Kerala

ഉറങ്ങിക്കിടന്ന സ്ത്രീയുടെ കഴുത്തിൽ നിന്ന് മാല മോഷ്ടിച്ചു; സഹോദരങ്ങൾ അറസ്റ്റിൽ

ജ്വല്ലറിയിൽ വിറ്റ സ്വർണം പൊലീസ് കണ്ടെടുത്തു

Author : സമകാലിക മലയാളം ഡെസ്ക്

കണ്ണൂർ: വീട്ടിൽ ഉറങ്ങിക്കിടന്ന സ്ത്രീയുടെ കഴുത്തിൽ നിന്ന് മാല മോഷ്ടിച്ച കേസിൽ സഹോദരങ്ങളായ രണ്ടുപേർ അറസ്റ്റിലായി. മയ്യിൽ സ്വദേശികളായ ചന്ദ്രൻ, സൂര്യൻ എന്നിവരാണ് പിടിയിലായത്. നാറാത്ത് സ്വദേശി ഉമൈബയുടെ വീട് കുത്തിതുറന്ന് കഴുത്തിൽ നിന്ന് മൂന്നര പവൻറെ മാല മോഷ്ടിച്ച കേസിലാണ് ഇരുവരും അറസ്റ്റിലായത്.

തമിഴ്നാട് സ്വദേശികളായ സഹോദരങ്ങൾ വർഷങ്ങളായി കേരളത്തിലാണ് താമസിക്കുന്നത്. ജ്വല്ലറിയിൽ വിറ്റ സ്വർണം പൊലീസ് കണ്ടെടുത്തു. വീട്ടിലെ സിസിടിവിയിൽ പതിഞ്ഞ ദൃശ്യം വാട്സാപ്പ് ഗ്രൂപ്പുകൾ വഴി പ്രചരിപ്പിച്ചാണ് പ്രതികളെ തിരിച്ചറിഞ്ഞത്.  ഇന്നലെ ഇവർ രണ്ട് വീടുകളിൽ കൂടി മോഷ്ടിക്കാൻ കയറിയതായി പൊലീസ് പറഞ്ഞു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് കേസില്‍ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റില്‍

തിരുനാമകീര്‍ത്തനം പാടുവാനല്ലെങ്കില്‍...; ഫാ. മൈക്കിള്‍ പനച്ചിക്കല്‍ അന്തരിച്ചു

'എന്നോളം പഴക്കമുള്ള അമ്മയുടെ സാരിയിൽ'; ചിത്രം പങ്കുവച്ച് സംവൃത

'ഞാനേ ഒരു ഉമ്മ തന്നോട്ടേ...' മമ്മൂട്ടിയോട് എംജി ശ്രീകുമാർ, 'പിച്ചകപ്പൂങ്കാവുകൾക്കുമപ്പുറം' പാടി ലെജൻഡ്സ്, വൈറലായി വിഡിയോ

ഓഡിയോളജി,സ്പീച്ച് ലാംഗ്വേജ് പാതോളജി കോഴ്‌സുകൾക്ക് അപേക്ഷിക്കാം

SCROLL FOR NEXT