Kerala

എന്‍കെ പ്രേമചന്ദ്രന്‍ എംപിയുടെ സ്വീകരണയോഗത്തിന് നേരെ ആക്രമണം; രണ്ട് പേര്‍ക്ക് വെട്ടേറ്റു

ആക്രമണത്തില്‍ രണ്ട് പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു. പൊലീസുകാരനും പരുക്കേറ്റിട്ടുണ്ട്

Author : സമകാലിക മലയാളം ഡെസ്ക്

കൊല്ലം: കൊല്ലം പൂതപ്പള്ളിയില്‍ എന്‍കെ പ്രേമചന്ദ്രന്‍ എംപിയുടെ സ്വീകരണയോഗത്തിന് നേരെ ആക്രമണം. ആക്രമണത്തിന് പിന്നില്‍ എല്‍ഡിഎഫ്  പ്രവര്‍ത്തകരാണെന്ന് എംപി ആരോപിച്ചു. ആക്രമണത്തില്‍ രണ്ട് പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു. പൊലീസുകാരനും പരുക്കേറ്റിട്ടുണ്ട്. 

പരവൂരില്‍ നഗരസഭയിലെ സ്വീകരണ പരിപാടി കഴിഞ്ഞു പൂതക്കുളം പഞ്ചായത്തിലേക്കു പോകുമ്പോഴായിരുന്നു സംഭവം. വാഹനം തടഞ്ഞ സിപിഐ പ്രവര്‍ത്തകരെ പൊലീസെത്തി കസ്റ്റഡിയിലെടുത്തു. സംഭവത്തില്‍ പ്രതിഷേധിച്ച് എംപിയുടെ നേതൃത്വത്തില്‍ പരവൂര്‍ പാരിപ്പള്ളി റോഡ് ഉപരോധിച്ചു.

അതേസമയം അക്രമങ്ങളുമായി ബന്ധപ്പെട്ട് നാലുപേരെ പോലീസ് കസ്റ്റഡിയിലെടുത്തു. ഡിവൈഎഫ്‌ഐ, എഐവൈഎഫ് പ്രവര്‍ത്തകരെയാണ് പോലീസ് കസ്റ്റഡിയിലെടുത്തിട്ടുള്ളത്. ഇവരുടെ പേരുവിവരങ്ങള്‍ പുറത്തുവന്നിട്ടില്ല. യാതൊരു പ്രകോപനവുമില്ലാതെയാണ് എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ ആക്രമണം നടത്തിയതെന്നാണ് യുഡിഎഫ് ആരോപിക്കുന്നത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

നീറ്റ് യുജി പുനഃപരീക്ഷ ഇന്ന്, 1.3 ലക്ഷം സിസിടിവികള്‍, 51,311 ജാമറുകള്‍; അതീവ സുരക്ഷ, ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

ശബരിമലയില്‍ തിരക്ക് നിയന്ത്രിക്കാന്‍ ഇനി എഐ, സുരക്ഷാ ക്രമീകരണങ്ങള്‍ക്ക് ഡിജിറ്റല്‍ മാപ്പിങ്; മണ്ഡലകാലത്ത് തുടക്കമാകും

എലോയ് റൂമിന്റെ 15 സേവുകള്‍! ഇക്വഡോറിനെ സമനിലയില്‍ തളച്ച് ലോകകപ്പിലെ ആദ്യ പോയിന്റ് സ്വന്തമാക്കി ക്യുറസാവ്‌

പകര്‍ച്ചവ്യാധി വ്യാപനം തടയാന്‍ ഇന്ന് വീടുകളില്‍ ഡ്രൈ ഡേ, ഉദ്ഘാടനം കെ മുരളീധരന്റെ വീട്ടില്‍

സ്വീഡനെ തരിപ്പണമാക്കി നെതര്‍ലന്‍ഡ്‌സ്; ഓറഞ്ച് പടയുടെ ജയം ഒന്നിനെതിരെ അഞ്ച് ഗോളുകള്‍ക്ക്