Kerala

ഇന്ന് കോട്ടയത്തും തിരുനക്കര മൈതാനിയിലും പൊതുദര്‍ശനം: കെ എം മാണിയുടെ സംസ്‌കാരം നാളെ 

കേരള കോണ്‍ഗ്രസ് എം ചെയര്‍മാനും മുന്‍ മന്ത്രിയുമായ കെ എം മാണിയുടെ മൃതദേഹം വഹിച്ചു കൊണ്ടുള്ള വിലാപയാത്ര ബുധന്‍ രാവിലെ 9.30ന് എറണാകുളം ലേക്‌ഷോര്‍ ആശുപത്രിയില്‍നിന്നു പുറപ്പെടും

Author : സമകാലിക മലയാളം ഡെസ്ക്

കോട്ടയം: കേരള കോണ്‍ഗ്രസ് എം ചെയര്‍മാനും മുന്‍ മന്ത്രിയുമായ കെ എം മാണിയുടെ മൃതദേഹം വഹിച്ചു കൊണ്ടുള്ള വിലാപയാത്ര ബുധന്‍ രാവിലെ 9.30ന് എറണാകുളം ലേക്‌ഷോര്‍ ആശുപത്രിയില്‍നിന്നു പുറപ്പെടും. വ്യാഴാഴ്ച ഉച്ചയ്ക്കാണ് സംസ്‌കാരം.

തൃപ്പൂണിത്തുറ, പൂത്തോട്ട, വൈക്കം, തലയോലപ്പറമ്പ്, കടുത്തുരുത്തി, ഏറ്റുമാനൂര്‍ വഴി കോട്ടയം പാര്‍ട്ടി ഓഫിസില്‍ ബുധനാഴ്ച ഉച്ചയ്ക്ക് 12ന് വിലാപയാത്ര എത്തിച്ചേരും.ഇവിടെ അരമണിക്കൂറോളം അന്തിമോപചാരം അര്‍പ്പിക്കാം.തുടര്‍ന്ന് 12.30ന് തിരുനക്കര മൈതാനത്തു പൊതുദര്‍ശനം. രണ്ടിന് തിരുനക്കരയില്‍ നിന്നു കലക്ടറേറ്റ്, മണര്‍കാട്, അയര്‍ക്കുന്നം, കിടങ്ങൂര്‍, കടപ്ലാമറ്റം വഴി സ്വദേശമായ മരങ്ങാട്ടുപള്ളിയില്‍ എത്തിക്കും. 3.30 വരെ ഇവിടെ ആദരാഞ്ജലികള്‍ അര്‍പ്പിക്കാം.

തുടര്‍ന്നു പാലാ മുനിസിപ്പല്‍ ടൗണ്‍ ഹാളില്‍ എത്തിക്കുന്ന മൃതദേഹം 4.30ന് പൊതുദര്‍ശനത്തിനു വയ്ക്കും. ഇതിനു ശേഷം ആറിന് പാലായിലെ വീട്ടിലെത്തിക്കും. പാലാ കരിങ്ങോഴയ്ക്കല്‍ വീട്ടില്‍ 11ന് ഉച്ചയ്ക്ക് രണ്ടിന് സംസ്‌കാര ശുശ്രൂഷകള്‍ ആരംഭിക്കും. പാലാ കത്തീഡ്രല്‍ പള്ളിയില്‍ മൂന്നിന് സംസ്‌കാരം നടക്കും.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ജർമനിയിൽ അപ്പാർട്ട്മെന്റിന് തീയിട്ടെന്ന് സംശയം; മൂന്ന് മലയാളികൾ മരിച്ചു, ഒരാൾ അറസ്റ്റിൽ

നെടുമ്പാശേരി അപകടം: സുഹൈലിന് മദ്യം നല്‍കിയ ബാറുകളുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു; പ്രായപരിധി ലംഘിച്ച് മദ്യപിച്ചതിനും കേസ്

ഗുരുവായൂര്‍ ക്ഷേത്രത്തിലെ ഒക്ടോബര്‍ മാസത്തെ ഭണ്ഡാര വരവ് 6.01 കോടിരൂപ; 1കിലോ 749ഗ്രാം സ്വര്‍ണം

പയ്യന്നൂരിൽ വീട്ടിൽ തീപിടിത്തം; ടിവിയും ഫ്രിഡ്ജും ഉൾപ്പെടെയുള്ള ഉപകരണങ്ങൾ കത്തിനശിച്ചു

800 സ്‌ക്രീന്‍, 4000ലധികം ഷോ; രജനിക്കൊപ്പം ഇളക്കി മറിക്കാന്‍ ലാലേട്ടനും; റെക്കോര്‍ഡ് റിലീസായി ജയിലര്‍ 2 നാളെ