ഇന്നും നാളെയും ശബരിമല യാത്ര ഒഴിവാക്കണം; എട്ട് ജില്ലകളില്‍ അവധി

ഇന്ന് നടത്താനിരുന്ന സ്റ്റേറ്റ് എലിജിബിലിറ്റി പരീക്ഷ (സെറ്റ്) മാറ്റിവെച്ചു.
Sabarimala
Sabarimalaഫയൽ
Edited By:
Updated on
1 min read

ശബരിമല : കനത്ത മഴയെ തുടര്‍ന്ന് പമ്പയില്‍ വെള്ളപ്പൊക്കവും മണ്ണിടിച്ചില്‍ സാധ്യതയും നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ഇന്നും നാളെയും തീയതികളില്‍ നിറപുത്തരി ദര്‍ശനത്തിനായി ശബരിമലയിലേക്ക് യാത്ര ചെയ്യുന്ന ഭക്തര്‍ സുരക്ഷാ മുന്നറിയിപ്പിന്റെ അടിസ്ഥാനത്തില്‍ തീരുമാനം പുനഃപരിശോധിക്കണമെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് അറിയിച്ചു.

മഴ തുടരുന്ന സാഹചര്യത്തില്‍ ഇന്ന് എട്ട് ജില്ലകളില്‍ ജില്ല കലക്ടര്‍മാര്‍ അവധി പ്രഖ്യാപിച്ചു. ഇന്ന് നടത്താനിരുന്ന സ്റ്റേറ്റ് എലിജിബിലിറ്റി പരീക്ഷ (സെറ്റ്) മാറ്റിവെച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.

എംജി സര്‍വകലാശാല തിങ്കളാഴ്ച നടത്താനിരുന്ന രണ്ടാം സെമസ്റ്റര്‍ എംഎ (സിഎസ്എസ്) (2025 അഡ്മിഷന്‍ റഗുലര്‍. 2024 അഡ്മിഷന്‍ ഇംപ്രൂവ്‌മെന്റ്, 2020 മുതല്‍ 2024വരെ അഡ്മിഷനുകള്‍ റീ അപ്പിയറന്‍സ്, 2019 ആദ്യ മെഴ്‌സി ചാന്‍സ്) മേയ് 26ന്റെ പ്രാക്ടിക്കല്‍ പരീക്ഷകളും മാറ്റി.

സംസ്ഥാനത്ത് ഇന്നും കനത്ത മഴ തുടരും. തീവ്രമഴ കണക്കിലെടുത്ത് 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. ഇന്ന് എട്ട് ജില്ലകളില്‍ ജില്ലാ കലക്ടര്‍മാര്‍ അവധി പ്രഖ്യാപിച്ചു.

Sabarimala
സംസ്ഥാനത്തെ സര്‍വകലാശാല പരീക്ഷകള്‍ ഏകീകരിക്കാന്‍ നീക്കം; പൊതു പരീക്ഷാ ടൈംടേബിളും അക്കാദമിക് കലണ്ടറും തയ്യാറാക്കാന്‍ വിദഗ്ധ സമിതി നിര്‍ദേശം
Sabarimala
ഓണക്കാലത്ത് ജയിലില്‍ കിടക്കേണ്ടിവരും!; ലഹരിയൊഴുക്ക് തടയാന്‍ അതിതീവ്ര എന്‍ഫോഴ്‌സ്‌മെന്റ് ഡ്രൈവ്
Sabarimala
സംസ്ഥാനത്ത് ഇന്ന് തീവ്രമഴയ്ക്ക് സാധ്യത; ഒന്‍പത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

Avoid Sabarimala pilgrimage today and tomorrow; Holiday declared in eight districts

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

today top five news
Sabarimala
today top five news
top five news
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com