്രവര്‍ത്തകരും തീരുമാനത്തിനെതിരേ രംഗത്തെത്തിയിരുന്നു. രാജ്യസഭാ സീറ്റ് കേരളാകോണ്‍ഗ്രസിന് കൈമാറിയതിനെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് അജയ് തറയില്‍ രൂക്ഷമായി വിമര്‍ശിച്ചു.

മുന്‍കൂട്ടി തയാറാക്കിയ തിരക്കഥയുടെ അടിസ്ഥാനത്തില്‍ ഒളിച്ചുവെച്ച തീരുമാനമാണിതെന്നാണ് അജയ് തറയില്‍ പറയുന്നത്. ഇത് കാരണം കോണ്‍ഗ്രസിലെ ഭൂരിപക്ഷ വിഭാഗം പാര്‍ട്ടിയില്‍ നിന്ന് അകലാന്‍ കാരണമാകുമെന്നും അദ്ദേഹം വ്യക്തമാക്കി. 40  സീറ്റിന് വേണ്ടി 100 സീറ്റ് കാണാതെ പോകരുതെന്നും കോണ്‍ഗ്രസുകാരുടെ ആത്മാഭിമാനത്തിനേറ്റ തിരിച്ചടിയാണ് ഇതെന്നാണ് അജയ് തറയില്‍ പറയുന്നത്.

മുതിര്‍ന്ന നേതാക്കള്‍ക്കെതിരേ കോണ്‍ഗ്രസില്‍ പ്രതിഷേധം രൂക്ഷമാവുകയാണ്. മൂവാറ്റുപുഴ, ചവറ, പിറവം എന്നിവിടങ്ങളില്‍ തീരുമാനത്തിന് ചുക്കാന്‍ പിടിച്ച രമേശ് ചെന്നിത്തലയുടെയും ഉമ്മന്‍ ചാണ്ടിയുടെയും കോലം കത്തിച്ചു. കൊല്ലത്ത് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി രംഗത്തുവന്നു. നേതാക്കളുടെ കോലം കത്തിച്ചാണ് പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചത്. കോണ്‍ഗ്രസിലെ യുവനേതാക്കളും തീരുമാനത്തെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ചു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മെസി വിവാദം: അഗസ്റ്റിൻ സഹോദരന്മാരുടെ വീടുകളിലും സ്ഥാപനങ്ങളിലും റെയ്ഡ്

ഭർത്താവിനെ തേടിയെത്തിയ പൊലീസുകാരുടെ ചവിട്ടേറ്റ് ഗർഭിണി മരിച്ചു; നവജാത ശിശുവിന്റെ നില ഗുരുതരം

അഗസ്റ്റിന്‍ സഹോദരന്മാരുടെ സ്ഥാപനങ്ങളില്‍ റെയ്ഡ്, മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്..; ഇന്നത്തെ 5 പ്രധാന വാര്‍ത്തകള്‍

ആരാണ് രാജ ?, സി പി ഐ നേതാവ് ആനി രാജയുടെ വോട്ട് തെരഞ്ഞെടുപ്പ് കമ്മീഷൻ വെട്ടി

റഷ്യന്‍ എണ്ണ ഇറക്കുമതി: ഇന്ത്യക്ക് മേല്‍ 100% തീരുവ ചുമത്താന്‍ ലക്ഷ്യമിട്ടുള്ള ബില്ലിന് യുഎസ് കോണ്‍ഗ്രസിന്റെ അംഗീകാരം