Kerala

ഉപ്പും മുളകും സീരിയല്‍ സംവിധായകനെതിരെ രചന നാരായണന്‍കുട്ടി; ഇക്കാരണങ്ങള്‍ പറഞ്ഞ് തന്നെയും ഒഴിവാക്കി

നിഷ സാരംഗിന് പിന്നാലെ ഉപ്പും മുളകും സീരിയല്‍ സംവിധായകന്‍ ആര്‍ ഉണ്ണികൃഷ്ണനെതിരേ ആരോപണവുമായി നടി രചന നാരായണന്‍കുട്ടി രംഗത്ത്

Author : സമകാലിക മലയാളം ഡെസ്ക്

കോഴിക്കോട്: നിഷ സാരംഗിന് പിന്നാലെ ഉപ്പും മുളകും സീരിയല്‍ സംവിധായകന്‍ ആര്‍ ഉണ്ണികൃഷ്ണനെതിരേ ആരോപണവുമായി നടി രചന നാരായണന്‍കുട്ടി രംഗത്ത്. ഉണ്ണികൃഷ്ണന് ഈഗോ പ്രശ്‌നങ്ങളുണ്ടെന്ന് രചന വ്യക്തമാക്കി. താന്‍ സിനിമയില്‍ അഭിനയിക്കാന്‍ തുടങ്ങിയ സമയത്ത് അദ്ദേഹത്തിന് ചില ഈഗോ പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നു. ഇതോടെ ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്ത സീരീയലില്‍ നിന്ന് ഒഴിവാക്കി. സീരിയലിന്റെ പിന്നീടുള്ള ഷെഡ്യൂള്‍ മുതല്‍ തൊട്ട് വരേണ്ടെന്ന് തന്നോട് വിളിച്ചു പറഞ്ഞു. തന്നെയും ഒപ്പം വിനോദ് കോവൂരിനേയും അങ്ങനെയാണ് സീരിയലില്‍ നിന്ന് പുറത്താക്കിയത്. വിഷയം നടന്ന സമയത്ത് ഭയങ്കര വിഷമം ഉണ്ടായിരുന്നു. ഇപ്പോള്‍ സംവിധായകന്‍ മോശമായി പെരുമാറിയെന്ന് പറഞ്ഞു രംഗത്തെത്തിയ നിഷ സാരംഗിന് താര സംഘടനയായ അമ്മയുടെ പൂര്‍ണ പിന്തുണയുണ്ടെന്നും രചന കൂട്ടിച്ചേര്‍ത്തു. 

മോശം അനുഭവമുണ്ടായെന്ന് നിഷ വെളിപ്പെടുത്തിയ സാഹചര്യത്തില്‍ ഉണ്ണികൃഷ്ണനെതിരെ വനിതാ കമ്മീഷന്‍ കേസെടുത്തിട്ടുണ്ട്. ശനിയാഴ്ച രാത്രി ഒരു ചാനല്‍ അഭിമുഖത്തിലാണ് നിഷ നിര്‍ണായക വെളിപ്പെടുത്തലുമായി രംഗത്തെത്തിയത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കശുവണ്ടി അഴിമതിക്കേസ്: കെ എ രതീഷ് പുറത്തേക്ക്?, മുഖ്യമന്ത്രി രാജി ആവശ്യപ്പെട്ടതായി സൂചന

മഴക്കെടുതി: പരീക്ഷയെഴുതാൻ വീണ്ടും അവസരം നല്‍കുമെന്ന് പിഎസ് സി; ബീറ്റ് ഫോറസ്റ്റ് ഓഫീസർ പരീക്ഷയും മാറ്റി

ദുരിതപ്പെയ്ത്തിൽ മുങ്ങി കേരളം, മഴക്കെടുതിയിൽ മരണസംഖ്യ ഉയരുന്നു; കെ എ രതീഷ് പുറത്തേക്ക്?; ബോക്സിങ്ങിൽ ഇരട്ട സ്വർണം; ഇന്നത്തെ 5 പ്രധാന വാർത്തകൾ

'അച്ഛനെ താരമാക്കിയതും കുടുംബത്തിന് അന്നം തരുന്നതും മലയാളമാണെന്ന് മറക്കണ്ട'; വിസ്മയ മാതൃഭാഷയെ അപമാനിച്ചെന്ന് വിമര്‍ശനം

'ആക്ഷന്‍ പറഞ്ഞതും ഓടിപ്പോയി അപ്പയെ കെട്ടിപ്പിടിച്ചു, ചുറ്റും ആളെ കണ്ടപ്പോള്‍ പേടിച്ചു'; വിജയ്‌ക്കൊപ്പമുള്ള ഡാന്‍സിനെക്കുറിച്ച് ജേസണ്‍