Kerala

'ഇരട്ടച്ചങ്കന്‍ എന്ന പേരില്‍ ലോകമാകെ കീര്‍ത്തി നേടിയ പിണറായി വിജയന്‍'; വേദിയില്‍ മുഖ്യമന്ത്രിയെ പുകഴ്ത്തി സ്വാഗതഗാനം

'ഇരട്ടച്ചങ്കന്‍ എന്ന പേരില്‍ ലോകമാകെ കീര്‍ത്തി നേടിയ പിണറായി വിജയന്‍'; വേദിയില്‍ മുഖ്യമന്ത്രിയെ പുകഴ്ത്തി സ്വാഗതഗാനം

Author : സമകാലിക മലയാളം ഡെസ്ക്

കണ്ണൂര്‍: സിപിഎം വേദിയില്‍ മുഖ്യമന്ത്രി പിണറായി വിജയനെ പുകഴ്ത്തി സ്വാഗതഗാനം. സിപിഎം നിയന്ത്രണത്തിലുള്ള ന്യൂനപക്ഷ സാംസ്‌കാരിക സമിതി കോര്‍ഡിനേഷന്‍ കമ്മറ്റിയുടെ വനിതാ സംഗമത്തിലാണ് മുഖ്യമന്ത്രിയുടെ അസാന്നിധ്യത്തില്‍ അദ്ദേഹത്തെ പുകഴ്ത്തി മാപ്പിളപാട്ടിന്റെ ഈണത്തിലുള്ള ഗാനമാലപിച്ചത്.

പ്രശസ്തമായ മാണിക്യമലരായ പൂവി എന്ന പാട്ടിന്റെ ഈണത്തില്‍ ചിട്ടപ്പെടുത്തിയ സ്വാഗതഗാനത്തിലെ ചില വരികള്‍ ഇങ്ങനെ. ' പാരിജാതപ്പൂവുപോലെ പരിമളം പരത്തീടുന്നു പാരിലാകെ ഖ്യാതി നേടിയ കേരള മുഖ്യന്‍. ധീരരില്‍ ധീരനാം പിണറായി വിജയന്‍, ഇരട്ടച്ചങ്കന്‍ എന്ന പേരില്‍ ലോകമാകെ കീര്‍ത്തി നേടിയ പിണറായി വിജയന്‍'. തലശ്ശേരി നഗരസഭാ ഉപാധ്യക്ഷ നജ്മ ഹാഷിം, മുന്‍ അധ്യക്ഷ ആമിന മാളിയേക്കല്‍ എന്നിവരുടെ നേതൃത്വത്തിലുളള സംഘമാണ് ഗാനം ആലപിച്ചത്.

നേരത്തെ സിപിഎം ജില്ലാ സെക്രട്ടറി പി ജയരാജനെ വ്യക്തിപരമായി പുകഴ്ത്തുന്ന സംഗീത ആല്‍ബം പുറത്തിറങ്ങിയത് പാര്‍ട്ടിക്കുള്ളില്‍ വിവാദമായിരുന്നു. ജയരാജനെതിരെ നടപടിയുമുണ്ടായി. ഇന്നലെ മുഖ്യമന്ത്രിയെ പുകഴ്ത്തുന്ന സ്വാഗതഗാനം ആലപിക്കുമ്പോള്‍ പി ജയരാജനും വേദിയിലുണ്ടായിരുന്നു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

45,000 ടൺ എൽപിജി; പ്രതിസന്ധിക്കിടെ ഹോർമുസ് കടന്ന് 'സർവ് ശക്തി' ഇന്ത്യയിലേയ്ക്ക് എത്തുന്നു

നീറ്റ് യുജി പരീക്ഷ ഇന്ന്; എഴുതുന്നത് 22.79 ലക്ഷം വിദ്യാര്‍ത്ഥികള്‍

തുടരെ അര്‍ധ സെഞ്ച്വറി, കത്തും ഫോം തുടര്‍ന്ന് ഋതുരാജ്; രണ്ടാം 'എല്‍ ക്ലാസിക്കോ'യിലും മുംബൈ വീണു

കുറിഞ്ഞി ഓർത്തഡോക്സ് പള്ളിയിൽ സംഘർഷം; ഇരു വിഭാ​ഗങ്ങൾ ഏറ്റുമുട്ടി, 3 പേർക്ക് പരിക്ക്; സ്ഥലത്ത് പൊലീസിനെ വിന്ന്യസിച്ചു

അന്ന് സെഞ്ച്വറി, ഇന്ന് 11 റണ്‍സ്; രണ്ടാം എല്‍ ക്ലാസിക്കോയില്‍ തിളങ്ങാതെ സഞ്ജു

SCROLL FOR NEXT