Kerala

ഇനി വിമാനത്താവളങ്ങള്‍ വേണ്ട; നാലെണ്ണം തന്നെ അധികമെന്ന് അടൂര്‍ ഗോപാലകൃഷ്ണന്‍

നാല് വിമാനത്താവളങ്ങള്‍ തന്നെ കേരളത്തിന് അധികമാണ്. പശ്ചിമഘട്ടത്തെ നശിപ്പിക്കുന്ന മറ്റൊരു വിമാനത്താവളത്തിന്റെ ആവശ്യം കേരളത്തിനില്ല

Author : സമകാലിക മലയാളം ഡെസ്ക്

കൊച്ചി: പ്രകൃതിയെ നശിപ്പിക്കുന്ന അനാവശ്യ വികസനപ്രവര്‍ത്തനങ്ങള്‍ വേണ്ടെന്ന് വെയ്ക്കണമെന്നു അടൂര്‍ ഗോപാലകൃഷ്ണന്‍. മൂന്ന് വിമാനത്താവളങ്ങളുള്ള കേരളം നാലാമത് ഒന്നിന്റെ ഉദ്ഘാടനം കാത്തിരിക്കുകയാണ്. അഞ്ചാമത് വിമാനത്താവളം  പശ്ചിമഘട്ടത്തില്‍ സ്ഥാപിക്കാന്‍ ആലോചന നടക്കുന്നു. നാല് വിമാനത്താവളങ്ങള്‍ തന്നെ കേരളത്തിന് അധികമാണ്. പശ്ചിമഘട്ടത്തെ നശിപ്പിക്കുന്ന മറ്റൊരു വിമാനത്താവളത്തിന്റെ ആവശ്യം കേരളത്തിനില്ല. കേരളത്തിന്റെ വനഭൂമിയും പ്രകൃതി സൗന്ദര്യവും നശിപ്പിക്കുന്ന വിമാനത്താവളം വേണ്ടെന്ന് വെയ്ക്കണമെന്നും അടൂര്‍ പറഞ്ഞു.  ഓയിസ്‌ക ഇന്റര്‍നാഷണല്‍ ദക്ഷിണേന്ത്യന്‍ ചാപ്റ്ററും കളമശേരി സേവ്യര്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മാനേജ്‌മെന്റ് ആന്‍ഡ് എന്‍ട്രപ്രോണര്‍ഷിപ്പും  (സൈം) ചേര്‍ന്ന് സംഘടിപ്പിക്കുന്ന ഓയിസ്‌ക ഗ്ലോബല്‍ യൂത്ത് ഫോറം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേരളത്തിന്റെ സ്വന്തം നാടെന്നാണ് കേരളം പുറത്തേക്ക് അറിയപ്പെടുന്നത്.കേരളത്തിന്റെ പ്രകൃതി സൗന്ദര്യം മറ്റുള്ളവര്‍ വാഴ്ത്തിപ്പാടുമ്പോള്‍ മലയാളികള്‍ പ്രകൃതിയെ നശിപ്പിക്കുന്ന തിരക്കിലാണ്. 47 നദികള്‍ ഒഴുകുന്ന കേരളത്തില്‍ കുടിവെള്ളം പോലും ഇല്ലാത്ത സാഹചര്യമാണ്. ക്വാറികളും മണല്‍ ഖനനവും കേരളത്തിന്റെ പ്രകൃതിഭംഗിയെ നശിപ്പിക്കുന്നു. ലാഭകരം അല്ലാത്തതിനാല്‍ നെല്‍കൃഷി ഉപേക്ഷിച്ചു. ഇവയൊക്കെ വിനാശകരമാണെന്നു അടൂര്‍ ചൂണ്ടിക്കാട്ടി. യുവാക്കള്‍ ഇതിനെതിരെ പട നയിക്കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് അതിശക്ത മഴ; പത്തനംതിട്ടയിലും ഇടുക്കിയിലും കോട്ടയത്തും ഉരുള്‍പൊട്ടല്‍; രണ്ട് മരണം

മഴ മുന്നറിയിപ്പില്‍ വീണ്ടും മാറ്റം; എട്ട് ജില്ലകളില്‍ റെഡ് അലര്‍ട്ട്; ജാഗ്രത

ഗൂഡല്ലൂർ: മേട്ടുക്കുറിഞ്ഞി പൂക്കാലം; പൂക്കളും ചെടികളും നശിപ്പിച്ചാൽ 25,000 രൂപ പിഴ, കർശന നടപടിയുമായി തമിഴ്‌നാട് വനംവകുപ്പ്

Today's Rashi Phalam August 01 | യാത്ര ഗുണകരമാകും, സന്തോഷകരമായ കൂടിക്കാഴ്ചയ്ക്ക് സാധ്യത

സംസ്ഥാനത്ത് പെരുമഴ; എട്ട് ജില്ലകളില്‍ വിദ്യാലയങ്ങള്‍ക്ക് അവധി