Kerala

'എന്റെ നാട്ടിലായിരുന്നെങ്കില്‍ അടിച്ച് കണ്ണ് പൊട്ടിക്കുമായിരുന്നു'വെന്ന് പികെ ശശി എംഎല്‍എ; ഉപദേശിച്ചതാണെന്ന് ഡ്രൈവര്‍; വീഡിയോ വൈറല്‍

പികെ ശശി ടിപ്പര്‍ ലോറി തടഞ്ഞു നിര്‍ത്തി ഡ്രൈവറോട് 'അടിച്ചു കണ്ണ് പൊട്ടിക്കു'മെന്ന് പറഞ്ഞ് ക്ഷോഭിക്കുന്നതാണു വിഡിയോ

Author : സമകാലിക മലയാളം ഡെസ്ക്

പാലക്കാട്: അമിതവേഗത്തില്‍ പോയ ടിപ്പര്‍ ലോറി ഡ്രൈവറോടു ക്ഷോഭിക്കുന്ന പികെ ശശി എംഎല്‍എയുടെ വിഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നു. സംഭവം വിവാദമായതോടെ തെറ്റ് പറ്റിയതിന് എംഎല്‍എ തന്നെ ഉപദേശിച്ചതാണെന്ന് ടിപ്പര്‍ ലോറി ഡ്രൈവര്‍ രംഗത്തെത്തി.

ശനിയാഴ്ച വൈകിട്ട് ചെര്‍പ്പുളശ്ശേരി മാങ്ങോട്ടാണ് സംഭവം. പി.കെ.ശശി ടിപ്പര്‍ ലോറി തടഞ്ഞു നിര്‍ത്തി ഡ്രൈവറോട് 'അടിച്ചു കണ്ണ് പൊട്ടിക്കു'മെന്ന് പറഞ്ഞ് ക്ഷോഭിക്കുന്നതാണു വിഡിയോ. ദൃക്‌സാക്ഷികളില്‍ ഒരാള്‍ മൊബൈലില്‍ പകര്‍ത്തിയ വിഡിയോയാണു വൈറലായത്.

അമിത വേഗത്തില്‍ വന്ന ടിപ്പര്‍, എംഎല്‍എയുടെ വാഹനത്തെ അപകടകരമായ രീതിയില്‍ മറികടന്നതാണ് പ്രകോപനത്തിനു കാരണമെന്നു കരുതുന്നു. വിഡിയോ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചതോടെ എംഎല്‍എയുടെ ശകാരം കേട്ട ടിപ്പര്‍ ഡ്രൈവര്‍ ഇഖ്ബാല്‍ വിശദീകരണവുമായി രംഗത്തെത്തുകയായിരുന്നു. തനിക്കാണു തെറ്റു പറ്റിയതെന്നും എംഎല്‍എ ഉപദേശിച്ചതാണെന്നും ഡ്രൈവര്‍ പറഞ്ഞു.

ഡിവൈഎഫ്‌ഐ പാലക്കാട് ജില്ലാ കമ്മിറ്റി അംഗമായിരുന്ന യുവതിയുടെ പീഡന പരാതിയെത്തുടര്‍ന്നു സിപിഎം പ്രാഥമിക അംഗത്വത്തില്‍ നിന്ന് ആറു മാസത്തേക്കു സസ്‌പെന്‍ഡ് ചെയ്യപ്പെട്ട ശശിയെ പാലക്കാട് ജില്ലാ കമ്മിറ്റിയിലേക്കു തിരിച്ചെടുക്കാന്‍ കഴിഞ്ഞ ദിവസമാണ് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് തീരുമാനിച്ചത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഇമ്രാന്‍ ഖാന് ആശ്വാസം; ജയിലില്‍ നിന്ന് ആശുപത്രിയിലേക്ക് മാറ്റണം; ഉത്തരവിട്ട് പാക് സുപ്രീം കോടതി

ഒരു കോടിയുടെ ഭാഗ്യശാലി ആര്?; സ്ത്രീശക്തി ലോട്ടറി ഫലം പ്രഖ്യാപിച്ചു|Sthree Sakthi SS 533 lottery result

'ദളപതിയുടെ വെറിയാട്ടം കാണാൻ റെഡിയായിക്കോ!' തിയറ്ററിലെ സ്വീകാര്യത ഒടിടിയിൽ കിട്ടുമോ ? 'ജന നായകൻ' എവിടെ കാണാം

യൂട്യൂബില്‍ ഇനി വ്യൂസ് കൂടും, വരുന്നു പുതിയ മാറ്റങ്ങള്‍, കൂടുതല്‍ പണംനേടാന്‍ കഴിയുമോ?

ഡിറ്റക്ടീവ് കോമഡി ചിത്രവുമായി സൈജു കുറുപ്പ്; നിർമാണം അരുണ്‍ ഗോപി