Kerala

ഉഴവൂര്‍ വിജയന്റെ മരണത്തിലെ ദുരൂഹത; തോമസ് ചാണ്ടി നല്‍കിയ ധനസഹായം കുടുബം തിരിച്ചയച്ചു

ഉഴവൂര്‍ ചികിത്സയിലിരിക്കെ ആശുപത്രിയിലെത്തിയ തോമസ് ചാണ്ടി 50000 രൂപ നല്‍കുകയായിരുന്നു

Author : സമകാലിക മലയാളം ഡെസ്ക്

കോട്ടയം: ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഉഴവൂര്‍ വിജയന് തോമസ് ചാണ്ടി നല്‍കിയ ധനസഹായം കുടുംബം തിരിച്ചയച്ചു. എന്‍സിപി സംസ്ഥാന പ്രസിഡന്റായിരുന്ന ഉഴവൂര്‍ വിജയന്റെ മരണത്തില്‍ ബന്ധുക്കളും പാര്‍ട്ടി പ്രവര്‍ത്തകരും സംശയം പ്രകടിപ്പിച്ചതിന് പിന്നാലെയാണ് ഉഴവൂരിന്റെ ഭാര്യ ചന്ദ്രമണി പണം മന്ത്രി തോമസ് ചാണ്ടിയുടെ പേരില്‍ ഡിഡിയാക്കി തിരിച്ചയച്ചത്. 

കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കുമ്പോള്‍ ഉഴവൂര്‍ വിജയനെ സന്ദര്‍ശിക്കാനെത്തിയ മന്ത്രി തോമസ് ചാണ്ടി പോകുന്നതിന് മുന്‍പ് ഉഴവൂരിന്റെ കയ്യില്‍ ഒരു കവര്‍ വെച്ചു കൊടുത്തു. ഇത് തുറന്നു നോക്കാന്‍ ഉഴവൂര്‍ ഭാര്യയോട് നിര്‍ദേശിക്കുകയും നോക്കിയപ്പോള്‍ 50000 രൂപയാണിതെന്ന് മനസിലായി. 

അപ്പോള്‍ തന്നെ പണം മടക്കി നല്‍കണമെന്ന് ഉഴവൂര്‍ ഭാര്യയോട് നിര്‍ദേശിച്ചിരുന്നു. എന്നാല്‍ ആരോഗ്യ നില വഷളായി രണ്ട് ദിവസത്തിന് ശേഷം ഉഴവൂര്‍ മരിച്ചതോടെ പണം മടക്കി നല്‍കാന്‍ കഴിഞ്ഞിരുന്നില്ല.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഫോം 6ല്‍ ഒരു കോമ പോലും മാറ്റിയില്ല'; സുപ്രീംകോടതി പരാമര്‍ശത്തിന് പിന്നാലെ വിശദീകരണവുമായി തെരഞ്ഞെടുപ്പ് കമ്മീഷന്‍

സല്‍മാന്‍ ആഘയെ പുറത്താക്കി പാകിസ്ഥാന്‍; ടി20 ടീമിന് പുതിയ ക്യാപ്റ്റന്‍

ശബരിമല, മാളികപ്പുറം മേല്‍ശാന്തി നിയമനം : അഭിമുഖത്തില്‍ രണ്ടുപേരെ കൂടി പങ്കെടുപ്പിക്കാൻ ഹൈക്കോടതി നിർദേശം

കന്റോണ്‍മെന്റ് സിഐക്കും എസ്‌ഐക്കും കാരണം കാണിക്കല്‍ നോട്ടീസ്

നൈജീരിയയില്‍ 32 യാത്രക്കാരുമായി സഞ്ചരിച്ച സൈനിക വിമാനം തകര്‍ന്നു വീണു