Kerala

ഇന്ത്യ ഞങ്ങളെ അനു​ഗ്രഹിക്കണം; പാക്കിസ്ഥാനെതിരെ കനത്ത 'ട്രോൾ ആക്രമണം'

പുൽവാമ ഭീകരാക്രമണത്തിന് കനത്ത തിരിച്ചടി നൽകിയ ഇന്ത്യൻ സേനയുടെ ആക്രമണം ആഘോഷിച്ച് ട്രോളൻമാരും

Author : സമകാലിക മലയാളം ഡെസ്ക്

പുൽവാമ ഭീകരാക്രമണത്തിന് കനത്ത തിരിച്ചടി നൽകിയ ഇന്ത്യൻ സേനയുടെ ആക്രമണം ആഘോഷിച്ച് ട്രോളൻമാരും. ബാലാക്കോട്ടിലെ ജെയ്ഷെ മുഹമ്മദ് ക്യാമ്പ് ആക്രമിച്ച് ഭീകരരെ വധിച്ച ഇന്ത്യൻ വ്യോമസേന തിരിച്ചടിച്ചതാണ് ട്രോളൻമാർ ആഘോഷമാക്കിയത്. രാവിലെ മുതൽ ട്രോൾ പേജുകളിൽ ട്രോളുകളുടെ പൂരമാണ്. ഭീകരരും പാക്കിസ്ഥാനും പാക് സൈന്യവും പ്രധാനമന്ത്രി ഇമ്രാൻ ഖാനും എല്ലാം ട്രോളുകളിൽ നിറഞ്ഞു കവിയുകയാണ്. 

ബാലാകോട്ടിലുള്ള ജയ്ഷെ മുഹമ്മദിന്‍റെ ഏറ്റവും വലിയ പരിശീലന കേന്ദ്രം ആക്രമിച്ച് തകർത്തതായി ഇന്ത്യ വ്യക്തമാക്കി. ജയ്ഷെ മുഹമ്മദ് തലവൻ മസൂദ് അസറിന്‍റെ ഭാര്യാ സഹോദരനും ജയ്ഷെ കമാൻഡറുമായ യൂസുഫ് അസർ ആക്രമണത്തിൽ കൊല്ലപ്പെട്ടു.  പരിശീലന കേന്ദ്രത്തിലുണ്ടായിരുന്ന നിരവധി ജയ്ഷെ നേതാക്കളെയും വധിച്ചതായി ഇന്ത്യ വ്യക്തമാക്കി. ഇന്ന് പുലർച്ചെയായിരുന്നു ഇന്ത്യയുടെ തിരിച്ചടി. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് കേസില്‍ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റില്‍

തിരുനാമകീര്‍ത്തനം പാടുവാനല്ലെങ്കില്‍...; ഫാ. മൈക്കിള്‍ പനച്ചിക്കല്‍ അന്തരിച്ചു

'എന്നോളം പഴക്കമുള്ള അമ്മയുടെ സാരിയിൽ'; ചിത്രം പങ്കുവച്ച് സംവൃത

'ഞാനേ ഒരു ഉമ്മ തന്നോട്ടേ...' മമ്മൂട്ടിയോട് എംജി ശ്രീകുമാർ, 'പിച്ചകപ്പൂങ്കാവുകൾക്കുമപ്പുറം' പാടി ലെജൻഡ്സ്, വൈറലായി വിഡിയോ

ഓഡിയോളജി,സ്പീച്ച് ലാംഗ്വേജ് പാതോളജി കോഴ്‌സുകൾക്ക് അപേക്ഷിക്കാം

SCROLL FOR NEXT