Kerala

ഇന്ന് ഉച്ചവരെ സംസ്ഥാനത്ത് തിരിച്ചെത്തിയത് 515പേര്‍; 5470പേര്‍ക്ക് പാസ് നല്‍കി, നോര്‍ക്കയില്‍ രജിസ്റ്റര്‍ ചെയ്തത് 166263 പേര്‍ 

ഇന്നുച്ചവരെ 515 പേര്‍ വിവിധ ചെക്ക്‌പോസ്റ്റ് വഴി ഇതര സംസ്ഥാനങ്ങലില്‍ നിന്ന് തിരിച്ചെത്തിയെന്ന് മുഖ്യന്ത്രി പിണറായി വിജയന്‍.

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: ഇന്നുച്ചവരെ 515 പേര്‍ വിവിധ ചെക്ക്‌പോസ്റ്റ് വഴി ഇതര സംസ്ഥാനങ്ങലില്‍ നിന്ന് തിരിച്ചെത്തിയെന്ന് മുഖ്യന്ത്രി പിണറായി വിജയന്‍.  28272പേരാണ് പാസിന് അപേക്ഷിച്ചത്. അതില്‍ 5470പേര്‍ക്ക് പാസ് വിതരണം ചെയ്തു. 

അതിര്‍ത്തികളിലെ തിരക്ക് ഒഴിവാക്കാനുള്ള നടപടി സ്വീകരിക്കും. 166263 പേരാണ് നാട്ടിലെത്താനായി നോര്‍ക്ക വഴി രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. കര്‍ണാടക, തമിഴ്‌നാട്, മഹാരാഷ്ട്ര എന്നിവിടങ്ങളില്‍ നിന്നാണ് ഏറ്റവും കൂടുതല്‍ പേരുള്ളത്.  കര്‍ണാടകയില്‍ 55188, തമിഴ്‌നാട് 50863 മഹാരാഷ്ട്രയില്‍ 22515 എന്നിങ്ങനെയാണ് കണക്ക്. 

അതിര്‍ത്തിയിലെ തിരക്ക് ഒഴിവാക്കാനുള്ള ക്രമീകരണങ്ങള്‍ ഒരുക്കിയിട്ടുണ്ട്. 13818 അതിഥി തൊഴിലാളികള്‍ കേരളത്തില്‍ നിന്ന് തിരിച്ച് സ്വന്തം നാട്ടിലേക്ക് പോയെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

പഴശ്ശി ഡാം ഷട്ടറുകള്‍ നാല് മീറ്ററായി ഉയര്‍ത്തി; തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലർത്തണം

മഴക്കെടുതി: പരീക്ഷയെഴുതാൻ വീണ്ടും അവസരം നല്‍കുമെന്ന് പിഎസ് സി; ബീറ്റ് ഫോറസ്റ്റ് ഓഫീസർ പരീക്ഷയും മാറ്റി

ദുരിതപ്പെയ്ത്തിൽ മുങ്ങി കേരളം, മഴക്കെടുതിയിൽ മരണസംഖ്യ ഉയരുന്നു; കെ എ രതീഷ് പുറത്തേക്ക്?; ബോക്സിങ്ങിൽ ഇരട്ട സ്വർണം; ഇന്നത്തെ 5 പ്രധാന വാർത്തകൾ

'അച്ഛനെ താരമാക്കിയതും കുടുംബത്തിന് അന്നം തരുന്നതും മലയാളമാണെന്ന് മറക്കണ്ട'; വിസ്മയ മാതൃഭാഷയെ അപമാനിച്ചെന്ന് വിമര്‍ശനം