Kerala

എകെജിയുടെ മകള്‍ പറയുന്നു; അച്ഛനും അമ്മയും പാര്‍ട്ടിക്ക് വേണ്ടിയാണ് ജീവിതം സമര്‍പ്പിച്ചത്

അച്ഛന്‍ വിട്ടു പിരിഞ്ഞിട്ടു 40 വര്‍ഷം കഴിഞ്ഞെങ്കിലും വേദന ഇനിയും വിട്ടുമാറിയിട്ടില്ലെന്നും വി.ടി ബല്‍റാമിന്റെ പരാമര്‍ശം വേദനാജനകമാണെന്നും ലൈല കരുണാകരന്‍

Author : സമകാലിക മലയാളം ഡെസ്ക്

കാസര്‍ഗോഡ്: എ.കെ.ജിയെ വി.ടി ബല്‍റാം അധിക്ഷേപിച്ച സംഭവത്തില്‍ പ്രതികരണവുമായി എ.കെ.ജിയുടെ മകള്‍ ലൈല കരുണാകരന്‍. അച്ഛന്‍ വിട്ടു പിരിഞ്ഞിട്ടു 40 വര്‍ഷം കഴിഞ്ഞെങ്കിലും വേദന ഇനിയും വിട്ടുമാറിയിട്ടില്ലെന്നും വി.ടി ബല്‍റാമിന്റെ പരാമര്‍ശം വേദനാജനകമാണെന്നും അവര്‍ പറഞ്ഞു.

'അമ്മ 16 വര്‍ഷം മുന്‍പാണ് മരിച്ചത്. ഈ സന്ദര്‍ഭത്തില്‍ ഇന്ത്യയിലെ ഏറ്റവും വലിയ രാഷ്ട്രീയ നേതാവിനെ അധിക്ഷേപിക്കുന്ന വാര്‍ത്തകള്‍ വന്നത് അങ്ങേയറ്റം വേദനാജനകമാണ്. എ.കെ.ജി പാര്‍ട്ടിയുടെ സ്വത്താണ്. അച്ഛനും അമ്മയും പാര്‍ട്ടിക്ക് വേണ്ടിയാണ് ജീവിതം സമര്‍പ്പിച്ചത്.' റിപ്പോര്‍ട്ടര്‍ ചാനലിന് നല്‍കിയ അഭിമുഖത്തിലായിരുന്നു അവരുടെ പ്രതികരണം. സംഭവത്തില്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കെല്ലാം വേദനയും അമര്‍ഷവുമുണ്ടെന്നും കാസര്‍ഗോഡ് എം.പി പി.കരുണാകരന്റെ ഭാര്യ കൂടിയായ ലൈല കൂട്ടിച്ചേര്‍ത്തു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വീണ്ടും ന്യൂനമര്‍ദം; തീവ്രമഴ തുടരും; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്; അതീവ ജാഗ്രത

പരീക്ഷാ കേന്ദ്രം മൂന്നാഴ്ച മുന്‍പ് അറിയിക്കും; അഭ്യൂഹങ്ങള്‍ വിശ്വസിക്കരുത്; നീറ്റ് പരീക്ഷയില്‍ പഴുതടച്ച് ക്രമീകരണങ്ങളുമായി കേന്ദ്രം

ഇന്നും നാളെയും ശബരിമല യാത്ര ഒഴിവാക്കണം; എട്ട് ജില്ലകളില്‍ അവധി

സ്വർണത്തിലേക്ക് 'ഇടിച്ച്' ഇറങ്ങി 7 താരങ്ങൾ; ഇന്ത്യക്ക് സർവകാല റെക്കോർഡ്!

ദൂരപരിധിക്ക് പകരം പുതിയ സംവിധാനം; തപാല്‍ വകുപ്പുകള്‍ പാഴ്‌സല്‍ നിരക്കുകള്‍ പരിഷ്‌കരിച്ചു