Kerala

എത്രയും പെട്ടെന്ന് ഒരു മതമുണ്ടാക്കിയാല്‍ നമുക്കും കിട്ടും നൂറേക്കര്‍: ജോയ് മാത്യു

എത്രയും പെട്ടെന്നുഒരു ദൈവം ദൈവത്തിനു പറ്റിയ ചിഹ്നംഎന്നിവ കണ്ടുപിടിക്കേണ്ടിയിരിക്കുന്നു

Author : സമകാലിക മലയാളം ഡെസ്ക്

മൂന്നാറിലെ കയ്യേറ്റമൊഴിപ്പിക്കല്‍ ചര്‍ച്ച ചെ്യ്യാനുള്ള യോഗത്തിലേക്ക് മതനേതാക്കളെ ക്ഷണിച്ച സര്‍ക്കാര്‍ നടപടിയെ വിമര്‍ശിച്ച് നടന്‍ ജോയ് മാത്യു. എത്രയും പെട്ടെന്ന് ഒരു മതമുണ്ടാക്കി അതിനൊരു ചിഹ്നം കണ്ടുപിടിച്ച് ഏതെങ്കിലും മലയുടെ മുകളില്‍ സ്ഥാപിച്ചാല്‍ നമുക്കും കിട്ടും ഒരു നൂറേക്കര്‍ എന്ന് ജോയ് മാത്യു ഫെയസ്ബുക്ക് കുറിപ്പില്‍ പരിഹസിച്ചു.

ജോയ് മാത്യുവിന്റെ കുറിപ്പിന്റെ പൂര്‍ണ രൂപം:

മൂന്നാറിലെ കയ്യേറ്റമൊഴിപ്പിക്കുന്ന പ്രശ്‌നവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി
വിളിച്ചുകൂട്ടുന്ന സര്‍വ്വകക്ഷി യോഗത്തിലേക്ക് രാഷ്ട്രീയപാര്‍ട്ടിക്കാരെയും
ഉദ്യോഗസ്ഥരേയും വിളിക്കുന്നത് നമുക്ക് മനസ്സിലാക്കാം
ഇതിപ്പൊള്‍
മതനേതാക്കളെയും
ക്ഷണിച്ചിരിക്കുന്നു
ക്രിസ്ത്യന്‍ ,ഹിന്ദു ,മുസ്ലിം എന്നിവ മാത്രമാണു ഇപ്പോള്‍ നിലവിലുള്ള മതങ്ങള്‍ എന്നു പറഞ്ഞാലെങ്ങിനെ ശരിയാവും? 
അപ്പോള്‍ ഇതൊരു നല്ല ചാന്‍സാണു
എത്രയും പെട്ടെന്ന് നമുക്കൊരു മതം ഉണ്ടാക്കി ഒരു ചിഹ്നം കണ്ടുപിടിച്ച് അത് മൂന്നാറില്‍ സര്‍ക്കാര്‍ വക വല്ല മലയുടെ മണ്ടക്കും സ്ഥാപിച്ചാല്‍ നമുക്കും കിട്ടും ദേവാലയം സ്ഥാപിക്കാന്‍ ഒരു നൂറു ഏക്കര്‍
പിന്നീട് നമുക്കതൊരു റിസോര്‍ട്ട് ആക്കി മാറ്റാം എന്തു പറയുന്നു?
അതിനാല്‍ നമുക്ക് എത്രയും പെട്ടെന്നു
ഒരു ദൈവം ദൈവത്തിനു പറ്റിയ ചിഹ്നം
എന്നിവ കണ്ടുപിടിക്കേണ്ടിയിരിക്കുന്നു ഇക്കാര്യത്തില്‍ നിങ്ങളുടെ ഒരോരുത്തരുടേയും സഹായം പ്രതീക്ഷിക്കുന്നു

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

പ്രകൃതിക്ഷോഭം: കൃഷി വകുപ്പ് ജില്ലാതല കൺട്രോൾ റൂമുകൾ തുറന്നു

കനത്ത മഴ: അഞ്ച് ജില്ലകൾക്ക് നാളെ അവധി, വിവിധ പരീക്ഷകൾ മാറ്റി, വിശദമായി അറിയാം

മഴക്കെടുതി: ആറു പേരെ കാണാതായി, 65 ദുരിതാശ്വാസ ക്യാമ്പുകള്‍; ഏതു സാഹചര്യവും നേരിടാൻ സജ്ജമെന്ന് മുഖ്യമന്ത്രി

പഴശ്ശി ഡാം ഷട്ടറുകള്‍ നാല് മീറ്ററായി ഉയര്‍ത്തി; തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലർത്തണം