Kerala

'ഇരിക്കവിടെ, അവിടെപ്പോയിരിക്ക്...'; വേദിയിലെത്തിയ സ്ത്രീയോട് ചൂടായി മുഖ്യമന്ത്രി, വീഡിയോ വൈറല്‍

കണ്ണൂരിലെ പൊതു പരിപാടിയില്‍വെച്ച് സ്ത്രീയോട് ദേഷ്യത്തോടെ പെരുമാറുന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നു

Author : സമകാലിക മലയാളം ഡെസ്ക്

ണ്ണൂരിലെ പൊതു പരിപാടിയില്‍വെച്ച് സ്ത്രീയോട് ദേഷ്യത്തോടെ പെരുമാറുന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നു. മുഖ്യമന്ത്രി സ്ത്രീയോട് ദേഷ്യപ്പെട്ടുകൊണ്ട് 'പോയി ഇരിക്ക്, അവിടെപ്പോയി ഇരിക്ക്' എന്നു പറയുന്നതാണ് വിഡിയോയിലുള്ളത്. മുഖ്യമന്ത്രിയുടെ ധാര്‍ഷ്ട്യത്തോടെയുള്ള പെരുമാറ്റത്തിന്റെ മറ്റൊരു ഉദാഹരണം എന്ന ആക്ഷേപവുമായാണ് വീഡിയോ പ്രചരിക്കുന്നത്. ആദ്യം സ്ത്രീയോട് ചിരിച്ചുകൊണ്ട് സംസാരിക്കുന്ന മുഖ്യമന്ത്രി പിന്നീട് ചൂടാകുന്നതാണ് ദൃശ്യത്തിലുള്ളത്. 

പ്രളയ രക്ഷാ പ്രവര്‍ത്തനത്തില്‍ മികച്ച സേവനം ചെയ്തവരെ ആദരിക്കാന്‍ കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് സംഘടിപ്പിച്ച ആദരിക്കല്‍ ചടങ്ങിന്റെ വേദിയില്‍നിന്നുള്ള ദൃശ്യങ്ങളാണ് പ്രചരിക്കുന്നത്. എന്നാല്‍ വേദിയിലെത്തിയ തളിപറമ്പ സ്വദേശിയായ സ്ത്രീയ്ക്ക് മാനസികാസ്വാസ്ഥ്യമുള്ളയാളാണ് എന്നാണ് പൊലീസ് പറയുന്നത്. പരിപാടി തീരും വരെ വേദിയുടെ താഴെ ഭാഗത്തിരുന്ന സ്ത്രീയെ പിന്നീട് സ്‌പെഷ്യല്‍ ബ്രാഞ്ച് ഡിവൈഎസ്പി അദ്ദേഹത്തിന്റെ വാഹനത്തില്‍ കയറ്റി അവരെ കൊണ്ടു പോയി. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പങ്കെടുത്ത കണ്ണൂരിലെ ഒരു വേദിയിലെത്തിയും ഇവര്‍ സമാനരീതിയില്‍ പെരുമാറിയിരുന്നു എന്നും ചിലര്‍ വ്യക്തമാക്കുന്നു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഇനി മണിക്കൂറുകൾ മാത്രം; ഭരണത്തുടർച്ചയെന്ന് എൽഡിഎഫ്, അധികാരത്തിൽ എത്തുമെന്ന് യുഡിഎഫ്; ജനവിധി കാത്ത് രാഷ്ട്രീയ കേരളം

കേരളം ആര് ഭരിക്കും... ജനവിധി അറിയാൻ ഇനി മണിക്കൂറുകൾ മാത്രം, ഗ്രേറ്റ് നിക്കോബാറിൽ രാഹുലിന് കേന്ദ്രത്തിന്റെ മറുപടി... ഇന്നത്തെ 5 പ്രധാന വാർത്തകൾ

സമാധാന ചര്‍ച്ചയ്ക്കായി 14 ഇന നിര്‍ദ്ദേശങ്ങളുമായി ഇറാന്‍; അതിരു കടന്നാല്‍ വീണ്ടും ആക്രമിക്കുമെന്ന് ട്രംപ്

കോണ്‍ഗ്രസിന്‍റെ വരാന്തയില്‍ പോലും കയറ്റരുത്; ബിജു പ്രഭാകറിനെതിരെ ഐഎന്‍ടിയുസി യങ് വര്‍ക്കേഴ്‌സ് കൗണ്‍സില്‍

'ഗ്രേറ്റ് നിക്കോബാർ' പദ്ധതി രാജ്യ സുരക്ഷയ്ക്ക് നിർണായകം; ആ​ദിവാസി സമൂഹത്തെ കുടിയൊഴിപ്പില്ല; രാഹുലിന് കേന്ദ്രത്തിന്റെ മറുപടി

SCROLL FOR NEXT