സംസ്ഥാനത്തെ സര്‍വകലാശാല പരീക്ഷകള്‍ ഏകീകരിക്കാന്‍ നീക്കം; പൊതു പരീക്ഷാ ടൈംടേബിളും അക്കാദമിക് കലണ്ടറും തയ്യാറാക്കാന്‍ വിദഗ്ധ സമിതി നിര്‍ദേശം

പൊതുവായ അക്കാദമിക് കലണ്ടറും പരീക്ഷാ ടൈംടേബിളും എല്ലാ വര്‍ഷവും മാര്‍ച്ച് 31-നകം തയ്യാറാക്കി പ്രസിദ്ധീകരിക്കണമെന്ന് വിദഗ്ധ സമിതി ശുപാര്‍ശ നല്‍കി
Exam
Examഫയൽ
Edited By:
Updated on
1 min read

തിരുവനന്തപുരം: സംസ്ഥാനത്തെ സര്‍വകലാശാല പരീക്ഷകള്‍ ഏകീകരിക്കാന്‍ നീക്കം. ഇതിനായി സ്റ്റേറ്റ് കണ്‍സോര്‍ഷ്യം ഫോര്‍ അക്കാദമിക് പ്ലാനിംഗ് ആന്‍ഡ് എക്‌സാമിനേഷന്‍ കോര്‍ഡിനേഷന്‍ (SCAPEC) രൂപീകരിക്കണം. കണ്‍സോര്‍ഷ്യത്തിന്റെ നേതൃത്വത്തില്‍ എല്ലാ സര്‍വ്വകലാശാലകളും പൊതുവായ അക്കാദമിക് കലണ്ടറും പരീക്ഷാ ടൈംടേബിളും എല്ലാ വര്‍ഷവും മാര്‍ച്ച് 31-നകം തയ്യാറാക്കി പ്രസിദ്ധീകരിക്കണമെന്ന് വിദഗ്ധ സമിതി ശുപാര്‍ശ നല്‍കി.

Exam
മഴക്കെടുതി: ആറു പേരെ കാണാതായി, 65 ദുരിതാശ്വാസ ക്യാമ്പുകള്‍; ഏതു സാഹചര്യവും നേരിടാൻ സജ്ജമെന്ന് മുഖ്യമന്ത്രി

പ്രൊഫ. ഗ്ലാഡ്സ്റ്റണ്‍ രാജ് എസ് അധ്യക്ഷനായ കമ്മിറ്റി കേരള സംസ്ഥാന ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ (KSHEC) വൈസ് ചെയര്‍മാന്‍ അച്യുത്ശങ്കര്‍ എസ് നായര്‍ക്ക് ഇടക്കാല റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. 14 ശുപാര്‍ശകളാണ് പ്രധാനമായും റിപ്പോര്‍ട്ടിലുള്ളത്. നവീകരിച്ച ബിരുദ സമ്പ്രദായത്തിന് കീഴില്‍ അക്കാദമിക് ഗുണനിലവാരം മെച്ചപ്പെടുത്തുക, ഭരണനിര്‍വ്വഹണം സുഗമമാക്കുക, വിദ്യാര്‍ത്ഥികളുടെ കഴിവുകള്‍ മെച്ചപ്പെടുത്തുക തുടങ്ങിയവ ഉള്‍പ്പെടുന്നു.

കേരളം നാലുവര്‍ഷ ബിരുദ പ്രോഗ്രാം നടപ്പിലാക്കി രണ്ടു വര്‍ഷത്തിന് ശേഷം നല്‍കുന്ന ആദ്യ സമഗ്ര അവലോകന റിപ്പോര്‍ട്ടില്‍, സിസ്റ്റത്തില്‍ വലിയ പരിഷ്‌കാരങ്ങള്‍ നിര്‍ദേശിക്കുന്നു. പരീക്ഷകള്‍, പാഠ്യപദ്ധതി, ഇന്റേണ്‍ഷിപ്പുകള്‍, സ്‌കോളര്‍ഷിപ്പുകള്‍ എന്നിവയിലുള്‍പ്പെടെ പരിഷ്‌കാരങ്ങള്‍ ശുപാര്‍ശ ചെയ്തിട്ടുണ്ട്. അക്കാദമിക് ലക്ഷ്യങ്ങള്‍ നിറവേറ്റുന്നതിനും സര്‍വകലാശാലകളിലുടനീളം ഒരേപോലെ നടപ്പിലാക്കുന്നതിനും ഈ മാറ്റങ്ങള്‍ ആവശ്യമാണെന്ന് വിദഗ്ധ സമിതി പറയുന്നു.

