Kerala

'എടോ ചങ്ങായ്, ആ വഴീല്‍ പോകല്ലേ പൊലീസ് പിടിക്കുമെന്ന്‌' ഫേസ്ബുക്കില്‍ ; ലൈവ് കഴിഞ്ഞതും യുവാവിനെ അറസ്റ്റ് ചെയ്തു

പ്രദേശത്ത് നടന്ന അടിപിടക്കേസ് അന്വേഷിക്കാനെത്തിയ പൊലീസ് സംഘത്തെ കണ്ടതോടെയാണ് വാഹന പരിശോധനാ സംഘമാണെന്ന് യുവാവ് തെറ്റിദ്ധരിച്ചത്. ഇതോടെ അടുത്തുള്ള കെട്ടിടത്തില്‍ കയറി നിന്ന് യുവാവ് എസ്‌ഐയും സംഘവും റോഡി

Author : സമകാലിക മലയാളം ഡെസ്ക്

നിലമ്പൂര്‍ : റോഡില്‍ പൊലീസ് വാഹന പരിശോധന നടത്തുന്നുണ്ട്, ആ വഴിയേ പോയാല്‍ പിടിക്കുമെന്ന് പറഞ്ഞ് ഫേസ്ബുക്ക് ലൈവിലെത്തിയ യുവാവിനെ അറസ്റ്റ് ചെയ്തു. കരുളായി പള്ളിപ്പടി സ്വദേശി ഫായിസാ(27) ണ് അറസ്റ്റിലായത്. 

പ്രദേശത്ത് നടന്ന അടിപിടക്കേസ് അന്വേഷിക്കാനെത്തിയ പൊലീസ് സംഘത്തെ കണ്ടതോടെയാണ് വാഹന പരിശോധനാ സംഘമാണെന്ന് യുവാവ് തെറ്റിദ്ധരിച്ചത്. ഇതോടെ അടുത്തുള്ള കെട്ടിടത്തില്‍ കയറി നിന്ന് യുവാവ് എസ്‌ഐയും സംഘവും റോഡില്‍ നില്‍ക്കുന്നതിന്റെ ഫേസ്ബുക്ക് ലൈവ് നല്‍കിത്തുടങ്ങി. 

ലൈവില്‍ പൊലീസിനെതിരെ അസഭ്യ കമന്റുകള്‍ നിറഞ്ഞതോടെ കൃത്യനിര്‍വ്വഹണം തടസ്സപ്പെടുത്തിയതിനും ഐടി ആക്ട് പ്രകാരവും ഫായിസിനെ അറസ്റ്റ് ചെയ്യുകയായിരുന്നു. ഇയാളെ പിന്നീട് ജാമ്യത്തില്‍ വിട്ടു. സമൂഹമാധ്യമത്തിലൂടെ അസഭ്യവര്‍ഷം നടത്തിയവര്‍ക്കെതിരെയും നടപടി ആരംഭിച്ചിട്ടുണ്ട്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് കേസില്‍ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റില്‍

കെഎസ്ആര്‍ടിസി സൗജന്യയാത്ര: നഷ്ടകണക്കുകള്‍ നിരത്തി സ്വകാര്യ ബസുടമകള്‍, സര്‍വീസുകള്‍ സര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന് ആവശ്യം

ട്രംപിന്റേത് പ്രവചനാതീതമായ പെരുമാറ്റം; സമാധാന ചര്‍ച്ചകളില്‍ മനശാസ്ത്രജ്ഞരെ ഉള്‍പ്പെടുത്തി ഇറാന്‍; പ്രകടമായ മാറ്റമുണ്ടായെന്ന് റിപ്പോര്‍ട്ട്

കീം 2026: അപേക്ഷ നൽകാൻ വിട്ട് പോയവർക്ക് അവസരം, ആർക്കിടെക്ചർ കോഴ്സിന് അപേക്ഷിക്കാം

പ്രായപൂര്‍ത്തിയാകാത്ത കുട്ടി ലൈംഗിക ബന്ധത്തിന് സമ്മതം നല്‍കുന്നതുകൊണ്ട് പോക്‌സോ കേസ് ഒഴിവാകില്ല: മദ്രാസ് ഹൈക്കോടതി

SCROLL FOR NEXT