Kerala

ഉമ്മന്‍ചാണ്ടിയുടെ സമ്മര്‍ദ്ദങ്ങള്‍ക്ക് വഴങ്ങേണ്ടെന്ന് ഹൈക്കമാന്‍ഡ്; വ്യക്തികളേക്കാള്‍ പാര്‍ട്ടി താല്‍പ്പര്യങ്ങള്‍ക്ക് പ്രാധാന്യം നല്‍കാന്‍ നിര്‍ദേശം

പി സി വിഷ്ണുനാഥിന്റെ കെപിസിസി അംഗത്വത്തില്‍ രാഹുല്‍ഗാന്ധി അന്തിമതീരുമാനം എടുക്കും

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി : കെപിസിസി അംഗങ്ങളുടെ പട്ടിക കോണ്‍ഗ്രസിന് വന്‍ തലവേദനയാകുന്നു. പി സി വിഷ്ണുനാഥിന്റെ അംഗത്വവുമായി ബന്ധപ്പെട്ട് ഉമ്മന്‍ചാണ്ടി നിലപാട് ശക്തമാക്കിയതിന് പിന്നാലെ ഹൈക്കമാന്‍ഡും കര്‍ക്കശ തീരുമാനത്തിലേക്ക്. അംഗങ്ങളുടെ പട്ടിക സംബന്ധിച്ച് ഉമ്മന്‍ചാണ്ടിയുടെ സമ്മര്‍ദ്ദങ്ങള്‍ക്ക് വഴങ്ങേണ്ടെന്ന് ഹൈക്കമാന്‍ഡ് തീരുമാനിച്ചു. എംപിമാരുടെ പരാതികള്‍ ന്യായമാണ്. വ്യക്തികളേക്കാള്‍ പാര്‍ട്ടി താല്‍പ്പര്യങ്ങള്‍ക്ക് പ്രാധാന്യം നല്‍കാന്‍ ഹൈക്കമാന്‍ഡ് തെരഞ്ഞെടുപ്പ് സമിതിയ്ക്ക് നിര്‍ദേശം നല്‍കി. ഇതോടെ പി സി വിഷ്ണുനാഥിന്റെ കെപിസിസി അംഗത്വത്തില്‍ ഇനി രാഹുല്‍ഗാന്ധി അന്തിമതീരുമാനം എടുക്കും. 

പി സി വിഷ്ണുനാഥിനെ കൊല്ലം ജില്ലയിലെ എഴുകോണ്‍ ബ്ലോക്കില്‍ നിന്നും കെപിസിസി അംഗമാക്കാനായിരുന്നു ഉമ്മന്‍ചാണ്ടിയുടെയും എ ഗ്രൂപ്പിന്റെയും നീക്കം. എന്നാല്‍ വിഷ്ണുനാഥിനെ എഴുകോണില്‍ നിന്നും കെപിസിസിയിലേക്ക് കൊണ്ടുവരുന്നതിനെ കൊടിക്കുന്നില്‍ സുരേഷ് എംപി എതിര്‍ക്കുകയാണ്. തന്റെ നോമിനിയായ വെളിയം ശ്രീകുമാറിനെ ഉള്‍പ്പെടുത്തണമെന്നാണ് കൊടുക്കുന്നിലിന്റെ ആവശ്യം. എന്നാല്‍ പുതുക്കിയ പട്ടികയിലും വിഷ്ണുനാഥിന്റെ പേര് കണ്ടതോടെ പരാതിയുമായി കൊടിക്കുന്നില്‍ സുരേഷ് രാഹുല്‍ഗാന്ധിയെ സമീപിക്കുകയായിരുന്നു. 

എന്നാല്‍ വിഷ്ണുനാഥിനെ ഒഴിവാക്കിയാല്‍ കടുത്ത നിലപാടെടുക്കുമെന്ന് ഉമ്മന്‍ചാണ്ടി ഹൈക്കമാന്‍ഡിനെ അറിയിക്കുകയായിരുന്നു. എഐസിസി സെക്രട്ടറിയായ വിഷ്ണുനാഥ് ഗ്രൂപ്പ് നോമിനിയായിട്ടല്ല പട്ടികയില്‍ ഇടംനേടിയതെന്നും എ ഗ്രൂപ്പ് വാദിക്കുന്നു. കൊല്ലം ഡിസിസി പ്രസിഡന്റായിരുന്ന വി സത്യശീലനായിരുന്നു നേരത്തെ എഴുകോണില്‍ നിന്നുള്ള കെപിസിസി അംഗം. അദ്ദേഹം മരിച്ച ഒഴിവിലാണ് വിഷ്ണുനാഥിനെ ഉള്‍പ്പെടുത്തിയത്. 

കൊടിക്കുന്നിലിന് പുറമെ, ശശി തരൂര്‍, കെ വി തോമസ്, കെ സി വേണുഗോപാല്‍, എംകെ രാഘവന്‍ തുടങ്ങിയ എംപിമാരും കെപിസിസി പട്ടികയ്‌ക്കെതിരെ രാഹുല്‍ഗാന്ധിയ്ക്കും, ഹൈക്കമാന്‍ഡിനും പരാതി നല്‍കിയത്. കെപിസിസി അംഗങ്ങളെ നിശ്ചയിച്ചത് ഗ്രൂപ്പ് അടിസ്ഥാനത്തിലുള്ള വീതം വെപ്പാണെന്നും, മെറിറ്റ് അടിസ്ഥാനത്തിലാണെന്നും, തങ്ങളുടെ അഭിപ്രായം കണക്കിലെടുത്തിട്ടില്ലെന്നുമാണ് എംപിമാരുടെ പരാതി. പട്ടികയ്‌ക്കെതിരെ കെ മുരളീധരന്‍ എംഎല്‍എയും പരാതി നല്‍കിയിട്ടുണ്ട്. പട്ടികയ്‌ക്കെതിരായ
പരാതിയില്‍ കഴമ്പുണ്ടെന്നാണ് ഹൈക്കമാന്‍ഡിന്റെ വിലയിരുത്തല്‍. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

അമ്മ അഡ്‌ഹോക് കമ്മിറ്റിയ്ക്ക് താല്‍ക്കാലിക വിലക്ക്: ശ്വേതയ്ക്ക് തുടരാമെന്നും കോടതി

'ചില പാരമ്പര്യങ്ങള്‍ കാലാതീതമാണ്, ക്ലാസ് മുറിയില്‍ പഠിക്കുന്നത് മാത്രമല്ല വിദ്യാഭ്യാസം'; വിഡിയോ പങ്കുവച്ച് രാജീവ് ചന്ദ്രശേഖര്‍

'ലഹരിക്കെതിരെ പോരാടും', സിബിഐ അന്വേഷണമില്ല, ദേശീയ ചലച്ചിത്ര പുരസ്‌കാര പ്രഖ്യാപനം നീളും... ഇന്നത്തെ 5 പ്രധാന വാർത്തകൾ

ജയ് ശ്രീരാമിന് മറുപടിയില്ല, ആപ്പിള്‍ സിരി 'ഹിന്ദുവിരുദ്ധ ജിഹാദി'; പ്രതിഷേധവുമായി വിഎച്ച്പി

പെരിങ്ങല്‍ക്കുത്ത് ഡാമില്‍ ജലനിരപ്പ് ഉയരുന്നു; ചാലക്കുടി പുഴയുടെ തീരത്തുള്ളവര്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം