Kerala

'ഇറാനിലെ അവസ്ഥ ഭീകരമാണ്; അവിടേക്ക് പോകാന്‍ പറയരുത്; ജീവന്‍ രക്ഷിക്കണം';ഷാര്‍ജയില്‍ കടലില്‍ ഒറ്റപ്പെട്ട് മലയാളികള്‍

ഇറാനില്‍ പോയി വന്നതിനാല്‍ കപ്പല്‍ ഷാര്‍ജ തുറമുഖത്ത് അടുപ്പിക്കാന്‍ അധികൃതര്‍ അനുവദിച്ചില്ല

Author : സമകാലിക മലയാളം ഡെസ്ക്

ഷാര്‍ജ: ഷാര്‍ജയില്‍ പുറം കടലില്‍ ഒറ്റപ്പെട്ട് മലയാളികള്‍ അടക്കമുള്ള കപ്പല്‍ ജീവനക്കാര്‍. ഇറാനില്‍ പോയി വന്നതിനാല്‍ കപ്പല്‍ ഷാര്‍ജ തുറമുഖത്ത് അടുപ്പിക്കാന്‍ അധികൃതര്‍ അനുവദിക്കുന്നില്ലെന്ന് കപ്പലില്‍ കുടുങ്ങിയ തൊഴിലാളികള്‍ പറയുന്നു. ഇതേതുടര്‍ന്ന് അഞ്ച് ദിവസമായി കപ്പല്‍ പുറംകടലില്‍ കഴിയുകയാണ്. സര്‍ക്കാര്‍ ഇടപെടണമെന്നാണ് ഇവരുടെ ആവശ്യം.

ദുബായ് ആസ്ഥാനമായുള്ള കമ്പനി തൊഴിലാളികളോട് പറയുന്നത് ഒന്നുകില്‍ കപ്പലില്‍ തന്നെ കഴിയുക അല്ലെങ്കില്‍ ഇറാനിലേക്ക് തന്നെ മടങ്ങിപ്പോകുകയെന്നാണ്. ഈ സാഹചര്യത്തില്‍ ഇറാനിലേക്ക് പോകുകയെന്നത് ഏറെ ക്ലേശകരമാണ്. അവിടുത്തെ അവസ്ഥ ഭീകരമാണ്. ഞങ്ങള്‍ക്ക് ജീവനാണ് വലുത്, നാട്ടിലെത്തണമെന്നാണ് ഞങ്ങളുടെ ആഗ്രഹം. നാട്ടിലേക്ക് വരാന്‍ പറ്റുന്നില്ലെങ്കില്‍ ഞങ്ങളെ സേഫായി എവിടെയെങ്കിലും താമസിപ്പിക്കണം. ഇറാനില്‍ വിടരുതെന്ന് മാത്രമാണ് അപേക്ഷയെന്ന് കപ്പലില്‍ കുടുങ്ങിയ മലയാളി ജീവനക്കാര്‍ പറയുന്നു.

ഇറാനില്‍ കൊറോണ പടര്‍ന്നുപിടിച്ച സാഹചര്യത്തിലാണ് ഷാര്‍ജയിലെ ഖാലിദ് പേര്‍ട്ട് അധികൃതര്‍ കപ്പല്‍ തുറമുഖത്ത് അടുപ്പിക്കാന്‍ അനുവദിക്കാത്തത്. എന്നാല്‍ ഏതുവിധ പരിശോധനയക്കും തയ്യാറാണെന്ന് കപ്പലിലെ തൊഴിലാളികള്‍ പറയുന്നു. മൂന്ന് മലയാളികള്‍ ഉള്‍പ്പടെ 12 ജീവനക്കാരാണ് കപ്പലില്‍ ഉള്ളത്. കുറച്ച് ദിവസങ്ങളിലായി പുറം കടലില്‍ കഴിയുന്നതിനാല്‍ ഭക്ഷണസാധനങ്ങളും ഏതാണ്ട് തീര്‍ന്നതായും ജീവനക്കാര്‍ കഴിയുന്നു. അതുകൊണ്ട് സര്‍ക്കാരിന്റെ അടിയന്തര ഇടപെടല്‍ വേണമെന്ന് ജീവനക്കാര്‍ പറയുന്നു.

അതേസമയം ഷാര്‍ജയില്‍ കുടുങ്ങിയവരെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്ന് നോര്‍ക്ക വ്യക്തമാക്കി.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ദൈവിക പൂര്‍ണത'; ആറാം ലോകകപ്പില്‍ മെസിക്ക് മുന്നില്‍ ചരിത്രം വഴിമാറി; മറഡോണയ്ക്ക് കഴിയാത്ത നേട്ടം എത്തിപ്പിടിക്കുമോ?

589 അടി പൊക്കം; ലോകത്തിലെ ഏറ്റവും ഉയരം കൂടിയ റണ്ണിങ് ട്രാക്ക്, അബുദാബി ടവര്‍ ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ്‌സില്‍

ഉദ്ധവ് താക്കറെയ്ക്ക് വീണ്ടും പ്രതിസന്ധി; എംപിമാരുടെ ഫോണ്‍ സ്വിച്ച്ഓഫ്, ഡല്‍ഹിയില്‍ ചര്‍ച്ച; ഷിന്‍ഡെ പാളയത്തിലേക്ക് കൂടുതല്‍ പേര്‍?

ഭാര്യയ്ക്ക് വിവാഹേതര ബന്ധം, ഗര്‍ഭഛിദ്രം നടത്തി; യുവാവിന് 15 ലക്ഷം നഷ്ടപരിഹാരം

'ഉമ്മാക്കികൾക്ക് മുന്നിൽ ഭയന്നോടില്ല; ലീഗ് ലക്ഷണമൊത്ത വർഗ്ഗീയ സംഘടന'; വെള്ളാപ്പള്ളി നടേശൻ

SCROLL FOR NEXT