Kerala

ഞങ്ങളെ ഒന്ന് സഹായിക്കൂ..എന്റെ നാട്ടുകാര്‍ മരിച്ചു പോകും; കരഞ്ഞ് യാചിച്ച്  ചെങ്ങന്നൂര്‍ എം എല്‍ എ 

ദയവ് ചെയ്ത് ഞങ്ങള്‍ക്കൊരു ഹെലികോപ്ടര്‍ താ.. ഞാന്‍ കാലു പിടിച്ച് പറയാം.

Author : സമകാലിക മലയാളം ഡെസ്ക്

ചെങ്ങന്നൂര്‍ :  പ്രളയക്കെടുതിയില്‍ ഇന്ന് രാത്രിയില്‍ സഹായം കിട്ടിയില്ലെങ്കില്‍ പതിനായിരങ്ങള്‍ മരിച്ച് വീഴുമെന്ന് ചെങ്ങന്നൂര്‍ എംഎല്‍എ സജി ചെറിയാന്‍. അതിഭീതിതമായ സ്ഥിതിയാണ് ചെങ്ങന്നൂരിലേത്. ദയവ് ചെയ്ത് ഞങ്ങള്‍ക്കൊരു ഹെലികോപ്ടര്‍ താ.. ഞാന്‍ കാലു പിടിച്ച് പറയാം. ഞങ്ങളെ ഒന്ന് സഹായിക്കൂ, എന്റെ നാട്ടുകാര്‍ മരിച്ചു പോകും. എന്റെ നാട്ടിലെ അന്‍പതിനായിരം പേര് മരിച്ചു പോകും. ഞങ്ങളെ ഒന്ന് സഹായിക്ക്. എയര്‍ലിഫ്റ്റിംഗ് അല്ലാതെ ഇവിടെ മറ്റൊരു വഴിയില്ലെന്ന് സജി ചെറിയാന്‍ പറഞ്ഞു.

രാഷ്ട്രീയ ഇടപെടല്‍ കൊണ്ട് മത്സ്യബന്ധന വള്ളങ്ങള്‍ കൊണ്ട് വന്ന് ഞങ്ങള്‍ ആവുന്നത് ചെയ്യുകയാണ്. അതില്‍ കൂടുതലൊന്നും ചെയ്യാനാവുന്നില്ല. എന്റെ വണ്ടിയടക്കം നിലയില്ലാ വെള്ളത്തില്‍ കിടക്കുകയാണ്. ഇവിടെ പട്ടാളമിറങ്ങണം. ഞങ്ങള്‍ മരിച്ചു പോകും. ഞങ്ങളെ സഹായിക്ക്. .. പ്ലീസ് .. പ്ലീസ്.. പ്ലീസ് എന്നായിരുന്നു എംഎല്‍എയുടെ വാക്കുകള്‍.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സിപിഎമ്മിൽ അസാധാരണ അഴിച്ചുപണി: പി. ജയരാജനും എംബി രാജേഷും വി ശിവൻകുട്ടിയും സംസ്ഥാന സെക്രട്ടേറിയറ്റിൽ; തോമസ് ഐസക്കിനെയും ടിപി രാമകൃഷ്ണനെയും ഒഴിവാക്കി

സുരേഷേട്ടന്റെ മകളെ യാത്രയാക്കിയത് ഞാന്‍ കൊടുത്ത ഷര്‍ട്ട് പുതപ്പിച്ച്; ഇന്നും മായാത്ത നോവാണത്: ഇന്ദ്രന്‍സ്

'എന്ത് മര്യാദകേടാണ്, ഇത് സമരവും ആവിഷ്കാര സ്വാതന്ത്ര്യവും ഒന്നുമല്ല; ഒരു സ്ത്രീയുടെ വ്യക്തി സ്വാതന്ത്ര്യത്തിന്മേലുള്ള കടന്നു കയറ്റമാണ്'

കുക്കർ പെട്ടെന്ന് തണുക്കാൻ തണുത്ത വെള്ളം ഒഴിക്കാറുണ്ടോ? പ്രഷർ കുക്കർ ഉപയോ​ഗിക്കുമ്പോൾ ഇവ ഒഴിവാക്കാം

വരുന്നു വാഗണ്‍ആറിന്റെ അപ്‌ഡേറ്റ് വേര്‍ഷന്‍; അറിയാം പുതിയ മാറ്റങ്ങള്‍