KSHEC വൈസ് ചെയര്‍പേഴ്സണ്‍, കൗണ്‍സില്‍ പ്രതിനിധികള്‍, യൂണിവേഴ്സിറ്റി രജിസ്ട്രാര്‍മാര്‍, പരീക്ഷാ കണ്‍ട്രോളര്‍മാര്‍ എന്നിവരടങ്ങുന്ന കണ്‍സോര്‍ഷ്യം, സ്ഥാപനങ്ങളിലുടനീളം ഇതിന്റെ ഏകീകൃത നിര്‍വ്വഹണത്തിന് മേല്‍നോട്ടം വഹിക്കും. എല്ലാ സര്‍വകലാശാലകളിലേയും ബോര്‍ഡ് ഓഫ് സ്റ്റഡീസ് ചെയര്‍പേഴ്സണ്‍മാര്‍ ഉള്‍പ്പെടുന്ന ഒരു ഇന്റര്‍-യൂണിവേഴ്‌സിറ്റി ബോര്‍ഡ് ഓഫ് സ്റ്റഡീസ് കമ്മിറ്റി രൂപീകരിക്കാനും നിര്‍ദ്ദേശിച്ചിട്ടുണ്ട്.

എല്ലാ സര്‍വകലാശാലകളിലെയും പാഠ്യപദ്ധതി ഘടന, സിലബസ് ഫോര്‍മാറ്റ്, ഇന്റേണ്‍ഷിപ്പ് ആവശ്യകത, മൂല്യനിര്‍ണ്ണയ രീതികള്‍, പരീക്ഷാ ചട്ടക്കൂടുകള്‍ എന്നിവ സമന്വയിപ്പിക്കണമെന്നും വിദഗ്ധ സമിതി നിര്‍ദേശിക്കുന്നു. അക്കാദമിക് നിലവാരം ഉയര്‍ത്തുക ലക്ഷ്യമിട്ട്, ചിന്താശേഷിക്ക് ഊന്നല്‍ നല്‍കുന്ന വിധത്തില്‍ ഇന്റേണല്‍, എന്‍ഡ് സെമസ്റ്റര്‍ ചോദ്യപേപ്പറുകള്‍ പുനര്‍രൂപകല്‍പ്പന ചെയ്യാനും ശുപാര്‍ശ ചെയ്യുന്നു. സര്‍വകലാശാലകള്‍ ചോദ്യപേപ്പറുകളും അസൈന്‍മെന്റുകളും ഇടയ്ക്കിടെ അവലോകനം ചെയ്യാന്‍ അസസ്മെന്റ് ആന്‍ഡ് ഇവാലുവേഷന്‍ റിവ്യൂ കമ്മിറ്റി രൂപീകരിക്കണം.

കൂടാതെ, അധ്യാപക വിലയിരുത്തല്‍ അടിസ്ഥാനമാക്കി ഓരോ കോഴ്സിലും ഇന്റേണല്‍ അസസ്മെന്റ് മാര്‍ക്ക് 20% നല്‍കണമെന്ന് കമ്മിറ്റി ശുപാര്‍ശ ചെയ്തിട്ടുണ്ട്. എല്ലാ ബിരുദ സ്‌കോളര്‍ഷിപ്പ് പദ്ധതികളും നാലാം വര്‍ഷ പദ്ധതിയിലേക്ക് വ്യാപിപ്പിക്കണം. ലബോറട്ടറി പരീക്ഷാ മൂല്യനിര്‍ണയത്തിന്റെ വിശ്വാസ്യത വര്‍ധിപ്പിക്കാന്‍ പുറത്തു നിന്നുള്ള എക്‌സാമിനേഴ്‌സിനെ നിയമിക്കണം. മാസ്റ്റേഴ്സ് പ്രോഗ്രാമുകളുടെ പുനരവലോകനം, 2028 സിലബസ് പരിഷ്‌കരണത്തിനുള്ള തയ്യാറെടുപ്പ്, അടിസ്ഥാന സൗകര്യ വികസനം, സംയോജിത അധ്യാപക വിദ്യാഭ്യാസ പരിപാടിയെക്കുറിച്ചുള്ള കൂടിയാലോചനകള്‍ തുടങ്ങി അടിസ്ഥാന പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കാനും സര്‍വകലാശാലകളോട് വിദഗ്ധ സമിതി ആവശ്യപ്പെട്ടിട്ടുണ്ട്.

Summary

From common calendar to curriculum uniformity, panel redraws FYUGP road map

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com