Kerala

ഉറക്കത്തിനിടെ ഒരാൾ സിറിഞ്ച് കൊണ്ടു കുത്തിയെന്ന് 10 വയസ്സുകാരൻ; ആശങ്കയിൽ കുടുംബവും നാട്ടുകാരും ; ആശുപത്രിയിലെ പരിശോധനയിൽ ട്വിസ്റ്റ്

കുട്ടിയെ സമീപത്തുള്ള സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു നടത്തിയ പരിശോധനയിലും കൗൺസിലിങ്ങിലുമാണ് യാഥാർത്ഥ്യം വ്യക്തമായത്

Author : സമകാലിക മലയാളം ഡെസ്ക്

കൊച്ചി :  വീട്ടിൽ കിടന്നുറങ്ങുന്നതിനിടെ അജ്ഞാതൻ സിറിഞ്ച് കൊണ്ടു കുത്തിയെന്ന് 10 വയസ്സുകാരൻ.  വാർത്ത പരന്നതോടെ നാട്ടുകാരും ആശങ്കയിലായി. വീട്ടുകാരും അയൽവാസികളും സമീപത്തെല്ലാം തിരച്ചിൽ നടത്തിയെങ്കിലും ആരെയും കണ്ടെത്താനായില്ല. പൊലീസെത്തി അന്വേഷണം നടത്തിയെങ്കിലും ഒന്നു കണ്ടെത്താനാകാതെ വലഞ്ഞു.

ചേരാനല്ലൂർ മാതിരപ്പിള്ളി വാലം ഭാഗത്തുള്ള 10 വയസ്സുകാരനാണ് ഇന്നലെ ഉച്ചയ്ക്കു കിടന്നുറങ്ങുന്നതിനിടെ ആരോ ഒരാൾ സിറിഞ്ച് കൊണ്ടു കുത്തിയെന്ന് പറഞ്ഞ് കരഞ്ഞു ബഹളമുണ്ടാക്കിയത്. തുടയിൽ കുത്തിയ ശേഷം അജ്ഞാതൻ ഓടി പോയതായി കുട്ടി വീട്ടുകാരോടു പറഞ്ഞു. നാട്ടുകാർ നടത്തിയ അന്വേഷണത്തിൽ സംശയാസ്പദമായ ഒന്നും കണ്ടെത്താനാകാതിരുന്നതോടെ വിഷയം പൊലീസിനെ അറിയിച്ചു.

തുടർന്ന് ചേരാനല്ലൂർ  പൊലീസ്  എസ് ഐ രൂപേഷിന്റെ നേതൃത്വത്തിൽ അന്വേഷണം നടത്തിയിട്ടും കാര്യമായ ഫലമുണ്ടായില്ല. ഒടുവിൽ കുട്ടിയെ സമീപത്തുള്ള സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു നടത്തിയ പരിശോധനയിലും കൗൺസിലിങ്ങിലുമാണ് യാഥാർത്ഥ്യം വ്യക്തമായത്. കൗൺസലിങ്ങിൽ സ്വപ്നത്തിലാണ് ഒരാൾ സിറിഞ്ച് വച്ചു കുത്തിയതായി തോന്നിയതെന്ന് കുട്ടി വ്യക്തമാക്കി. ഇതോടെയാണ് വീട്ടുകാർക്ക് ആശങ്ക ഒഴിഞ്ഞത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

പ്രകൃതിക്ഷോഭം: കൃഷി വകുപ്പ് ജില്ലാതല കൺട്രോൾ റൂമുകൾ തുറന്നു

കനത്ത മഴ: അഞ്ച് ജില്ലകൾക്ക് നാളെ അവധി, വിവിധ പരീക്ഷകൾ മാറ്റി, വിശദമായി അറിയാം

മഴക്കെടുതി: ആറു പേരെ കാണാതായി, 65 ദുരിതാശ്വാസ ക്യാമ്പുകള്‍; ഏതു സാഹചര്യവും നേരിടാൻ സജ്ജമെന്ന് മുഖ്യമന്ത്രി

പഴശ്ശി ഡാം ഷട്ടറുകള്‍ നാല് മീറ്ററായി ഉയര്‍ത്തി; തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലർത്തണം