Kerala

ഇറങ്ങുന്നതിനിടെ മുന്നോട്ടെടുത്ത ബസിൽ നിന്നു വീണു; വീട്ടമ്മയുടെ കാൽ മുറിച്ചു മാറ്റി

ഇറങ്ങുന്നതിനിടെ മുന്നോട്ടെടുത്ത കെഎസ്ആർടിസി ബസിൽ നിന്നു വീണ വീട്ടമ്മയുടെ കാൽ മുറിച്ചു മാറ്റി

സമകാലിക മലയാളം ഡെസ്ക്

കൊല്ലം: ഇറങ്ങുന്നതിനിടെ മുന്നോട്ടെടുത്ത കെഎസ്ആർടിസി ബസിൽ നിന്നു വീണ വീട്ടമ്മയുടെ കാൽ മുറിച്ചു മാറ്റി. തൃക്കടവൂർ പതിനെട്ടാംപടി റോസ് വില്ലയിൽ ലോയ്ഡിന്റെ ഭാര്യ ഫിലോമിനയാണ് (50) അപകടത്തിൽപെട്ടത്. കൊല്ലത്തേക്കു പോയ ബസിൽ കടവൂർ പള്ളിക്കു മുന്നിലെ സ്റ്റോപ്പിൽ ഇറങ്ങുന്നതിനിടെ ബസ് മുന്നോട്ടെടുത്തപ്പോഴാണ് ഫിലോമിന വീണത്. കഴിഞ്ഞ ചൊവ്വഴ്ച പുലർച്ചെ കടവൂർ പള്ളിക്കു മുന്നിലായിരുന്നു അപകടം.

പിടിവിട്ടു പോയ ഫിലോമിന ബസിന്റെ അടിയിലേക്കു മറിഞ്ഞു വീണു. വീഴ്ചയിൽ കാലിലൂടെ പിൻ ചക്രങ്ങൾ കയറിയിറങ്ങി. പരുക്കേറ്റ ഫിലോമിനയെ നാട്ടുകാരും ഓട്ടോറിക്ഷാ ഡ്രൈവർമാരും ചേർന്നു ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും ഇടതു കാലിനു ഗുരുതര പരുക്കേറ്റിരുന്നതിനാൽ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലേക്കു മാറ്റി.

കഴിഞ്ഞ ദിവസം ഇടതു കാൽപാദത്തിനു മുകളിൽ വച്ചു മുറിച്ചു മാറ്റിയിരുന്നെങ്കിലും ഗുരുതരാവസ്ഥ കണക്കിലെടുത്ത് ഇന്നലെ മുട്ടിനു മുകളിൽ വച്ചു മുറിച്ചു നീക്കി. സംഭവത്തിൽ അഞ്ചാലുംമൂട് പൊലീസ് കേസെടുത്തു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Union Budget 2026 Live Updates: രാജ്യത്ത് ഏഴ് ഹൈ സ്പീഡ് റെയില്‍ കോറിഡോറുകള്‍ സ്ഥാപിക്കും, കേരളമില്ല

ബദാമിനേക്കാൾ കൂടുതൽ മഗ്നീഷ്യം ഈ ഭക്ഷണങ്ങളിലോ?

വാവര്‍ മുസ്ലീമല്ല, പന്തളം രാജകുമാരന് അയ്യപ്പനുമായി ബന്ധമൊന്നുമില്ല: എം ജി ശശിഭൂഷന്‍

കാരണമില്ലാതെ മലയാളികള്‍ വെറുക്കുന്ന രണ്ടു പേര്‍; എന്തിനീ വെറുപ്പ്?; ഇനിയെങ്കിലും വെറുതെ വിടൂവെന്ന് സോഷ്യല്‍ മീഡിയ

'ആ സിനിമയിൽ എന്നാ കളിയാ ഇങ്ങേര് കളിച്ചിരിക്കുന്നേ, അന്തം വിട്ടുപോയി'; ഇന്ദ്രൻസിനെക്കുറിച്ച് മമ്മൂട്ടി

SCROLL FOR NEXT