Kerala

ഉദ്ഘാടനത്തിന് ക്ഷണിച്ചില്ല, പേര് പരാമര്‍ശിച്ചില്ല; വേദിയില്‍ ഉടക്കി എം പി; മന്ത്രി വേദിവിട്ടു

ചടങ്ങ് അവസാനിക്കുന്നതിന് മുന്നേ മന്ത്രി വേദി വിടുകയും ചെയ്തു. 

സമകാലിക മലയാളം ഡെസ്ക്

കൊല്ലം: ഉദ്ഘാടന വേദിയില്‍ മന്ത്രിയും എം പിയും തമ്മില്‍ വാക്‌പോര്. കൊല്ലം നെടിയവിള ഇ എസ് ഐ ഡിസ്‌പെന്‍സറിയുടെ ഉദ്ഘാടന വേദിയിലാണ് മന്ത്രി ടി പി രാമകൃഷ്ണനും കൊടിക്കുന്നില്‍ സുരേഷ് എം പിയും തമ്മില്‍ വാക്‌പോര് നടത്തിയത്. ചടങ്ങ് അവസാനിക്കുന്നതിന് മുന്നേ മന്ത്രി വേദി വിടുകയും ചെയ്തു. 


എം പിയോട് ആലോചിക്കാതെ ഉദ്ഘാടനം തീരുമാനിച്ചുവെന്നാണ് കൊടിക്കുന്നില്‍ സുരേഷിന്റെ ആരോപണം. എങ്കിലും എം പി ഓഫിസില്‍ നല്‍കിയ ക്ഷണകത്തു പ്രകാരം  പരിപാടിക്ക് എത്തി. എന്നാല്‍ വേദിയില്‍ എം പിക്കായി സീറ്റ് ഒരുക്കിയിരുന്നില്ല. കേന്ദ്ര മന്ത്രി ആയിരിക്കെ താനാണ് ഡിസ്‌പെന്‍സറിക്കായി ശ്രമം തുടങ്ങിയതെന്നും  എല്‍ ഡി എഫ് സര്‍ക്കാര്‍ ഇതിനായി ഒന്നും ചെയ്തില്ലെന്നും എം പി ആരോപിച്ചു.  മന്ത്രിയുടെ പ്രസംഗത്തില്‍ തന്റെ പേര് പരാമര്‍ശിച്ചില്ലെന്നും എം പി പരിഭവം പറഞ്ഞു. ഇത് മന്ത്രി ടി പി രാമകൃഷ്ണനെ ചൊടിപ്പിച്ചു.

കേന്ദ്രസര്‍ക്കാരിന് അയക്കുന്ന കത്തുകള്‍ എം പിക്കും അയക്കുന്നുണ്ടെന്നായിരുന്നു മന്ത്രിയുടെ മറുപടി. എം പി പ്രസംഗം തുടരവെ മന്ത്രി വേദി വിട്ടു. മറ്റ് പരിപാടികളുണ്ടായിരുന്നതിനാല്‍ എം പിയുടെ  അനുവാദത്തോടെയാണ് വേദി വിട്ടതെന്നു മന്ത്രി ടി പി രാമകൃഷ്ണന്‍ വിശദീകരിച്ചു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Union Budget 2026 Live Updates: ആദായനികുതി സ്ലാബുകളില്‍ മാറ്റമില്ല, കേരളത്തിന് ഇത്തവണയും എയിംസ് ഇല്ല

'അഭിഷേകിനെ വിട്ടു കൊടുക്കരുതെന്ന് കേണു പറഞ്ഞു, അവര്‍ കേട്ടില്ല; വരാനിരിക്കുന്നത് വലിയ പ്രകടനങ്ങള്‍'

'ബി നിലവറ പല തവണ തുറന്നിട്ടുണ്ട്, പായസപ്പാത്രത്തില്‍ സ്വര്‍ണം കൊണ്ടുപോയെന്നു വിഎസ് പറഞ്ഞതില്‍ കാര്യമുണ്ട്'

ഷു​ഗർ കട്ടിലാണോ? എങ്കിൽ ഈ അബദ്ധങ്ങൾ ഒഴിവാക്കണം

'ചില റോളുകൾ നിങ്ങളെ എന്നെന്നേക്കുമായി മാറ്റും; മറക്കാനാകാത്ത ഒരു അനുഭവമായിരുന്നു അത്'

SCROLL FOR NEXT