Kerala

ഇനിയൊന്നും പേടിക്കാനില്ല; വാങ്ങിവെച്ച പടക്കം പൊട്ടിച്ച് ആഘോഷിക്കുമെന്ന് ധര്‍മ്മജന്‍

ദിലീപ് ജാമ്യത്തിലിറങ്ങുന്നത് കാത്ത് വീട്ടില്‍ 2500 രൂപയുടെ പടക്കം വാങ്ങിവെച്ചിട്ടുണ്ട്. ആ പടക്കം പൊട്ടിച്ച് ജാമ്യം ആഘോഷിക്കുമെന്നും ധര്‍മ്മജന്‍

Author : സമകാലിക മലയാളം ഡെസ്ക്

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ അറസ്റ്റിലായി ജയിലില്‍ കഴിഞ്ഞ നടന്‍ ദിലീപിന് ജാമ്യം ലഭിച്ചതിനു പിന്നാലെ ദിലീപിനെ സ്വീകരിക്കാന്‍ നടന്‍ ധര്‍മജനും ആലുവ സബ് ജയിലില്‍ എത്തി.നിറകണ്ണുകളോടെയാണ് ധര്‍മജന്‍ ജയിലില്‍ എത്തിയത്. തനിക്ക് പ്രിയ നായകനെ ഒരു നോക്ക് കണ്ടാമതിയെന്നായിരുന്നു ധര്‍മജന്റെ പ്രതികരണം. 

എന്നെ സിനിമയില്‍ കൊണ്ടുവന്ന ആളാണ് ദിലീപ്. ദിലീപ് കുറ്റം ചെയ്യില്ലെന്ന് തന്നെയാണ് അന്നും ഇന്നും വിശ്വസിക്കുന്നത്. ദിലീപ് ജാമ്യത്തിലിറങ്ങുന്നത് കാത്ത് വീട്ടില്‍ 2500 രൂപയുടെ പടക്കം വാങ്ങിവെച്ചിട്ടുണ്ട്. ആ പടക്കം പൊട്ടിച്ച് ജാമ്യം ആഘോഷിക്കുമെന്നും ധര്‍മ്മജന്‍ പറഞ്ഞു. ജാമ്യം കിട്ടുമോ എന്ന ആശങ്കയുണ്ടായിരുന്നു. കിട്ടിയെന്നറിഞ്ഞപ്പോള്‍ സന്തോഷം മാത്രമെയുള്ളു. ഇനിയൊന്നും പേടിക്കാനില്ലെന്നും ധര്‍മ്മജന്‍ പറഞ്ഞു

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കോഴിക്കോട് സ്‌ട്രോങ് റൂം വിവാദം; ചട്ടലംഘനമില്ല, വരണാധികാരികളുടെ ഭാഗത്തുനിന്ന് വീഴ്ച ഉണ്ടായിട്ടില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍

ഭാര്യയെ കൊലപ്പെടുത്തി മുങ്ങി; 25 വര്‍ഷത്തിന് ശേഷം ഭര്‍ത്താവ് പിടിയില്‍

പ്രതികയ്ക്ക് ഇടമില്ല, യസ്തിക തിരിച്ചെത്തി; വനിതാ ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു

പെന്‍ഷന്‍ അപേക്ഷക്കായി എത്തി, നഗരസഭ ജീവനക്കാരിയെ കടിച്ച് പരിക്കേല്‍പ്പിച്ച് സ്ത്രീ

6000 വിസകൾ, വിദ്യാർഥികൾക്ക് കൂടുതൽ അവസരം; ഇന്ത്യ–ന്യൂസിലൻഡ് കരാർ അവസരങ്ങളുടെ പുതിയ വാതിൽ തുറക്കുന്നു

SCROLL FOR NEXT