Kerala

എം വി ബാലകൃഷ്ണന്‍ സിപിഎം കാസര്‍കോട് ജില്ലാ സെക്രട്ടറി ; ഇടുക്കിയില്‍ കെ കെ ജയചന്ദ്രന്‍ തുടരും

നിലവില്‍ ഖാദി ഗ്രാമ വികസന ബോര്‍ഡ് വൈസ് ചെയര്‍മാനാണ് എം വി ബാലകൃഷ്ണന്‍.

Author : സമകാലിക മലയാളം ഡെസ്ക്

കാഞ്ഞങ്ങാട് : സിപിഎം കാസര്‍കോട് ജില്ലാ സെക്രട്ടറിയായി എം വി ബാലകൃഷ്ണനെ തെരഞ്ഞെടുത്തു. സിപിഎം സംസ്ഥാന കമ്മിറ്റി അംഗവും എന്‍ആര്‍ഇജി വര്‍ക്കേഴ്‌സ് യൂണിയന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറിയുമാണ്. നിലവില്‍ ഖാദി ഗ്രാമ വികസന ബോര്‍ഡ് വൈസ് ചെയര്‍മാനാണ്. 

കാസര്‍കോട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്, കയ്യൂര്‍ ചീമേനി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്, കണ്ണൂര്‍ സര്‍വകലാശാല സെനറ്റംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. 35 അംഗ ജില്ലാ കമ്മിറ്റിയെയും സമ്മേളനം തെരഞ്ഞെടുത്തു. ജില്ലാ കമ്മിറ്റിയില്‍ ഏഴ് പുതുമുഖങ്ങളും ഇടംപിടിച്ചു. 

എം വി ബാലകൃഷ്ണന്‍, കെ കെ ജയചന്ദ്രന്‍

സിപിഎം ഇടുക്കി ജില്ലാ സെക്രട്ടറിയായി കെ കെ ജയചന്ദ്രന്‍ തുടരും. സിപിഎം സംസ്ഥാന കമ്മിറ്റി അംഗമായ ജയചന്ദ്രന്‍, നിലവില്‍ സിഐടിയു സംസ്ഥാന വൈസ് പ്രസിഡന്റാണ്. 2001,2006,2011 കാലഘട്ടങ്ങളില്‍ ഉടുമ്പന്‍ചോലയില്‍ നിന്നും നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. 

1995 ലാണ് ജയചന്ദ്രന്‍ ആദ്യമായി സിപിഎം ജില്ലാ സെക്രട്ടറിയാകുന്നത്. 2012 ല്‍ വിവാദപ്രസംഗത്തെ തുടര്‍ന്ന് എംഎം മണി അറസ്റ്റിലായപ്പോള്‍ ഒരു വര്‍ഷക്കാലം ആക്ടിംഗ് സെക്രട്ടറിയായി. 2015 ല്‍ മൂന്നാറില്‍ നടന്ന ജില്ലാസമ്മേളനം ജയചന്ദ്രനെ ജില്ലാ സെക്രട്ടറിയായി വീണ്ടും തെരഞ്ഞെടുത്തു. 38 അംഗ ജില്ലാ കമ്മിറ്റിയെയും കട്ടപ്പനയില്‍ നടന്ന ജില്ലാ സമ്മേളനം തെരഞ്ഞെടുത്തു. ഇതില്‍ നാലുപേര്‍ പുതുമുഖങ്ങളാണ്. 
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഇന്ദിരാ ഗാന്ധി പോലും ഇങ്ങനെ ചെയ്തിട്ടില്ല; എനിക്ക് ഭയമില്ല, അറസ്റ്റ് വരിക്കാന്‍ തന്നെയാണ് വന്നത്'

​Jantar Mantar Protest: ബലം പ്രയോഗിച്ച് സിജെപി സമരം തടഞ്ഞ് സര്‍ക്കാര്‍, നേതാക്കള്‍ കൂട്ടത്തോടെ കസ്റ്റഡിയില്‍

29 കിലോമീറ്റര്‍ മൈലേജ്, ഡസ്റ്ററിന്റെ ഹൈബ്രിഡ് വേര്‍ഷനുമായി റെനോ; ലോഞ്ച് 17ന്

കറിക്ക് ഉപ്പ് കൂടിയോ? ​ഗ്രേവി, ഡ്രൈ വിഭവങ്ങൾ ഉണ്ടാക്കുമ്പോൾ ഈ ടിപ്സ് പരീക്ഷിക്കാം

'ഇങ്ങനെയൊരാളെ കേട്ടിട്ടു പോലുമില്ല'; നൊബേല്‍ പുരസ്‌കാരം ലഭിക്കാത്തതില്‍ രോഷാകുലനായി ട്രംപ്