Kerala

എന്‍എസ്എസ് കരയോഗം മന്ദിരത്തിന് നേരെ കല്ലേറ്; ജി സുകുമാരന്‍ നായരുടെ പേരില്‍ റീത്ത് വെച്ചു

എന്‍എസ്എസ് കരയോഗം മന്ദിരത്തിന് നേരെ കല്ലേറ് - ജി സുകുമാരന്‍ നായരുടെ പേരില്‍ റീത്ത് വെച്ചു

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: തിരുവനന്തപുരം പാപ്പനംകോടിന് സമീപം മേലാംകോട് എന്‍എസ്എസ് കരയോഗം മന്ദിരത്തിന് നേരെ കല്ലേറ്. ഇന്നലെ രാത്രിയിലാണ് കല്ലേറുണ്ടായത്. ആക്രമത്തില്‍ ചട്ടമ്പി സ്വാമി പ്രതിമ മന്ദിരത്തിന്റെ ജനല്‍ ചില്ല് തകര്‍ന്നിട്ടുണ്ട്. കൂടാതെ എന്‍എസ്എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായരുടെ പേരില്‍ റീത്തും വെച്ചിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് കരയോഗം ഭാരവാഹികള്‍ പൊലിസില്‍ പരാതി നല്‍കിയിട്ടുണ്ട്. എന്നാല്‍ ആക്രമികള്‍ ആരാണെന്ന് അരാണെന്ന് തിരിച്ചറിഞ്ഞിട്ടില്ല.

ശബരിമല സ്ത്രീ പ്രവേശനത്തില്‍ എന്‍എസ്എസ്് സ്വീകരിച്ച നിലപാടിന്റെ പശ്ചാത്തലത്തിലാവാം ആക്രമമെന്നാണ് ആരോപണം. കഴിഞ്ഞ ദിവസം വൈക്കം മറവന്‍തുരുത്തില്‍ എന്‍എസ്എസ് കരയോഗ മന്ദിരത്തിന്റെ കൊടി തോരണങ്ങള്‍ നശിപ്പിച്ച നിലയില്‍ കണ്ടെത്തിയിരുന്നു.

ശബരിമല യുവതീ പ്രവേശത്തില്‍ സുപ്രീം കോടതി കേസ് എടുക്കുന്ന 13 വരെ എന്‍എസ്എസ് നാമജപ യജ്ഞം നടത്തുമെന്നു ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍ കഴിഞ്ഞ ദിവസം അഭിപ്രായപ്പെട്ടിരുന്നു. അധികൃതരുടെ മനസു മാറാനാണു പ്രാര്‍ഥന നടത്തുന്നത്. വിധി പ്രതികൂലമായാല്‍ തുടര്‍നടപടി സംബന്ധിച്ചു ആലോചന നടത്തുമെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഇന്‍സ്റ്റഗ്രാം ഐഡി നീക്കം ചെയ്തത് തെളിവ് നശിപ്പിക്കല്‍ അല്ലേ?, ചോദ്യവുമായി കോടതി; അന്വേഷണ ഉദ്യോഗസ്ഥന്‍ ഹാജരാകണം

ക്ലാസിൽ അതിക്രമിച്ചു കയറി യന്ത്രവാൾ കൊണ്ട് പത്താം ക്ലാസ് വിദ്യാർത്ഥിനിയെ കൊല്ലാൻ ശ്രമം, പെൺകുട്ടി ​ഗുരുതരാവസ്ഥയിൽ; 21 കാരൻ അറസ്റ്റിൽ

ഒരു കോടിയുടെ ഭാഗ്യശാലി ആര്?; കാരുണ്യ ലോട്ടറി ഫലം പ്രഖ്യാപിച്ചു|Karunya KR 774 lottery result

തക്കാളി നിറയെ വളരാന്‍ ഉലുവ പ്രയോഗം; കുലകുത്തി കായ്ക്കാന്‍ ഇത് മാത്രം മതി

'ചര്‍ച്ചയ്ക്കു പോലും വിളിച്ചില്ല'; വളര്‍മതിയെ ബലംപ്രയോഗിച്ച് ആശുപത്രിയിലേക്കു മാറ്റി, പ്രതിരോധിച്ച് യുവമോര്‍ച്ച, സംഘര്‍ഷം